Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുതുപ്പള്ളിക്ക് ഇപ്പോഴുള്ള ഈ വികസനം മതിയെന്ന് ആരാണ് പറയുന്നത്'; തുറന്നടിച്ച് ജെയ്ക്ക് സി തോമസ്

പുതുപ്പള്ളിയിൽ വികസനം ചർച്ചയാകുന്നത് ആർക്കാണ് ഇഷ്ടപ്പെടാത്തതെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. പുതുപ്പള്ളി കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളോടൊപ്പം വികസിച്ച പ്രദേശമാണെന്ന് ആർക്കാണ് അഭിപ്രായമുള്ളത്.പുതുപ്പള്ളിയുടെ സർവ്വതോന്മുഖമായ വികസനം ഉറപ്പാക്കുമെന്ന് എൽഡിഎഫ് പറയുമ്പോൾ വികസനത്തെ കുറിച്ച് ഒന്നുമേ സംസാരിക്കാനില്ലെന്ന് ചിലർ പറയുന്നത് എന്തുകൊണ്ടാണെന്നും ജെയ്ക്ക് ചോദിച്ചു.

പുതുപ്പള്ളിക്കാരുടെ ഈ അടിസ്ഥാന വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിലൂടെ എൽ ഡി എഫ് മുന്നോട്ട് വെക്കുന്നത് പുതുപ്പള്ളിയുടെ സമഗ്ര വികസനമെന്ന കാഴ്ചപ്പാടാണെന്നും ഈ വിഷയങ്ങളൊന്നും നാടിന്റെ പ്രശ്നങ്ങളല്ലെന്ന് തോന്നുന്നവരുടെ രാഷ്ട്രീയമല്ല പുതുപ്പള്ളിയുടേതെന്ന് തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്നും ജെയ്ക്ക് ഫേസ്ബുക്കിൽ കുറിച്ചു.

 chandyjaick-

ജെയ്ക്കിന്റെ വാക്കുകൾ -'പുതുപ്പള്ളിയിൽ വികസനം ചർച്ചയാകുന്നത് ആർക്കാണ് ഇഷ്ടപ്പെടാത്തത്? പുതുപ്പള്ളിക്ക് ഇപ്പോഴുള്ള ഈ വികസനം മതിയെന്ന് ആരാണ് പറയുന്നത്? പുതുപ്പള്ളി കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളോടൊപ്പം വികസിച്ച പ്രദേശമാണെന്ന് ആർക്കാണ് അഭിപ്രായമുള്ളത്? തിരഞ്ഞെടുപ്പിൽ നാടിന്റെ വളർച്ചയും വികാസവും മുന്നേറ്റവുമല്ലാതെ മറ്റെന്താണ് ചർച്ചയാകേണ്ടത്?

പുതുപ്പള്ളിയുടെ സർവ്വതോന്മുഖമായ വികസനം ഉറപ്പാക്കുമെന്ന് എൽഡിഎഫ് പറയുമ്പോൾ വികസനത്തെ കുറിച്ച് ഒന്നുമേ സംസാരിക്കാനില്ലെന്ന് ചിലർ പറയുന്നത് എന്തുകൊണ്ടാണ്?

കുടിവെള്ളമില്ലാത്ത പ്രദേശങ്ങളും, സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും, ഇനിയും പണിതീരാത്ത പാലങ്ങളും, അടച്ചുറപ്പില്ലാത്ത വീടുകളും, ഇനിയും ഡിജിറ്റലാകാത്ത സ്‌കൂളുകളും, ആരോഗ്യമില്ലാത്ത ആശുപത്രികളും, പട്ടയമില്ലാത്ത ഭൂമികളും, വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളും, കാടു കയറിയ മൈതാനങ്ങളും, ബസ്സിന് പ്രവേശിക്കാനാകാത്ത ബസ് സ്റ്റാന്റുകളും, തകർന്ന് വീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും, വീതിയില്ലാത്ത കവലകളും, തറക്കല്ല് മാത്രമുള്ള വികസന തള്ളുകളും എന്നിങ്ങനെ പറഞ്ഞു തീരാത്ത വികസന മുരടിപ്പിന്റെ നേർ സാക്ഷ്യമല്ലേ നമ്മുടെ പുതുപ്പള്ളി?

പുതുപ്പള്ളിക്കാരുടെ ഈ അടിസ്ഥാന വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിലൂടെ, അവ ചർച്ച ചെയ്യുന്നതിലൂടെ, ആരോഗ്യകരമായ സംവാദങ്ങൾ സംഘടിപ്പിക്കുന്നതിലൂടെയെല്ലാം എൽ ഡി എഫ് മുന്നോട്ട് വെക്കുന്നത് പുതുപ്പള്ളിയുടെ സമഗ്ര വികസനമെന്ന കാഴ്ചപ്പാടാണ്. മനുഷ്യന്റെ ജീവൽ പ്രശ്ങ്ങളെ കുറിച്ച് സംസാരിക്കുന്നവർ മോശക്കാരാണെന്നും ഈ വിഷയങ്ങളൊന്നും നാടിന്റെ പ്രശ്നങ്ങളല്ലെന്നും തോന്നുന്നവരുടെ രാഷ്ട്രീയമല്ല പുതുപ്പള്ളിയുടേതെന്ന് തിരിച്ചറിയുന്ന കാലം വിദൂരമല്ല', പോസ്റ്റിൽ പറഞ്ഞു.

ആരുമായും വികസനം ചർച്ച ചെയ്യാൻ തയ്യാർ; വിഎൻ വാസവൻ

പുതുപ്പള്ളിയിൽ യുഡിഎഫിന്റെ ഏത്‌ പ്രാദേശിക നേതാവുമായും പഞ്ചായത്ത്‌ അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച്‌ ചർച്ചയ്‌ക്ക്‌ എൽഡിഎഫ് തയ്യാറാണെന്ന് മന്ത്രി വിഎൻ വാസവൻ. ഞങ്ങൾക്ക് പൊതുപ്രവർത്തന രംഗത്തുള്ളവർ എല്ലാവരും ഒരുപോലെയാണ്‌. അതിൽ പ്രതിപക്ഷ നേതാവ്‌ പറയും പോലെ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തരക്കാരൊന്നുമില്ല. എല്ലാവരും സമന്മാരാണ്‌. അതാണ്‌ ജനാധിപത്യം. മുഖ്യമന്ത്രിയുമായി മാത്രമേ പ്രതിപക്ഷ നേതാവ്‌ വികസനം ചർച്ചചെയ്യൂവെന്നാണ്‌ പറയുന്നത്‌. ഇത്‌ ഒളിച്ചോട്ടമാണ്‌. എന്തായാലും പുതുപ്പള്ളിയിൽ എൽഡിഎഫ് വികസന ചർച്ച സംഘടിപ്പിക്കും. മന്ത്രിമാരടക്കം സംവാദങ്ങളിൽ പങ്കെടുക്കും, അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+