കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിക്കെട്ട് അപകടം: സിസിടിവി ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാവില്ലെന്ന് കലക്ടര്‍: കാരണങ്ങള്‍ ഇങ്ങനെയാണ്

  • By Siniya
Google Oneindia Malayalam News

കൊല്ലം; പരവൂപൂര്‍ പുറ്റിംഗല്‍ വെടിക്കെട്ടപകടം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ചേംബറിലെ സിസിടിവി ദൃശ്യങ്ങള്‍ വിട്ടു നല്‍കാനാവില്ലെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ഷൈനാ മോള്‍. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ദൃശ്യങ്ങള്‍ നല്‍കാനാവൂയെന്ന് ഷൈനാ മോള്‍ വ്യക്തമാക്കി.

വെടിക്കെട്ടിന് അനുമതി നിഷേധിച്ചുക്കൊണ്ട് ഉത്തരവിറക്കിയ ശേഷം ഉച്ചയ്ക്ക് മൂന്നു മണിക്ക് ജില്ലാ കലക്ടറെ കണ്ടിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികളുടെ മൊഴി പരിശോധിക്കാനായിരുന്നു സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.

-temple-fire

എന്നാല്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഇത് നല്‍കാനാവില്ലെന്നാണ് കലക്ടറുടെ നിലപാട്. അപകടം ക്രൈംബ്രാഞ്ച് അന്വേഷണത്തോടപ്പം ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ട സാഹര്യത്തില്‍ സിസിടിവി ഉള്‍പ്പെടെയുള്ള എന്ത് തെളിവും സര്‍ക്കാരിന്റെ ഉത്തരവോടെ മാത്രമേ കൈമാറാന്‍ പാടുള്ളു.

ഇതേ സമയം തെളിവുകള്‍ ലഭിക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കേണ്ട ആവശ്യകത വ്യക്തമാക്കി കോടതിയില്‍ ഹര്‍ജി നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

English summary
puttingal firework tragedy not give CCTV footage to police says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X