വെട്ടിക്കെട്ട് ദുരന്തം; ഉത്തരവാദിത്വം പോലീസിനു തന്നെയെന്ന് കളക്ടര്‍
തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം പോലീസിന്റെ അനാസ്ഥകാരണമെന്ന് കൊല്ലം ജില്ലാ കലളക്ടര്‍ ഷൈനമോള്‍. ആവശ്യത്തിന് പോലീസുകാര്‍ സ്ഥലത്തുണ്ടായിട്ടും വെടിക്കെട്ട് തടഞ്ഞില്ലെന്നാണ് കളക്ടറുടെ നിലപാട്.
വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് കളക്ടര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മത്സര വെടിക്കെട്ട് നടക്കുമെന്ന വിവരമറിഞ്ഞിട്ടും പോലീസ് തടഞ്ഞില്ലെന്ന് ചീഫ് സെക്രട്ടറി പികെ മൊഹന്തിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൊല്ലം പോലീസ് ഡിവിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം എല്ലാവര്‍ക്കും മത്സരവെടിക്കെട്ട് നടക്കുന്ന കാര്യം അറിയാമായിരുന്നു. പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടെയതെന്ന് തന്നെയാണ് കളക്ടര്‍ വിശദീകരിക്കുന്നത്. അതിനിടെ മത്സരവെടിക്കെട്ടിന് അനുമതി വാങ്ങാന്‍ ശ്രമിച്ചതില്‍ ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സ്ഥിതീകരിച്ചു.
മത്‌ലരവെടിക്കെട്ട് നടക്കുന്ന സമയത്ത് സംഭവസ്ഥലത്തെത്തിയ പരവൂര്‍ സിഐ ചന്ദ്രകുമാര്‍ ഏതാനും പോലീസുകാരെ സംഭവസ്ഥലത്തു നിന്നും മാറ്റി നിര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്. പോലീസിന്റെ വിഴ്ച സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ടാണ് കളക്ടര്‍ നല്‍കിയിട്ടുള്ളത്. കൊല്ലം പോലീസ് കമ്മീഷണര്‍ക്കെതിരെ കര്‍ശന നടപടികള്‍ കളക്ടര്‍ തുടരുമെന്നാണ് സൂചന.












Click it and Unblock the Notifications