Get Updates
Get notified of breaking news, exclusive insights, and must-see stories!

പി വി അൻവറിന്റെ പാർട്ടി പ്രഖ്യാപനം ഇന്ന്; പാർട്ടിയുടെ പേരിനെക്കുറിച്ചുള്ള സൂചന ഇങ്ങനെ...

മലപ്പുറം: ഞായറാഴ്ച മഞ്ചേരിയിൽ വെച്ച് പി വി അൻവർ പാർട്ടി പ്രഖ്യാപനം നടത്തുമെന്ന് റിപ്പോർട്ട്. ‍ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നായിരിക്കും പാർട്ടിയുടെ പേരെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം, സി പി എമ്മുമായി അകന്ന അൻവർ ഡി എം കെ മുന്നണിയിലേക്ക് പോകുമെന്ന ചർച്ചകളും നടന്നിരുന്നു. ചെന്നൈയിൽ എത്തി ഡി എം കെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് പി വി അൻവർ മ‍ഞ്ചേരിയിലെ വസതിയിൽ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാർട്ടി രൂപീകരിച്ച് ഡി എം കെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആകും തീരുമാനം എന്ന തരത്തിലും വാർത്തകൽ ഉണ്ടായിരുന്നു.
ഞായറാഴ്ച വൈകീട്ട് വിളിച്ചുചേർത്തിരിക്കുന്ന പൊതുയോ​ഗത്തിൽ നിർണായകമായ പ്രഖ്യാപാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

anvar

അൻവർ പുതിയ പാർട്ടി രൂപീകരിക്കുകയും അതിൽ അം​ഗമാവുകയും ചെയ്താൽ പി വി അൻവറിന് എം എൽ എ സ്ഥാനം നഷ്ടമാകാൻ സാധ്യത ഉണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. സ്വതന്ത്രനായി ജയിച്ച ആൾ തിര‍ഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അയോ​ഗ്യനാക്കാമെന്നാണ് നിയമം. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമ്പോൾ നിലവിലുള്ള എം എൽ എ സ്ഥാനം അൻവറിന് നഷ്ടമായേക്കാം.

ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ് നിയമസഭ, പാർലമെന്റ് അം​ഗങ്ങളുടെ അയോ​ഗ്യതയെക്കുറിച്ച് പറയുന്നത്. ഒരാൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി അല്ലാതെ തിരഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാർട്ടിയിൽ ചേരുകയും ചെയ്താൽ‌ അയാൾക്ക് സഭാം​ഗമായി തുടരാനുള്ള യോ​ഗ്യത നഷ്ടമാകും എന്നാണ് പറയുന്നത്.

ഇങ്ങനെയാണെങ്കിൽ പുതിയ പാർട്ടി രൂപീകരിച്ച് അൻവർ അം​ഗമായാൽ അൻവർ അയോ​ഗ്യാനാക്കെപ്പെടും. അനവറിനെ അയോ​ഗ്യനാക്കണം എന്ന് ആവശ്യപ്പെട്ട് ഏത് എം എൽ എയ്ക്കും സ്പീക്കർക്ക് പരാതി നൽകാം. സ്പീക്കർക്ക് അൻവറിൽ നിന്ന് വിശദീകരണം തേടുകയും തൃപ്തികരമല്ലെങ്കിൽ അയോ​ഗ്യനാക്കുകയും ചെയ്യാം.

അതേസമയം, പി വി അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സി പി എം സംസ്ഥാന കമ്മിറ്റിയുടെ പരി​ഗണനയിൽ വന്നിരുന്നു. അൻവറിന്റെ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ജനക്കൂട്ടം താത്ക്കാലികമാണെന്നാണ് പാർട്ടി വിലിയരുത്തുന്നത് എന്നാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+