കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവൈപ്പ് സമരത്തിലെ തീവ്രവാദികൾ ആര്? പിണറായി പോലീസ് കാടടച്ച് വെടിവയ്ക്കുന്നു!!

16ാം തീയതി അക്രമത്തിനു ശേഷം എഐവൈഎഫ് മാർച്ച് ഐഒസിക്ക്ഒരുവാരമകലെ എത്തിയപ്പോൾ പോലീസ് സംഘം ഓടിയടുത്ത് ആക്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം:പുതുവൈപ്പിൻ സമരത്തിനിടെ ഉണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച ഡിജിപി സെൻകുമാറിനെയും പിണറായിയുടെ പോലീസിനെയും വിമർശിച്ച് സിപിഐ മുഖപത്രം. പുതുവൈപ്പ് അക്രമങ്ങൾക്ക് ന്യായീകരണവുമായി ഡിജിപി എന്ന തലക്കെട്ടിൽ ആദ്യ പേജിൽ നൽകിയ റിപ്പോർട്ടിലാണ് ഡിജിപിയെയും പോലീസിനെയും രൂക്ഷമായി വിമർശിക്കുന്നത്.

ഹൈക്കോടതിക്ക് സമീപം വച്ചുണ്ടായ സംഭവം അടുത്ത ദിവസം നടക്കാൻ പോകുന്ന പ്രധാനമന്ത്രിയുടെ സന്ദർശനത്തെ അട്ടിമറിക്കാൻ ലക്ഷ്യം വച്ചാണെന്ന് വരുത്തിത്തീർക്കാനാണ് ഡിജിപി ശ്രമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൈക്കുഞ്ഞുമായി എത്തിയ സ്ത്രീകളെ വരെ അടിച്ച പോലീസ് സമരക്കാർ കുട്ടികളെ പാലസ്തീൻ മോഡലിൽ മറയാക്കുകയായിരുന്നുവെന്ന് നവമാധ്യമങ്ങൾ വഴി തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

senkumar

16ാം തീയതി അക്രമത്തിനു ശേഷം എഐവൈഎഫ് മാർച്ച് ഐഒസിക്ക്ഒരുവാരമകലെ എത്തിയപ്പോൾ പോലീസ് സംഘം ഓടിയടുത്ത് ആക്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എഐഎഫിന്റെ മാർച്ചിനു നേരെ കല്ലേറുണ്ടായതിനു പിന്നിൽ പോലീസിന്റെ ഗുണ്ടകളാണെന്നും റിപ്പോർട്ട് ആരോപിക്കുന്നു.

സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച് പ്രതിച്ഛായ തകർന്നതോടെ സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ദൃശഅയമാധ്യമ പ്രവർത്തകരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ഗുണ്ടകളെ രംഗത്തിറക്കിയത് പോലീസിലെ ഉന്നതനാണെന്നും ഇവരെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് പിറ്റേദിവസം രാവിലെ റൂറൽ എസ്പി സമരക്കാർക്കിടയിൽ താവ്രവാദികളുണ്ടെന്ന വാദവുമായി എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

സമരപ്പന്തലിൽ നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീപുരുഷന്മാർ ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ടും ഇവരിൽ ആരാണ് തീവ്രവാദികളെന്ന് കണ്ടെത്താൻ കഴിയാത്ത പോലീസ് കാടടച്ച് വെടിവയ്ക്കുകയാണെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

English summary
puthuvype strike janayugam against dgp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X