15ാം നിയമസഭയിലെ എം എല്‍ എമാരുടെ ഭൂരിപക്ഷ കണക്കില്‍ ആദ്യ പത്തില്‍ ചാണ്ടി ഉമ്മനുണ്ട്. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ചാണ്ടി ഉമ്മൻ
Sep 08, 2023, 7:22 pm IST
മരിച്ചുപോയ ഉമ്മൻ ചാണ്ടിയും ജെയ്ക്കും തമ്മിലായിരുന്നു പുതുപ്പള്ളിയിൽ മത്സരമെന്ന് സി പി എം നേതാവ് എം സ്വരാജ്
Sep 08, 2023, 6:44 pm IST
പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും ചാണ്ടി ഉമ്മൻ നേടി. യു ഡി എഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടി
Sep 08, 2023, 6:34 pm IST
പുതിയ അംഗം വരുന്നതോടെ 140 എം എൽ എമാരൈയും ഉൾപ്പെടുത്തി നിയമസഭയിൽ 11ാം തിയതി ഗ്രൂപ്പ് ഫോട്ടോ എടുക്കും. ചോദ്യോത്തര വേള കഴിഞ്ഞാണ് സത്യപ്രതിജ്ഞ
Sep 08, 2023, 6:02 pm IST
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായ മുഴുവൻ വോട്ടർമാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്ന്
ജെയ്ക്ക് സി തോമസ്
Sep 08, 2023, 5:43 pm IST
ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും
Sep 08, 2023, 5:17 pm IST
കഴിഞ്ഞ തവണത്തെക്കാള്‍ യു ഡി എഫിന് 16772 വോട്ട് കൂടി
Sep 08, 2023, 4:53 pm IST
പുതുപ്പള്ളിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയം നേതാക്കളും പ്രവര്‍ത്തകരും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കെ പി സി സിയില്‍ ആഘോഷിച്ചു
Sep 08, 2023, 4:47 pm IST
സ്വന്തം ബൂത്തില്‍ ജെയ്ക് സി തോമസ് 146 വോട്ടുകള്‍ക്ക് പിന്നില്‍. മന്ത്രി വാസവന്റെ മണ്ഡലത്തിലും പിറകില്‍
Sep 08, 2023, 4:31 pm IST
ചത്ത് പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന സര്‍ക്കാരിന് പുതുപ്പള്ളിക്കാര്‍ റീത്ത് വെച്ചെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍
Sep 08, 2023, 4:20 pm IST
ജെയ്ക് സി തോമസ് മണര്‍കാടെത്തി. സംഘര്‍ഷത്തില്‍ നേരിയ അയവ്
Sep 08, 2023, 4:01 pm IST
പുതുപ്പള്ളിയിലെ വോട്ട് വിഹിതം
Sep 08, 2023, 3:51 pm IST
കോട്ടയം എസ്.പി സ്ഥലത്തെത്തി. പ്രദേശത്ത് വന്‍ പൊലീസ് വിന്യാസം
Sep 08, 2023, 3:47 pm IST
മൂന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു
Sep 08, 2023, 3:41 pm IST
യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ കല്ലെറിഞ്ഞെന്ന് സിപിഎം. നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിജയത്തിന്റെ ഹുങ്ക് കാണിക്കുന്നു. ഈ നാട്ടിലുള്ളവരല്ല അക്രമത്തിന് പിന്നിലെന്നും സിപിഎം പ്രാദേശിക നേതാവ്
മണര്‍കാട് സംഘര്‍ഷ സാധ്യത നിലനില്ക്കുന്നു. പൊലീസ് ലാത്തി വീശി
Sep 08, 2023, 3:17 pm IST
മണര്‍കാട് ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞെന്ന് ഡിവൈഎഫ്ഐ ആരോപണം
Sep 08, 2023, 3:13 pm IST
അന്തിമ വോട്ട് നില ഇങ്ങനെ
Sep 08, 2023, 2:54 pm IST
ഉമ്മന്‍ ചാണ്ടി മരണമില്ലാത്ത നേതാവാണെന്ന് ഭാര്യ മറിയാമ്മ ഉമ്മന്‍. ചാണ്ടി ഉമ്മന്റെ ജയത്തില്‍ ആശ്വസിക്കുന്നുവെന്നും വ്യക്തി അധിക്ഷേപങ്ങള്‍ ദുഖമുണ്ടാക്കിയെന്നും മറിയാമ്മ ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
Sep 08, 2023, 2:37 pm IST
സഹതാപതരംഗവും ഭരണവിരുദ്ധവികാരവും പ്രതിഫലിച്ച തിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഭരണസ്തംഭനത്തിനെതിരായ വിധിയെഴുത്ത്. ഇടതുമുന്നണി നേരിടുന്ന തകര്‍ച്ചയുടെ സൂചനയെന്നും സുരേന്ദ്രന്
Sep 08, 2023, 2:21 pm IST
പോള്‍ ചെയ്ത 61.17 ശതമാനം വോട്ടും നേടി യുഡിഎഫ്. എല്‍ഡിഎഫ് നേടിയത് 32.38 ശതമാനം വോട്ട്
Sep 08, 2023, 2:03 pm IST
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗമുണ്ടായെന്ന് എംവി ഗോവിന്ദന്. പാര്‍ട്ടി അടിത്തറ ഭദ്രമെന്നും ഗോവിന്ദന്. സര്‍ക്കാരിനെതിരായ വികാരമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
Sep 08, 2023, 1:59 pm IST
പുതുപ്പള്ളിയിലെ പരാജയം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. സഹതാപഘടകം, ബിജെപിയുടേതടക്കം ഇടതുപക്ഷവിരുദ്ധ വോട്ടുകളുടെ ഏകീകരണം തുടങ്ങിയവ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് വിലയിരുത്തേണ്ടതുണ്ട്. ജനവിശ്വാസം കൂടുതല്‍ നേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഎ ബേബി
Sep 08, 2023, 1:38 pm IST
ചാണ്ടി ഉമ്മനെ നേരില്‍ക്കണ്ട് അഭിനന്ദിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്
സഹതാപ തരംഗം മണ്ഡലത്തില്‍ അലയടിച്ചെന്ന് ജെയ്ക് സി തോമസ്. എല്‍ഡിഎഫ് മുന്നോട്ടുവെച്ചത് വികസനമുദ്രാവാക്യം. ബിജെപി വോട്ടുകള്‍ എവിടെ പോയെന്നും ജെയ്ക് സി തോമസിന്റെ ചോദ്യം
Sep 08, 2023, 12:57 pm IST
യുഡിഎഫിന് ലഭിച്ചത് 78098 വോട്ട്. എല്‍ഡിഫിന് 41644 വോട്ട് നേടി
READ MORE
12:07 AM, 8 Sep
എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും, ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെന്റ് മനസ്സിലാകും
12:39 AM, 8 Sep
അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുക
6:38 AM, 8 Sep
കൃത്യം എട്ട് മണിയോടെ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍ കേന്ദ്രം.
