പുറ്റിങ്ങല്‍ ദുരന്തം: പരിക്കേറ്റവരില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ കൊള്ളലാഭം കൊയ്യുന്നു
കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ അപകടം സംഭവിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ നിന്നും ആശുപത്രി അധികൃതര്‍ കൊള്ളലാഭം കൊയ്യുന്നു.
പരിക്കേറ്റവര്‍ക്ക് മുഖ്യമന്ത്രി സൗജന്യ ചികിത്സ പ്രഖ്യാപിച്ചിട്ടും പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ വന്‍തുക ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ നിന്നും 70,000 രൂപ വാങ്ങി എന്നാണ് ആരോപണം.

പരിക്കേറ്റവരെ തിരുവനന്തപുരം, കൊല്ലം ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ഈ കൊള്ളലാഭത്തെക്കുറിച്ച് ചാത്തന്നൂര്‍ എംഎല്‍എ ജി എസ് ജയലാല്‍ ആണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
ആശുപത്രി ബില്ലുകള്‍ കൃത്യസമയത്ത് തന്നെ അടയ്ക്കുമെന്നും അതിനായി രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളില്‍ നിന്നം വാങ്ങിയ പണം തിരിച്ച് നല്‍കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications