Puthuppally Result: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് എത്ര വോട്ട് കിട്ടി?
കോട്ടയം: ഡല്‍ഹിക്കും പഞ്ചാബിനും ശേഷം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും അടിത്തറയുണ്ടാക്കാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും സാന്നിധ്യമറിയിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പദവി ലഭിച്ച ശേഷം മത്സരിച്ച ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് ആണ് പുതുപ്പള്ളിയിലേത്.
പാര്‍ട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് കൂടിയായ ലൂക്ക് തോമസ് ആയിരുന്നു സ്ഥാനാര്‍ത്ഥി. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അടക്കം മുന്നോട്ട് വെച്ചായിരുന്നു ആപ്പിന്റെ പ്രചരണം. കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ബദലെന്ന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിക്ക് പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ എത്ര വോട്ട് കിട്ടി ?

പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും തരത്തില്‍ ചെറുതായി പോലും സ്വാധീനിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് പിന്നില്‍ നാലാം സ്ഥാനത്താണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുളളത്. പുതുപ്പളളിയില്‍ ലൂക്ക് തോമസിന് ആയിരം വോട്ട് തികച്ച് നേടാന്‍ സാധിച്ചിട്ടില്ല.
വെറും 835 വോട്ടുകള്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടിന്റെ 0.64 ശതമാനം മാത്രമാണ് ലൂക്ക് തോമസിന് ലഭിച്ചിരിക്കുന്നത്. ലഭിച്ചിരിക്കുന്ന 835 വോട്ടുകളില്‍ 829 എണ്ണം ഇവിഎമ്മില്‍ നിന്നുളളതും 6 എണ്ണം പോസ്റ്റല്‍ വോട്ടുകളുമാണ്.
2022ല്‍ ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യമുണ്ക്കിയിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാര്‍ട്ടി വിട്ടുനിന്നു. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടടുപ്പിലും 2026ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം അന്ന് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications