''അപ്പയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തേയും കടത്തി വെട്ടും'', ചാണ്ടി ഉമ്മന് കൂറ്റൻ വിജയമെന്ന് അച്ചു ഉമ്മൻ
പുതുപ്പള്ളി: പോളിംഗ് ബൂത്തുകളിലെ തിരക്ക് യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ചാണ്ടി ഉമ്മന്റേത് കൂറ്റന്‍ വിജയം ആയിരിക്കുമെന്നും അച്ചു ഉമ്മന്‍ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. അപ്പയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തേയും കടത്തി വെട്ടും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അദ്ദേഹം ഓരോ വീട്ടിലേയും അംഗമായിരുന്നു. ആ ഒരു സ്‌നേഹം ഇന്ന് അവര്‍ പോളിംഗ് ബൂത്തില്‍ കാണിക്കും, അച്ചു കൂട്ടിച്ചേര്‍ത്തു.
''ചാണ്ടി ഉമ്മന് വിജയം ഉറപ്പാണ്. ഭൂരിപക്ഷം മാത്രമേ ചര്‍ച്ചയാകുന്നുളളൂ, വിജയം ചര്‍ച്ചയാകുന്നില്ല. മണ്ഡലത്തിലെ ചര്‍ച്ച വിവാദത്തെ കുറിച്ചായിരുന്നില്ല. ഇവിടുത്തെ ചര്‍ച്ച ഈ നാടിനെ കുറിച്ചും 53 വര്‍ഷം ഉമ്മന്‍ചാണ്ടി എന്തു ചെയ്തു, ആരുടെയൊക്കെ അടുത്ത് അദ്ദേഹത്തിന്റെ സഹായത്തിന്റെ കരസ്പര്‍ശം എത്തി എന്നതൊക്കെയാണ് ചര്‍ച്ച. ഇവിടെയൊരു പോരാട്ടം നടന്നുവെന്ന് തന്നെ തോന്നുന്നില്ല. വിജയിക്കുമോ എന്നുളളതായിരുന്നില്ല ആദ്യം മുതലേ ഉളള ചോദ്യം. എത്ര ഭൂരിപക്ഷം കിട്ടും എന്നുളളതാണ്'', അച്ചു ഉമ്മന്‍ പറഞ്ഞു.

പൂര്‍ണമായ ശുഭപ്രതീക്ഷയാണ് ഉളളതെന്ന് ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു മകളായ മറിയം ഉമ്മന്‍ പ്രതികരിച്ചു. ചാണ്ടി ഉമ്മന് മികച്ച വിജയം ഉണ്ടാകുമെന്നുളള പൂര്‍ണ വിശ്വാസമുണ്ട്. ആളുകള്‍ പോളിംഗ് ബൂത്തിലേക്ക് രാവിലെ തന്നെ എത്തിയത് വളരെ പോസിറ്റീവ് പ്രതികരണം ആണ്. അപ്പയുടെ സാന്നിധ്യം ഇവിടെ എല്ലായിടടത്തും ഉണ്ട്. പുതുപ്പള്ളിയുടെ മുക്കിലും മൂലയിലും അപ്പ ഉണ്ടെന്നും മറിയം ഉമ്മന്‍ പറഞ്ഞു.












Click it and Unblock the Notifications