കോടതി ഉത്തരവ് കാറ്റില്‍ പറത്തി വന്‍ സ്‌ഫോടക വസ്തു ശേഖരം: ജനം ഭീതിയില്‍
തിരുവനന്തപുരം: പുറ്റിംഗല്‍ വെടിക്കെട്ടപകട കേസിലെ പ്രതികളുടെ പടക്ക നിര്‍മാണ ശാലകളില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം. ആറ്റിങ്ങലിലും വര്‍ക്കലയിലുമാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയിട്ടുള്ളത്. ജനവാസ മേഖലയോട് ചേര്‍ന്നാണ് പടക്ക നിര്‍മാണ ശാലകളുള്ളത്.
കോടതി ഉത്തരവുണ്ടായിട്ടും സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയില്ല എന്ന ആരോപണവും സമീപ വാസികളില്‍ നിന്നും ഉയരുന്നുണ്ട്. ആറ്റിങ്ങലിലുള്ള പടക്കശാലയില്‍ ആര്‍ക്കു കയറിവരാവുന്ന തരത്തില്‍ ആറു കെട്ടിടങ്ങളിലായി ഒരു സുരക്ഷയുമില്ലാതെയാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്.

ഇതേ സമയം വെടിക്കെട്ട് ദുരന്തത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ പരിശോധന നടത്തി ഇവിടെ മുദ്രവച്ചിരുന്നു. എന്നാല്‍ ഈ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കണമെന്ന് വര്‍ക്കല ഒന്നാം ക്ലാസ്സ് കോടതി ഉത്തരവിട്ടിരുന്നു. വര്‍ക്കല കടക്കാവൂരിന് സമീപത്തുള്ള കൃഷ്ണന്‍ കുട്ടിയുടെ പടക്ക നിര്‍മാണ കേന്ദ്രവും ഇതുപോലെ തന്നെയാണ്.
താപനില ഉയര്‍ന്നാല്‍ സ്വയം തീപ്പിടിക്കാവുന്ന വീര്യമുള്ള സ്‌ഫോടക വസ്തുക്കളാണ് ശാലകളില്‍ സൂക്ഷിച്ചിരിക്കുന്നത്. രണ്ടിടത്തെയും സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കണമെന്ന് കാക്കനാടുള്ള കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീസ് ഓഫീസില്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications