കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം: പ്രതികളായ 43 പേര്‍ക്ക് ജാമ്യം അനുവദിച്ചു

  • By ഭദ്ര
Google Oneindia Malayalam News

കൊല്ലം: പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പ്രതികളായ 43 പേര്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രില്‍ മാസത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 108 പേര്‍ മരിക്കുകയും 300 ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് ജയലാല്‍, കൃഷ്ണന്‍കുട്ടി, ശിവപ്രസാദ്, സുരേന്ദ്രന്‍ പിള്ള, രവീന്ദ്രന്‍ പിള്ള എന്നിവരുള്‍പ്പടെ 43 പേര്‍ക്കെതിരെ കൊലപാതകശ്രമത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

 kollam-temple-fire

ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അധികൃതരില്‍ നിന്നും രേഖാമൂലമുള്ള അനുവാദം ഇല്ലാതെയാണ് വെടിക്കെട്ട് നടത്തിയത്. കേരളം കണ്ടതില്‍ വെച്ച് വലിയ ദുരന്തമായിരുന്നു പുറ്റിംഗല്ലില്‍ നടന്നത്.

English summary
Kerala High Court on Monday granted bail to all 43 accused in the Puttingal temple fire tragedy that led to the death of 108 and injured over 300 earlier this year in April.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X