Get Updates
Get notified of breaking news, exclusive insights, and must-see stories!

Puthuppally Election Result: റെക്കോര്‍ഡ് വോട്ട് നേടി ചാണ്ടി ഉമ്മന്‍; പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം

കോട്ടയം: ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രചാരണം നയിച്ച ഏക വ്യക്തിയാണ് ചാണ്ടി ഉമ്മന്‍. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കിയും കൊട്ടിക്കലാശം മാറ്റിവച്ചുമായിരുന്നു പ്രചാരണം. പലപ്പോഴും സൈക്കിളില്‍ പോയി വോട്ട് ചോദിക്കുന്ന ചാണ്ടിയെയും ജനം കണ്ടു. ജനം തനിക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.

ഫലം വന്നപ്പോള്‍ ചാണ്ടി ഉമ്മനെ ജനം ഏറ്റെടുത്തു എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാനത്ത് ഈ വേളയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ചാണ്ടിക്കാണ്. 47250 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാട്ടില്ല. 13 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണിത്. ഇനിയും മൂന്ന് റൗണ്ട് ബാക്കിയാണ്.

puthuppally election result 2026

ഓരോ മണ്ഡലത്തിലും കോടികളാണ് പല സ്ഥാനാര്‍ഥികളും ചെലഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പരമാവധി 40 ലക്ഷം രൂപ ചെവഴിക്കാമെന്നാണ്. എന്നാല്‍ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് അത്രയും തുക പോലുമായിട്ടില്ല. ആര്‍ഭാടമുള്ള ചെലവുകള്‍ ഒഴിവാക്കാനും ആ തുക പാവപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ചു കൊടുക്കാന്‍ ഉപയോഗിക്കുമെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചിരുന്നു. നിരവധി വീടുകള്‍ അദ്ദേഹം നിര്‍മിച്ചു നല്‍കുകയും ചെയ്തു.

ഇത്തവണ യുവ നേതാക്കളില്‍ നിരവധി പേര്‍ മികച്ച പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ചിരിക്കുന്നത്. ചാണ്ടി ഉമ്മന് പുറമെ അബിന്‍ വര്‍ക്കി ഉള്‍പ്പെടെ നിരവധി യുവ നേതാക്കള്‍ യുഡിഎഫിന് വെന്നിക്കൊടി നാട്ടുമെന്ന് ഉറപ്പായിട്ടുണ്ട്. മറ്റു മണ്ഡലങ്ങളില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ സ്ഥാനാര്‍ഥി കൂടിയാണ് ചാണ്ടി ഉമ്മന്‍.

ഉമ്മന്‍ ചാണ്ടിക്കൊപ്പം നാലു പതിറ്റാണ്ടോളം നിന്ന മണ്ഡലമാണ് പുതുപ്പള്ളി. അദ്ദേഹത്തിന്റെ വിയോഗ ശേഷമാണ് മകന്‍ ചാണ്ടി ഉമ്മന്‍ ആദ്യമായി സ്ഥാനാര്‍ഥിയായത്. ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ മികച്ച വിജയമാണ് അദ്ദേഹം നേടിയത്. ഉപ തിരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷം മറികടന്നാണ് ഇത്തവണ ചാണ്ടിയുടെ വിജയം. തങ്ങള്‍ക്ക് ചാണ്ടി മതി എന്നാണ് പുതുപ്പള്ളിക്കാര്‍ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാക്കുന്നത്.

13 റൗണ്ട് എണ്ണിയപ്പോഴുള്ള വോട്ട് നില

ചാണ്ടി ഉമ്മന്‍- 75114
കെഎം രാധാകൃഷ്ണന്‍- 27905
രവീന്ദ്രന്‍ വക്കത്താനം- 10530
ചാണ്ടിയുടെ ഭൂരിപക്ഷം- 47250

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+