6:57 AM, 8 Sep
പതിവ് പോലെ പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലേക്ക് കടക്കും. ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും.
7:03 AM, 8 Sep
ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷമുണ്ടാകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഈ മാസം 11ന് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും തിരുവഞ്ചൂര്‍
7:20 AM, 8 Sep
ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 14 മേശകളിലായി വോട്ടിങ് യന്ത്രങ്ങള്‍ സജ്ജീകരിച്ചു. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും.
7:24 AM, 8 Sep
ശുഭ പ്രതീക്ഷയെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്.
എല്ലാം വോട്ടിംഗ് മെഷീൻ പറയുമെന്ന് ചാണ്ടി ഉമ്മൻ
7:35 AM, 8 Sep
അയർക്കുന്നം പഞ്ചായത്ത് എണ്ണുമ്പോള്‍ തന്നെ കൃത്യമായ ട്രെന്‍ഡ് അറിയാന്‍ സാധിക്കും. ശക്തമായ മത്സരം നടന്ന 2021 ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു.
7:38 AM, 8 Sep
ഏത് സാഹചര്യത്തിലും ചാണ്ടി ഉമ്മന്റെ ലീഡ് 30000 ത്തില്‍ കുറയില്ലെന്നതാണ് യു ഡി എഫ് ആത്മവിശ്വാസം.
7:38 AM, 8 Sep
ഉപതെരഞ്ഞെടുപ്പിൽ ആകെ 72.86 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്. 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
7:39 AM, 8 Sep
86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.
7:40 AM, 8 Sep
സ്ട്രോങ് റൂം തുറന്നു
7:51 AM, 8 Sep
വോട്ടെടുപ്പ് ദിനത്തിനു മുമ്പ് പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ (80 വയസിനുമുകളിലുള്ളവർ, ഭിന്നശേഷിക്കാർ) വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.
7:57 AM, 8 Sep
വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. തുടക്കം മുതല്‍ ലീഡ് പ്രതീക്ഷിച്ച് യുഡിഎഫ്
8:01 AM, 8 Sep
വോട്ടെണ്ണെല്‍ കേന്ദ്രത്തിന് മുന്നില്‍ യുഡിഎഫ് പ്രവർത്തകരുടെ ആവേശം
8:04 AM, 8 Sep
സ്ട്രോങ് റൂമുകള്‍ തുറക്കാന്‍ വൈകിയത് താക്കോല്‍ മാറിപ്പോയതുകൊണ്ടെന്ന് റിപ്പോർട്ട്
8:07 AM, 8 Sep
ബിജെപി പ്രവർത്തകർ യുഡിഎഫിന് വോട്ട് മറിച്ചെന്ന് വിഎന്‍ വാസന്
പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫിന് ലീഡ്. പത്തില്‍ ഏഴ് വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ ലഭിച്ചത്. 3 വോട്ടുകള്‍ ജയ്ക്ക് സി തോമസിനും ലഭിച്ചു
8:28 AM, 8 Sep
അസന്നിഹിത വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നത് ഇനിയും വൈകും
8:31 AM, 8 Sep
പ്രതീക്ഷയോടെ സ്ഥാനാർത്ഥികള്‍
8:31 AM, 8 Sep
ഇതുവരെ എണ്ണിയത് പത്ത് തപാല്‍ വോട്ടുകള്‍ മാത്രം
8:35 AM, 8 Sep
ചാണ്ടി ഉമ്മന്‍ 112 വോട്ടുകളുടെ ലീഡ്
8:36 AM, 8 Sep
തുടക്കം ഉഷാറാക്കി ചാണ്ടി ഉമ്മന്‍
8:38 AM, 8 Sep
ലീഡ് 136 ആക്കി ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി
READ MORE
കോട്ടയം: ആകാംക്ഷയുടെ മണിക്കൂറുകളാണ് ഇനി മുന്നിൽ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ. എട്ട് മണിക്കാണ് വോട്ട് എണ്ണിത്തുടങ്ങുക. ആദ്യ റൗണ്ട് എണ്ണിത്തീരുന്നതോടെ ഏകദേശ സൂചന അറിയാം. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്.
സെപ്റ്റംബർ 5ന് ആണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ജെയ്ക്ക് സി തോമസ് ആണ് എൽ ഡി എഫിന് വേണ്ടി മത്സരിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു. എൻ ഡി എ സ്ഥാനാർത്ഥി ലിജിനായിരുന്നു. വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്, ജെയ്ക്കും വിജയ പ്രതീക്ഷയിലാണ്.