പുറ്റിംഗല്‍ ദുരന്തം: തീപ്പൊരി വീണ അമിട്ടുമായി വെടിക്കെട്ട് തൊഴിലാളി കന്പപ്പുരയില് കയറി? വീഡിയോ
കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് കാരണമായത് വെടിക്കെട്ട് തൊഴിലാളിയുടെ അശ്രദ്ധയാണെന്ന് സൂചന നല്കുന്ന വീഡിയോ പുറത്ത്. തീപ്പൊരി വീണ അമിട്ടുമായി തൊഴിലാളി കമ്പപ്പുരയിലേയ്ക്ക് ഓടിക്കയറിയതാകാം അപകടത്തിന് കാരണമെന്ന് സൂചന. ഇത്തരത്തില്‍ തൊഴിലാളിയുടെ ദൃശ്യം ഉള്‍പ്പടെ മാര്‍ക്ക് ചെയ്ത വീഡിയോ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു.
ദുരന്തത്തില്‍ തകര്‍ന്ന തെക്കേ കമ്പപ്പുര ക്ഷേത്രത്തിന്റെ വലത് ഭാഗത്താണ്. ഇവിടെ നിന്ന് 20 മീറ്ററോളം ദൂരം മാത്രമേ കമ്പത്തറയിലേയ്ക്കുള്ള ദൂരം. കമ്പപ്പുരയ്ക്ക് അകത്തും പുറത്തും ആളുകള്‍ കൂടി നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഓരോ അമിട്ട് പൊട്ടി തീരുമ്പോഴും അടുത്ത അമിട്ടുമായി വെടിക്കെട്ടുകാര്‍ കമ്പത്തറയിലേയ്ക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വീഡിയോയില്‍ ഇക്കാര്യം മാര്‍ക്ക് ചെയ്യുന്നുമുണ്ട്. ഒരു അമിട്ട് പൊട്ടി തീപ്പൊരി താഴേയ്ക്ക് വീഴുമ്പോള്‍ അടുത്ത അമിട്ടുമായി കമ്പത്തറയിലേയ്ക്ക് പോയ തൊഴിലാളി കൈയ്യിലുള്ള അമിട്ടില്‍ തീപ്പൊരി വീഴാതിരിയ്ക്കാന്‍ പിന്തിരിഞ്ഞോടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിന് പിന്നാലെയാണ് കമ്പപ്പുര പൊട്ടിത്തെറിച്ചത്. കൈയ്യിലുള്ള അമിട്ടില്‍ തീപ്പൊരി വീണത് അറിയാതെ ഇയാള്‍ കമ്പപ്പുരയിലേയ്ക്ക് ഓടിക്കയറിയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചനയെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ വീഡിയോയില്‍ പറയുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications