Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമായി കൈയ്യിലുള്ളത് 1,07, 956 രൂപ; ജെയ്ക്കിന്റേയും ഭാര്യയുടേയും സ്വത്ത് വിവരങ്ങൾ പുറത്ത്

കോട്ടയം: സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വിവാദം ചൂട് പിടിക്കുന്നതിനിടെ നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്കമാക്കി എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. തന്റെ ആകെയുള്ള സ്വത്ത് 20,798,117 രൂപയാണെന്നാണ് ജെയ്ക്ക് പത്രികയിൽ പറയുന്നത്. ഇതിൽ പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ് ഉള്ളത്.ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുണ്ട്. തനിക്ക് 7,11,905 ലക്ഷം രൂപ ബാധ്യതയുണ്ടെന്നും പത്രികയിൽ പറയുന്നു.

ജെയ്ക്ക് അനധികൃതയമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങളായിരുന്നു നേരത്തേ ഉയർന്നിരുന്നത്. എന്നാൽ കോണ്‍ഗ്രസുകാര്‍ അഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല താനെന്നായിരുന്നു ജെയ്ക്കിന്റെ പ്രതികരണം.

jaikcthomas-

'എന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ മൂല്യമാണ് ഇപ്പോഴത്തെ ചര്‍ച്ചകളിലേക്ക് വഴി തെളിക്കുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 92 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്താണ് ഞാന്‍ താമസിക്കുന്ന വീടിരിക്കുന്നത്.1945ല്‍ കോട്ടയം ടിബി റോഡില്‍ വ്യാപാരം ആരംഭിച്ചയാളാണ് എന്റെ പിതാവ്. മണര്‍കാടുള്ള വീട്ടില്‍ നിന്ന് 8 കിലോമീറ്റര്‍ നടന്നിട്ടാണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്. എന്റെ സ്വത്ത് വിവരം സംബന്ധിച്ച് ആണെങ്കില്‍ ഒരു നയാ പൈസ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പത്രികയില്‍ വിവരിച്ചിട്ടുണ്ട്', ജെയ്ക്ക് മാധ്യമങ്ങൾക്ക് മുൻപിൽ വിശദമാക്കിയിരുന്നു.

മണ്ഡലത്തിൽ ജെയ്ക്ക് സി തോമസിന്റെ മൂന്നാം അങ്കമാണിത്. 2016ലായിരുന്നു ആദ്യമായി ജെയ്ക്ക് മത്സരിച്ചത്. അന്ന് എസ്എഫ്ഐ നേതാവായിരുന്നു ജെയ്ക്ക് . തന്റെ കന്നി മത്സരത്തിൽ മണ്ഡലത്തിൽ 44505 വോട്ടുകളായിരുന്നു ജെയ്ക്ക് നേടിയത്. 2019 ൽ ഉമ്മൻചാണ്ടിയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു ജെയ്ക്ക് കാഴ്ചവെച്ചത്. 54,328 വോട്ടുകൾ നേടാൻ ജെയ്ക്കിന് സാധിച്ചിരുന്നു. വെറും 9,044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ വിജയം.. ആദ്യ തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ 50 വർഷത്തിനിടെ ഉമ്മൻചാണ്ടിക്ക് ലഭിച്ച ഏറ്റവും കുറവ് ഭൂരിപക്ഷമായിരുന്നു അത്.

ചാണ്ടി ഉമ്മന്റെ പത്രിക സമർപ്പണം നാളെ

യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാളെ പത്രിക സമർപ്പിക്കും. വ്യാഴാഴ്ച പതിനൊന്നരക്കും 12 നും ഇടയ്ക്കാണ് ചാണ്ടി ഉമ്മൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുക. സംസ്ഥാന നേതാക്കൾ എല്ലാവരും പത്രിക നൽകാൻ ചാണ്ടി ഉമ്മനൊപ്പം ഉണ്ടാകുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+