പിണറായി അധികാരമേറ്റ ശേഷം നടന്നത് 10 ഉപതിരഞ്ഞെടുപ്പുകള്‍; ആറിലും ജയിച്ചത് യുഡിഎഫ്
കോട്ടയം: പിണറായി വിജയന് നേതൃത്വം നല്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന പത്താമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു പുതുപ്പള്ളിയിലേത്. ഇതില്‍ ആറിടത്തും യു ഡി എഫ് ജയിച്ചപ്പോള്‍ നാലിടത്ത് മാത്രമാണ് എല്‍ ഡി എഫിന് ജയിക്കാനായത്. പിണറായി വിജയന് നയിച്ച ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എട്ട് ഉപതിരഞ്ഞെടുപ്പുകളാണ് നടന്നത്.
ഇതില്‍ നാലെണ്ണം വീതം എല്‍ ഡി എഫും യു ഡി എഫുമാണ് വിജയിച്ചത്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പിലും യു ഡി എഫാണ് ജയിച്ചത്. പത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു. എല്‍ ഡി എഫിന്റെ ഒരു സിറ്റിംഗ് സീറ്റില്‍ യു ഡി എഫും വിജയിച്ചു. വിശദാംശങ്ങള്‍ നോക്കാം.

2016 ല്‍ ആണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് അധികാരത്തിലേറുന്നത്. ഇക്കാലയളവില്‍ നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ആയിരുന്നു. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് വേങ്ങര എം എല്‍ എയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച് ജയിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഇവിടെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ മത്സരിച്ച് വിജയിച്ചു. 2018 ല്‍ ചെങ്ങന്നൂരില്‍ സിറ്റിംഗ് എം എല്‍ എയായ സി പി എമ്മിന്റെ കെ കെ രാമചന്ദ്രന്‍നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു. ഇവിടെ സജി ചെറിയാനായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ഡി വിജയകുമാറിനെയും പി എസ് ശ്രീധരന്‍പിള്ളയെയും മറികടന്ന് സജി ചെറിയാന് മികച്ച വിജയം നേടി സീറ്റ് നിലനിര്‍ത്തി.
2019 ല്‍ കെ എം മാണി അന്തരിച്ചതിനെ തുടര്‍ന്ന് പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ കക്ഷിയായ എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയിച്ചു. ഇതാണ് യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്ത സീറ്റ്. പിന്നീട് മഞ്ചേശ്വരത്ത് എം എല്‍ എയായിരുന്ന പി ബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി എം സി കമറുദ്ദീനും സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി.
ഹൈബി ഈഡന് ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പക്കെട്ടതോടെ എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടി ജെ വിനോദ് എല്‍ഡിഎഫിലെ മനുറോയിയയെ പരാജയപ്പെടുത്തി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. അരൂരില്‍ സി പി എം സിറ്റിംഗ് സീറ്റ് യു ഡി എഫിന് വേണ്ടി ഷാനിമോള്‍ ഉസ്മാന് പിടിച്ചെടുത്തത് ചരിത്രമായി. അരൂര്‍ എം എല്‍ എ എ എം ആരിഫ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
2019ല്‍ തന്നെ കോന്നി, വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫ് അട്ടിമറി വിജയം നേടി യു ഡി എഫിനെ ഞെട്ടിച്ചു. കോന്നിയില്‍ കെ യു ജനീഷ് കുമാറും വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തുമാണ് സി പി എമ്മിന് അഭിമാനാത്മകമായ വിജയം സമ്മാനിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് തൃക്കാക്കരയിലേതായിരുന്നു. പി ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസാണ് ജയിച്ചത്.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications