എല്ലാം കെട്ടിച്ചമച്ചത്, വ്യക്തിപരമായി തകര്‍ക്കാനുള്ള ശ്രമമെന്നും പിവി അന്‍വര്‍ എംഎല്‍എ
എല്ലാ തരത്തിലുള്ള അനുമതിയും വാങ്ങിയതിന് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് എംഎല്‍എ.
മലപ്പുറം : തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫാണ്. മുരുകേശന്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കത്തില്‍ താന്‍ ഇടനിലക്കാരനായി നിന്നതിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
റിട്ട് ഹര്‍ജിയുമായി ആദ്യം കോടതിയെ സമീപിച്ചത് മുരുകേശനായിരുന്നു. നിയമപരമായല്ല പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പരാതി. എന്നാല്‍ എല്ലാവിധ അനുമതികളും വാങ്ങിയതിനു ശേഷമാണ് പാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. രേഖകള്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിച്ച് നോക്കാവുന്നതെന്നാണെന്നും എംഎല്‍എ വ്യക്തമാക്കി.

നിയമപരമായാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്
എല്ലാ തരത്തിലുള്ള അനുമതിയും വാങ്ങിയതിന് ശേഷമാണ് കക്കാടം പൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് രേഖകളെല്ലാം തന്റെ കൈവശമുണ്ട്. ആര്‍ക്ക് വേണമെങ്കിലും അതു പരിശോധിക്കാമെന്നും എംഎല്‍എ വ്യക്തമാക്കി.

ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിച്ചു
പാര്‍ക്കിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പഞ്ചായത്ത് ഉപസമിതിയാണ് പരിഗണിച്ചത്. ഭരണപക്ഷത്തെും പ്രതിപക്ഷത്തെയും അംഗങ്ങള്‍ ഉപസമിതിയിലുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമിപ്രശ്‌നത്തില്‍ ഇടനിലക്കാരനായിരുന്നു
മുരുകേശനുമായി ബന്ധപ്പെട്ട ഭൂമി പ്രശ്‌നത്തില്‍ താന്‍ ഇടനിലക്കാരനായിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി.വിഷയത്തില്‍ ഇടപെട്ടതിനുള്ള വൈരാഗ്യമാണ് മുരുകേശന്‍ ഇപ്പോള്‍ തീര്‍ക്കുന്നത്.

തകര്‍ക്കാനുള്ള ലക്ഷ്യം
സാമ്പത്തികമായും മാനസികമായും തന്നെ തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെയാണ് മുരുകേശന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഈ ആരോപണത്തിലൂടെ മുഖ്യമന്ത്രിയെ കരിവാരിത്തേക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങള്‍ക്ക് ജോലി
നാടിന്റെ വികസനം കൂടി ലക്ഷ്യമിട്ടാണ് താന്‍ ഈ പാര്‍ക്ക് ആരംഭിച്ചിട്ടുള്ളത്. കുറേ പാവപ്പെട്ടവര്‍ക്ക് ഇതിലൂടെ ജോലി നല്‍കാന്‍ കഴിഞ്ഞുവെന്നും എംഎല്‍എ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications