Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്നിച്ചിതറിയ ശരീരം തിരിച്ചറിയാനാവാതെ ബന്ധുക്കള്‍;പരിക്കേറ്റവര്‍ക്ക് എല്ലാ ഗ്രൂപ്പ് രക്തവും ആവശ്യം

കൊല്ലം: പരവൂരില്‍ വെടിക്കെട്ടിനിടെ അപകടത്തില്‍ ബാക്കിയായത് ചിന്നിച്ചിതറിയ ശരീരങ്ങള്‍ മാത്രം. അപകടം നടന്നയുടനെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നണ്ടെങ്കിലും ഒട്ടേറെപേര്‍ക്കും ശരീരത്തിന്റെ പല ഭാഗങ്ങളും നഷ്ടപ്പെട്ടിരുന്നു. മരിച്ചവരില്‍ കൂടുതല്‍ പേരുടെയും ശരീരങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. ബന്ധുക്കള്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണിത്. ഇവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനാ ആവശ്യമായി അവസ്ഥയിലാണിപ്പോള്‍.

ഇതേ സമയം വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി എല്ലാ ഗ്രുപ്പികളിലും ഉള്‍പ്പെട്ട് ര്കതം ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി കേരളത്തിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘം ദില്ലിയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്.

ആശുപത്രി

ആശുപത്രി

അപകടവിവരം അറിഞ്ഞ് ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗവും ആംബുലന്‍സുമെല്ലാം ചികിത്സയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

തിരിച്ചറിയാനാവാത്ത വിധം

തിരിച്ചറിയാനാവാത്ത വിധം

അപകടത്തില്‍പ്പെട്ടവരുടെ പലരുടെയും ശരീരങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. കൈകാലുകള്‍ ഇല്ലാതെയും മറ്റ് ശരീര ഭാഗങ്ങള്‍ ഇല്ലാതെയും തികച്ചും തിരിച്ചറിയാനാവാത്ത വിധമാണ് പലരും.

ഡിഎന്‍എ ടെസ്റ്റ്

ഡിഎന്‍എ ടെസ്റ്റ്

അപകടത്തില്‍പ്പെട്ട് മരിച്ചവരെ തിരിച്ചറിയാന്‍ കഴിയാത്ത കാഴ്ചയാണ് ദുരന്ത ഭൂമിയിലും ആശുപത്രികളിലും. എന്നാല്‍ ഇവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

രക്തം ആവശ്യം

രക്തം ആവശ്യം

അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ ഗ്രൂപ്പുകളിലുള്‍പ്പെട്ട രക്തം ആവശ്യമുണ്ട്. സന്നദ്ധരായവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെടണം.

പോലീസ് കണ്‍ട്രോള്‍ റൂം

പോലീസ് കണ്‍ട്രോള്‍ റൂം

അപകടവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് കണ്‍ട്രോള്‍ റൂം് തുറന്നിട്ടുണ്ട്. 04742512344,1077 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വിദഗ്ധ സംഘം

വിദഗ്ധ സംഘം

ദില്ലിയില്‍ നിന്ന് പ്രധാനമന്ത്രിയോടപ്പം വിദഗ്ധ മെഡിക്കല്‍ സംഘം തിരുവനന്തപുരത്തെത്തും. ദില്ലിയിലെ സഫ്ദര്‍ ജംഗ് ആശുപത്രിയിലെ വിദഗ്ധ സംഘമാണ് പ്രധാനമന്ത്രിയോടപ്പം ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തുക.

മികച്ച ചികിത്സ

മികച്ച ചികിത്സ

രാജ്യത്ത് തന്നെ പൊള്ളല്‍ ചികിത്സയ്ക്കു ലഭ്യമാക്കിയതില്‍ ഏറ്റവും മികച്ച ചികിത്സയാവും മെഡിക്കല്‍ സംഘം ഇവര്‍ക്ക് നല്‍കുക. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരടങ്ങുന്ന 91 അംഗ വിദഗ്ധ സംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഫോറന്‍സിക പരിശോധന

ഫോറന്‍സിക പരിശോധന

സംഭവസ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുന്നുണ്ട്. വെടിക്കെട്ട് ദുരന്തത്തില്‍ 106 പേരാണ് മരിച്ചത്. 350 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+