സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെങ്കിലും ആളുകളുടെ മനസ്സില്‍ ഉമ്മന്‍ ചാണ്ടി; കെസി വേണുഗോപാല്‍
കോട്ടയം: പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനാണെങ്കില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ മനസ്സില്‍ നിറയെ ഉമ്മന്‍ ചാണ്ടിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. 'പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനാണ്. പക്ഷേ, വോട്ട് ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പുതുപ്പള്ളിക്കാർ തങ്ങളുടെ മനസ്സിൽ ഉമ്മൻ ചാണ്ടിയോടുള്ള വൈകാരികമായ അടുപ്പവും സ്നേഹവുമൊക്കെ സൂക്ഷിക്കും. അത്രമേൽ വികാരമായിരുന്നു പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടി. ആ മനുഷ്യനെ വേട്ടയാടലുകൾക്ക് വിധേയരാക്കിയവരോട് ക്ഷമിക്കാൻ പുതുപ്പള്ളിക്കാർ ഒരുകാലത്തും തയ്യാറാകില്ല എന്ന് കൂടി ഈ തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തും.' കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പുതുപ്പള്ളി ഇന്ന് രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ എത്തിത്തുടങ്ങിയിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുന്ന ഈ ഉപതിരഞ്ഞെടുപ്പ്, വർഗീയ ശക്തികളെ കേരളത്തിന്റെ മണ്ണിൽ നിന്നും ഉന്മൂലനം ചെയ്യാനുള്ള പ്രക്രിയ കൂടി പൂർത്തിയാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഒപ്പം ജനങ്ങളെ മറന്ന ഒരു സർക്കാരിനെതിരെ, രാഷ്ട്രീയത്തിനപ്പുറം വ്യക്ത്യധിക്ഷേപങ്ങൾ പടച്ചുവിട്ട പ്രസ്ഥാനത്തിനെതിരെ ജനങ്ങൾ ഹൃദയം തുറന്നെഴുതുന്ന വിധി കൂടിയാവും പുതുപ്പള്ളിയിലേത്. ഈ ദിവസം തങ്ങളുടെ ജനാധിപത്യാവകാശം എക്കാലത്തെയും പോലെ മനസ്സ് തൊട്ട് ഉപയോഗിക്കാൻ പുതുപ്പള്ളിക്കാർക്ക് കഴിയട്ടെയെന്നും കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
അതേസമയം, സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്തെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിച്ചത്. യു ഡി എഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സി പി എം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന്‍ സി പി എം തയാറുണ്ടോ? വികസനം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യയാണ് നടത്തിയത്. ഗൗരവമായ രാഷ്ട്രീയം യു ഡി എഫ് പുതുപ്പള്ളിയില്‍ പറഞ്ഞു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി ചോദിച്ചു. മഹാമൗനത്തിന്റെ മാളത്തില്‍ ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി.
53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി നില്‍ക്കുന്നു. എതിരാളികള്‍ വിചാരിച്ചാല്‍ അത് മായ്ച്ച് കളയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്നേഹവും അടുപ്പവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതോടൊപ്പം സര്‍ക്കാരിനെതിരായ കടുത്ത ജനവികാരം കൂടി ചേരുന്നതാകും പുതുപ്പള്ളിയുടെ വിധിയെഴുത്തെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications