കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്സ് എൻട്രിയുമായി പിവി അൻവർ; പൊങ്കാലയുമായി എതിരാളികൾ, ഉരുളയ്ക്കുപ്പേരി കണക്ക് മറുപടികളും

Google Oneindia Malayalam News

നിലമ്പൂർ: ഇത്തവണ നിയമസഭാ സമ്മേളനം ചേർന്നപ്പോൾ വലിയ വിവാദമായ സംഭവം ആയിരുന്നു പിവി അൻവർ എംഎൽഎയുടെ അസാന്നിധ്യം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് നിലമ്പൂർ മണ്ഡലത്തിൽ വിജയിച്ച ആളാണ് അൻവർ. കോൺഗ്രസിന്റെ ഉരുക്കുകോട്ട എന്ന കരുതിപ്പോന്നിരുന്ന മണ്ഡലം ആയിരുന്നു നിലമ്പൂർ.

മരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വച്ഛന്ദമായ ആത്മഹത്യ... സഹായിക്കാൻ നിയമപരമായ സ്ഥാപനങ്ങൾമരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വച്ഛന്ദമായ ആത്മഹത്യ... സഹായിക്കാൻ നിയമപരമായ സ്ഥാപനങ്ങൾ

അൻവറിന്റെ അസാന്നിധ്യം എന്നും കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ഇതുപോലെ സംഭവിച്ചിരുന്നു. അന്ന് ്അവസാന നിമിഷം നാട്ടിൽ തിരിച്ചെത്തിയായിരുന്നു അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതും തിരഞ്ഞെടുപ്പിനെ നേരിട്ടതും. ഓരോതവണയും തിരിച്ചുവരവ് 'മാസ്സ്' ആക്കാൻ അൻവർ ശ്രദ്ധിക്കാറുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല.

1

കെഎൽ 10 എവി 2086 ഇന്നോവ കാർ... പിന്നിൽ ചെങ്കൊടിയേന്തിയ അനേകം ചെറുപ്പക്കാർ ബൈക്കിൽ. അതിൽ ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റേയും കൊടികൾ കാണാം. ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത കൊടികളും ഉണ്ട്. ഇങ്ങനെയൊരു ഫോട്ടോ ആണ് പിവി അൻവർ എംഎൽഎ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. 'ഐ ആം ബാക്ക്' എന്നൊരു ഹാഷ്ടാഗ് മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളു. വിമർശനം ഉന്നയിച്ചവർക്കൊക്കെ മറുപടി എന്ന നിലയിൽ ആണ് ഈ പോസ്റ്റ് എന്ന് വ്യക്തം.

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

2

ഇത്തവണ നിയമസഭ ചേർന്നപ്പോൾ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ എംഎൽഎ ആയിരുന്നു പിവി അൻവർ. ഇതിന്റെ പേരിൽ പ്രതിപക്ഷം വലിയ എതിർപ്പുകൾ തന്നെ സഭയിൽ ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ആയിരുന്നു ഈ പോരാട്ടത്തിന്റെ മുന്നിൽ നിന്നതും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും പിവി അൻവർ സ്ഥലത്തില്ല എന്നതായിരുന്നു സതീശന്റെ പരാതി. ഇങ്ങനെ ആണെങ്കിൽ അൻവർ രാജിവച്ച് പോകുന്നതാണ് നല്ലത് എന്നും സതീശൻ പറഞ്ഞിരുന്നു.

3

എന്തെങ്കിലും അസുഖം കാരണം ഒരു സാമാജികൻ സഭയിൽ നിന്ന് വിട്ടുനിൽക്കുന്നത് അംഗീകരിക്കാവുന്ന കാര്യമാണ്. എന്നാൽ ബിസിനസ് നടത്താൻ വേണ്ടി നിയമസഭ ഒഴിവാക്കുകയാണെങ്കിൽ, അങ്ങനെ ഒരാൾ എംഎൽഎ സ്ഥാനത്ത് ഇരിക്കേണ്ട കാര്യമില്ലെന്നും സതീശൻ ആഞ്ഞടിച്ചിരുന്നു. അൻവറിന്റെ കാര്യത്തിൽ എൽഡിഎഫ് നിലപാട് എടുത്തില്ലെങ്കിൽ സഭാചട്ടവും ഭരണഘടനയും അനുസരിച്ച് പ്രതിപക്ഷം മുന്നോട്ട് പോകുമെന്ന ഭീഷണിയും സതീശൻ മുന്നോട്ട് വച്ചിരുന്നു.

4

സ്ഥലത്തില്ലായിരുന്നെങ്കിലും പ്രതിപക്ഷ നേതാവിന് ഫേസ്ബുക്ക് വഴി അൻവർ അന്ന് മറുപടിയും നൽകി. വെറും മറുപടിയല്ല- ചുട്ടമറുപടി തന്നെ. നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ പൊതുജനങ്ങളോട് പെരുമാറം എന്നൊക്കെ തനിക്ക് നന്നായിട്ട് അറിയാമെന്നും അതിനൊന്നും പ്രതിരക്ഷ നേതാവിന്റെ സഹായമോ ഉപദേശമോ വേണ്ട എന്നായിരുന്നു മറുപടി. വയനാട് എംപിയായ രാഹുൽ ഗാന്ധിയെ മുൻനിർത്തിയായിരുന്നു മറ്റ് വിമർശനങ്ങൾ. രാഹുൽ ഗാന്ധി ഇടയ്ക്ക് രാജ്യം വിട്ട് പോകുമ്പോൾ എങ്ങോട്ട് പോകുന്നുവെന്ന് ജനങ്ങളോടോ കോൺഗ്രസ് നേതൃത്വത്തോടോ പത്രക്കാരോടോ പറയാറില്ല. അങ്ങനെ ഒരു നേതാവിന്റെ അനുയായിയാണ് സതീശൻ എന്ന് മനസ്സിലാക്കുന്നു എന്നും അൻവർ വീഡിയോയിൽ പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയെ വെട്ടി വിഡി സതീശൻ എങ്ങനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തി എന്നതിലും അൻവറിന്റെ ചില പരാമർശങ്ങൾ ആ വീഡിയോയിൽ ഉണ്ടായിരുന്നു.

5

എന്തായാലും തിരിച്ചെത്തിയ പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആണ്. ഐ ആം ബാക്ക് എന്ന പോസ്റ്റിന് പിറകെ പ്രൊഫൈൽ ചിത്രവും മാറ്റിയിട്ടുണ്ട്. ഈ രണ്ട് പോസ്റ്റുകൾക്ക് താഴേയും കമന്റുകളുടെ ബഹളമാണ് ഇപ്പോൾ നടക്കുന്നത്. പതിവ് പോലെ തന്നെ, പല കമന്റുകൾക്കും കുറിയ്ക്കുകൊള്ളുന്ന മറുപടികളുമായി അൻവറും രംഗത്തുണ്ട്.

6

'ഈ പ്രാവശ്യം പരിവാരങ്ങൾ ഒന്നുമില്ലേ? കാശു കൊടുത്താൽ ബംഗാളികളെ കിട്ടും' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ബംഗാളികൾക്കുള്ള വില പോലും നിനക്കൊന്നും രണ്ട് ടേം ആയി നിലമ്പൂരുകാർ തന്നിട്ടില്ലല്ലോ. ആദ്യം ആ വില ഉയർത്താൻ നോക്ക്' എന്നായിരുന്നു അൻവർ നൽകിയ മറുപടി. അൻവർ ഒരു മറുപടി നൽകിയപ്പോഴേക്കും ആരാധകർ അസംഖ്യം മറുപടികളുമായി എത്തുകയും ചെയ്തു.

7

'മാവേലി നേരത്തേ ആണല്ലോ, ഓണം ആകുന്നതേയുള്ളു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ' മാവേലി എന്ന് വന്നാലും, ആ ഒരൊറ്റ ദിവസം മാത്രം മതി കുഞ്ഞേ മാവേലിയ്ക്ക്' എന്നായിരുന്നു അൻവറിന്റെ മറുപടി. 'ഇനി എന്നാണ് പാതാളത്തിലേക്ക് തിരിച്ച്' എന്ന ചോദ്യവുമായി ആദ്യം ചോദ്യം ചോദിച്ച ആൾ വീണ്ടും എത്തുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്നൊരു മാവേലി വയനാട് സന്ദർശനം നടത്തുന്നത് ഓർത്തായിരിക്കും ഇങ്ങനെ പ്രചാരണം എന്നായി മറ്റൊരാളുടെ കമന്റ്.

Recommended Video

cmsvideo
Youngster took his own life in manasa incident
8

'കുറച്ച് ദിവസത്തേക്ക് നിലമ്പൂരിലെ കാട്ടിലേക്ക് വരുന്ന എംഎൽഎയ്ക്ക് ആശംസകൾ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇങ്ങനെ ആണെങ്കിൽ വയനാട് എംപിയ്‌ക്കൊക്കെ മണ്ഡലത്തിലേക്ക് വരുമ്പോൾ ആശംസ പറഞ്ഞ് മേഡം ഒരു വഴിയ്ക്കാകുമല്ലോ' എന്നായിരുന്നു അൻവറിന്റെ മറുപടി. ആശംസകൾ അറിയിച്ചതിന് എന്തായാലും നന്ദിയും പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിയ്‌ക്കെതിരെ നേരത്തേ ഉന്നയിച്ച ആക്ഷേപം ഈ കമന്റ് ത്രെഡിൽ അൻവർ വീണ്ടും ഉന്നയിക്കുന്നും ഉണ്ട്.

9

ഒരു കാര്യം പറയാതെ വയ്യ. അൻവറെതിരെയുള്ള വിമർശനങ്ങൾ തന്നെയാണ് കമന്റുകളിൽ അധികവും. പിന്നീട് അതിനുള്ള മറുപടി നൽകാൻ ആണ് അൻവർ ഫാൻസ് ഓടിക്കൂടുന്നത്. അതിൽ പലരുടേയും ഭാഷ സഭ്യതയ്ക്ക് നിരക്കാത്തതും ആണ്. എന്തായാലും കുറച്ച് കാലം അൻവർ നാട്ടിൽ തന്നെ കാണും എന്ന പ്രതീക്ഷയിലാണ് നിലമ്പൂരുകാർ.

10

വലിയ സാമ്പത്തിക ബാധ്യതകളെ തുടർന്ന് ബിസിനസ് ചെയ്യാൻ വേണ്ടിയാണ് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലേക്ക് പോയത് എന്നായിരുന്നു അൻവർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നത്. ഇവിടെ അൻവറിന് സ്വർണ ഖനിയാണ് എന്നൊക്കെയാണ് പറയപ്പെടുന്നത്. കോൺഗ്രസിന്റെ ഉരുക്കുകോട്ട ആയിരുന്ന നിലമ്പൂർ ഇടതുപക്ഷത്തിന് വേണ്ടി തിരിച്ചുപിടിച്ചത് അൻവർ ആയിരുന്നു. ഇതിന് മുമ്പ് ഇടത് സ്ഥാനാർത്ഥികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച ചരിത്രവും ഉണ്ട് കോൺഗ്രസ് പാരമ്പര്യമുള്ള പിവി അൻവറിന്.

English summary
PV Anvar back to Kerala after long time, Fans start celebration on social media, VD Satheesan fans make criticism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X