India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഡി സതീശനെ വിടാതെ പിവി അൻവർ, പഴയ പച്ചത്തെറി സ്ക്രീൻഷോട്ടുമായി മറുപടി, വെല്ലുവിളിയും

Google Oneindia Malayalam News

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിടാതെ നിലമ്പൂർ എംഎൽഎ വിഡി സതീശൻ. പിവി അൻവർ നിയമസഭയിൽ എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വിഡി സതീശൻ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. നിയമസഭയിൽ എത്തുന്നതിനേക്കാൾ പ്രധാനം ബിസിനസ്സ് ആണെങ്കിൽ പിവി അൻവർ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതാണ് നല്ലത് എന്നാണ് വിഡി സതീശൻ തുറന്നടിച്ചത്.

പിന്നാലെ ഫേസ്ബുക്കിൽ മറുപടിയുമായി പിവി അൻവർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അത് പോരാതെ വിഡി സതീശൻ്റെ പേരിൽ നേരത്തെ ഫേസ്ബുക്കിൽ വന്ന തെറിക്കമന്റ് വിവാദം പിവി അൻവർ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയുമാണ്. വൈറലായ കമന്റിന്റെ സ്ക്രീൻഷോട്ടും പിവി അൻവർ പങ്കുവെച്ചിട്ടുണ്ട്.

നമ്മുടെ തങ്കുവിന് യൂസഫലി സാറിന്റെ സ്‌നേഹ സമ്മാനം; ഇവന്‍ തങ്കച്ചനല്ല പൊന്നച്ചനാണെന്ന് ആരാധകര്‍നമ്മുടെ തങ്കുവിന് യൂസഫലി സാറിന്റെ സ്‌നേഹ സമ്മാനം; ഇവന്‍ തങ്കച്ചനല്ല പൊന്നച്ചനാണെന്ന് ആരാധകര്‍

പിവി അന്‍വര്‍- വിഡി സതീശന്‍

പിവി അൻവറിന്റെ കുറിപ്പ്: ധാർമ്മികതയുടെ ആൾരൂപവും സംസ്ക്കാരത്തിന്റെ നിറകുടവും സ്വയം പ്രഖ്യാപിത നെന്മ മരവുമായ ബഹു.പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്റെ വേരിഫൈഡ്‌ ഒഫീഷ്യൽ പേജിൽ നിന്ന് പറവൂർ മണ്ഡലത്തിലെ ഒരു വോട്ടറെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ആക്ഷേപിച്ച്‌ കൊണ്ട്‌ അനന്തനിർഗ്ഗളം പ്രവഹിച്ച സംസ്ക്കാരസമ്പന്നമായ കമന്റുകളുടെ സ്ക്രീൻഷോട്ടാണിത്‌. അടുത്ത ദിവസം തന്നെ അദ്ദേഹം പത്രപ്രവർത്തകരെ വിളിച്ച്‌ കൂട്ടി "എന്റെ പേജ്‌ ആരോ ഹാക്ക്‌ ചെയ്തു.അവർക്കെതിരെ ആലുവ റൂറൽ എസ്‌.പിക്ക്‌ പരാതി നൽകിയിട്ടുണ്ട്‌ " എന്ന പ്രഖ്യാപനവും നടത്തുകയുണ്ടായി.

പിവി അന്‍വര്‍- വിഡി സതീശന്‍

കാലം ഒരുപാട്‌ കഴിഞ്ഞു. നിയുക്ത ധനകാര്യ വകുപ്പ്‌ മന്ത്രിയുടെ കുപ്പായം തയ്പ്പിച്ചു വച്ചിരുന്ന അദ്ദേഹത്തെ കാലവും ജനങ്ങളും അദ്ദേഹത്തിനു സ്വന്തമായുള്ള അൽപ്പസ്വൽപം കുതികാൽ വെട്ടും ചേർന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവാക്കി.എന്നിട്ടും..ഇന്നും ആ പരാതിക്ക്‌ ഒരു പരിഹാരവുമുണ്ടായിട്ടില്ല. Now you are more powerfull..Mr. V D Satheesan.. സ്വന്തം പരാതിയിന്മേൽ പോലും ഒരു നടപടി സ്വീകരിപ്പിക്കാൻ കഴിയാത്ത താങ്കൾ എങ്ങനെ ജനങ്ങൾക്ക്‌ വേണ്ടി പ്രതിപക്ഷ നിരയിൽ നിന്ന് ശബ്ദം ഉയർത്തും?

