Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പണം ജെഎൻഎമ്മിലെ ശ്രദ്ധ പദ്ധതിക്ക് സംസ്ഥാന അംഗീകാരം

വടകര:പുതുപ്പണം ജെഎൻഎമ്മിലെ ശ്രദ്ധ പദ്ധതിക്ക് സംസ്ഥാന അംഗീകാരം നേടി. എട്ടാം തരത്തിലെ വിദ്യാർഥികൾക്കു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ശ്രദ്ധ പദ്ധതിക്ക് സംസ്ഥാനത്തലത്തിൽ പുതുപ്പണം ജെഎൻഎം ഗവ: ഹയർ സെക്കന്ററി സ്കൂളിന് രണ്ടാം സ്ഥാനം. തിരുവനന്തപുരത്തു നടന്ന സംസ്ഥാന തല സെമിനാറിൽ ജെഎൻഎമ്മിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

പൊതു വിദ്യാഭ്യാസ ഡയരക്റ്റർ കെവി മോഹൻകുമാർ IAS സമ്മാനദാനം നിർവ്വഹിച്ചു.അഡീഷനൽ ഡയരക്റ്റർമാരായ ജെസി ജോസഫ്,.ജിമ്മി ജോസ്, SCERT റിസേർച്ച് ഓഫീസർ നാരായണനുണ്ണി ഡയറ്റ് പ്രിൻസിപ്പൽമാരായ ,ശ്രീകുമാർ ,ഉണ്ണികൃഷ്ണൻഎന്നിവർ ചടങ്ങിൽ സംസാരിച്ചു.

schl

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കു വേണ്ടി നടപ്പിലാക്കിയ "ശ്രദ്ധ - മികവിലേക്കൊരു ചുവട് " എന്ന പഠന പരിഹാരബോധന പരിപാടിക്കാണ് ജെ.എൻ.എം.ഗവ: ഹയർ സെക്കന്ററി സ്കൂളിന് ഈ അംഗീകാരം ലഭിച്ചത്.

വടകര നിയോജക മണ്ഡലത്തിൽ ജെ.എൻ.എമ്മിനെയാണ് മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചത്. ലഹരി വിരുദ്ധ ബോധന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ''സ്വയം വാളാൽ '' എന്ന പതിപ്പിന് എക്സൈസ് വകുപ്പിന്റെ പ്രത്യേക പുരസ്കാരത്തിനും ജെ..എൻ.എം അർഹമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+