Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിൻ 'വാർ ക്രിമിനൽ, യുക്രൈൻ നട്ടെല്ലുള്ള രാജ്യം എന്നും ബൈഡൻ'; യുക്രൈനിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച

ദില്ലി; റഷ്യൻ അധിനിവേശത്തിനിടെ യുക്രൈൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി യു എസ് പ്രസിഡന്റ് ജോ ബൈജൻ. വാര്‍സോയില്‍ വെച്ചാണ് ജോ ബൈഡന്‍ ചര്‍ച്ച നടത്തിയത്. ഇതാദ്യമായാണ് യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രൈനിലെ മന്ത്രിമാരുമായുള്ള ബൈഡന്റെ കൂടിക്കാഴ്ച.

 joebiden-1647937232.jpg -

യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോമായി പോളണ്ടിലെ സിറ്റി സെന്ററിലെ മാരിയറ്റ് ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. യുദ്ധം ആരംഭിച്ചത് മുതൽ യുക്രേനിയൻ അഭയാർത്ഥികൾ കൂടുതലായി എത്തിക്കൊണ്ടിരുന്ന വാർസോ ട്രെയിൻ സ്റ്റേഷന് എതിർവശത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു.

റഷ്യയുടെ ആക്രമണം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഫെബ്രുവരി 22-നായിരുന്നു വാഷിംഗ്ടണിൽ വെച്ച് ബൈഡൻ അവസാനമായി കുലേബയെ കണ്ടത്. പിന്നാലെ മാർച്ച് 5 ന് പോളണ്ടിൽ വെച്ച് കുലേബ ആന്റണി ബ്ലിങ്കണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യുക്രെയിനിനെ പിന്തുണച്ച് ലോകത്തെ അണിനിരത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളെക്കുറിച്ചും അമേരിക്ക നൽകുന്ന കാര്യമായ സൈനിക, മാനുഷിക സഹായങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു, ബൈഡൻ പറഞ്ഞു.

യുക്രൈൻ റഷ്യക്കെതിരെ നട്ടെല്ല് നിവർത്തി പോരാടുകയാണെന്നാണ് ബൈഡൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. 1989 ൽ ചൈനയിലെ ടിയാനൻമെൻ സ്ക്വയർ ജനാധിപത്യ അനുകൂല പ്രതിഷേധവുമായി യുക്രൈൻ പ്രതിരോധത്തെ ബൈഡൻ താരതമ്യം ചെയ്തു. അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉയർത്തി. 'വാർ ക്രിമിനൽ' എന്നാണ് ബൈഡൻ പുടിനെ വിശേഷിപ്പിച്ചത്. യുക്രൈനിൽ സംഭവിച്ച നാശനഷ്ടങ്ങൾ തനിക്ക് നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ തന്നെ അതിർത്തി കടക്കാൻ പോലും അവർ അനുവദിക്കില്ലെന്ന് ഞാൻ കുതുന്നു, ബൈഡൻ പറഞ്ഞു.

അതിനിടെ നാറ്റോ വിഭജിക്കാനും കിഴക്കൻ രാജ്യങ്ങളെ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് വേർപെടുത്താനുമാണ് പുടിൻ ശ്രമിക്കുന്നതെന്നും എന്നാൽ നാറ്റോ ഒറ്റക്കെട്ടായി തുടരുമെന്നും ജോ ബൈഡൻ പറഞ്ഞു. പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡയുമായി വാഴ്‌സയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലായിരുന്നു ബൈഡന്റെ പ്രതികരണം. സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. നാറ്റോ പൂർണ്ണമായും സമഗ്രമായും ഐക്യത്തോടെ നിലകൊള്ളുകയാണ്. നാറ്റോയെ വിഭജിക്കാൻ കഴിയുമെന്നും കിഴക്കിനെ പടിഞ്ഞാറ് നിന്ന് വേർപെടുത്താൻ കഴിയുമെന്നും വ്‌ളാഡിമിർ പുടിൻ കണക്കുകൂട്ടുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ബൈഡൻ പറഞ്ഞു.റഷ്യയുടെ നീക്കങ്ങളിൽ ഓരോരുത്തരും എങ്ങനെ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ച് നാറ്റോ രാജ്യങ്ങൾ നിരന്തരം ബന്ധപ്പെടുന്നത് പ്രധാനമാണ്. പോളിഷ് ജനതയുടെ മനസ്സിലുള്ളത് കൃത്യമായി ഞങ്ങളെ അറിയിച്ചതിന് പ്രസി‍ഡന്റിനോട് നന്ദി അറിയിക്കുകയാണെന്നും ബൈഡൻ പറഞ്ഞു.

യുക്രൈന് വേണ്ടി നിരവധി കാര്യങ്ങൾ പോളണ്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇത് പോളണ്ടിന്റെ മാത്രം ഉത്തരവാദിത്തമായി താൻ കരുതുന്നില്ല. ഇത് നാറ്റോയുടെ ഉത്തരവാദിത്തം കൂടിയായിരിക്കണം. ഇനിയും കൂടുതൽ പേർക്ക് തങ്ങൾ അതിർത്തികൾ തുറന്നുകൊടുക്കും. യുക്രെയിനിൽ നിന്ന് പലായനം ചെയ്യുന്ന 100,000 അഭയാർത്ഥികളെ സ്വീകരിക്കുമെന്നും യുദ്ധം ബാധിച്ചവർക്ക് ഒരു ബില്യൺ യു എസ് ഡോളർ അധിക മാനുഷിക സഹായം നൽകുമെന്നും ബൈഡൻ വ്യക്തമാക്കി.

അതേസമയം വെള്ളിയാഴ്ച, പോളണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന യു എസ് സൈനികരേയും ബൈഡൻ കണ്ടിരുന്നു. നിങ്ങൾ ജനാധിപത്യവും സ്വേച്ഛാധിപതികളും തമ്മിലുള്ള പോരാട്ടത്തിന്റെ നടുവിലാണെന്നായിരുന്നു സൈനികരോടുള്ള ബൈഡന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+