പിവി അന്‍വര്‍- വിഡി സതീശന്‍

സ്വന്തം കാര്യം നേടിയെടുക്കാൻ കഴിയാത്ത താങ്കളുടെ കഴിവിനെ എങ്ങനെ ജനങ്ങൾ വിശ്വസിക്കും? ഒന്നുകിൽ ആ പരാതി വ്യാജമാണ്. അത്‌ കൊണ്ട്‌ തന്നെ താങ്കൾക്ക്‌ അതിന്മേൽ നടപടി സ്വീകരിക്കണമെന്ന താൽപര്യമില്ല. അല്ലെങ്കിൽ, താങ്കൾ ഈ വിഷയത്തിന്മേൽ എന്നെ നടപടികൾ സഭയിൽ ആവശ്യപ്പെട്ടേനേം. ഈ സഭ കൂടുന്ന സമയത്ത്‌ ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട്‌ നിങ്ങൾ സബ്മിഷൻ ഉന്നയിക്കണം. അതിന് തയ്യാറുണ്ടോ? പരസ്യമായി തന്നെ താങ്കളെ വെല്ലുവിളിക്കുന്നു..

പിവി അന്‍വര്‍- വിഡി സതീശന്‍

പി.വി.അൻവറിനെ ധാർമ്മികതയും സംസ്ക്കാരവും പഠിപ്പിക്കാനിറങ്ങും മുൻപ്‌ അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ താങ്കളുടെ ഈ പരാതി എന്തായി എന്ന് താങ്കൾ വെളിപ്പെടുത്തണം. അതിനൊക്കെ ശേഷം നമ്മൾക്ക്‌ ഒന്നിച്ച്‌ മറ്റുള്ളവർക്ക്‌ സാംസ്ക്കാരിക/ധാർമ്മികത ക്ലാസ്‌ കൊടുക്കാം. (ഈ സ്ക്രീൻഷോട്ട്‌ പ്രസിദ്ധീകരിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. സംസ്ക്കാരസമ്പന്നതയുടെയും ധാർമ്മികതയുടെയും ആൾരൂപം ചമയുന്നവരുടെ പൊയ്മുഖം പുറത്തുവരേണ്ടതുണ്ട്‌. ഏവരും സദയം ക്ഷമിക്കുക)''

cmsvideo
  രാഹുലിന്റെ വിരട്ടലിൽ ഞെട്ടി യോഗി..മര്യാദക്ക് എന്നെ കടത്തിവിട്ടോ
  പിവി അന്‍വര്‍- വിഡി സതീശന്‍

  കഴിഞ്ഞ ദിവസം വിഡി സതീശന് മറുപടിയുമായി പിവി അൻവർ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നിയമസഭയില്‍ തന്നെ കാണാത്തതില്‍ പ്രതിപക്ഷ നേതാവിന് വിഷമമുണ്ട് എന്നറിഞ്ഞതില്‍ നല്ല സന്തോഷം തോന്നുന്നുവെന്ന് പിവി അൻവർ പരിഹസിച്ചു. സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കുതികാല്‍ വെട്ടി ഇരിക്കുന്ന സീറ്റിന് പിറകിലാക്കിയ വിഡി സതീശൻ തന്നെ ധാർമികത പഠിപ്പിക്കേണ്ടെന്നും പിവി അൻവർ തുറന്നടിച്ചു.

  English summary
  PV Anvar MLA challenges VD Satheesan to submit a submission on his complaint on viral comment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X