'ഇന്ത്യ - പാകിസ്താൻ ഫുട്ബോൾ കളി ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ..എടുത്തോണ്ട് പോ'; കയർത്ത് പിവി അൻവർ
കൊച്ചി: മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ക്ഷോഭിച്ച് പിവി അൻവർ എംഎൽഎ. ഇഡിയുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ അൻവറിനോട് എന്തിനാണ് ഇഡി വിളിപ്പിച്ചതെന്ന് ചോദിച്ച മാധ്യമപ്രവർത്തകരോടാണ് അൻവർ ദേഷ്യപ്പെട്ടത്.
''ഇന്ത്യ - പാകിസ്ഥാൻ ഫുട്‌ബോൾ കളി ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ... എടുത്തോണ്ട് പോ...'' എന്നായിരുന്നു മാധ്യമങ്ങളോട് ക്ഷുഭിതനായ പി.വി അൻവർ പറഞ്ഞത്. അത് ചർച്ച ചെയ്യാൻ എന്തിനാണ് താങ്കളെ വിളിച്ചതെന്ന് ചോദിച്ചപ്പോഴും എംഎൽഎ മറുപടി പറയാൻ തയ്യാറായില്ല....

pc: screengrab
പിവി അൻവർ എംഎൽഎ ചോദ്യം ചെയ്യാൻ വേണ്ടി ഇഡി വിളിപ്പിച്ചിരുന്നു. കൊച്ചിയിൽ വെച്ചായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്തത്. ക്വാറയുമായി ബന്ധപ്പെട്ട പണമിടപാടിലാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ജൂലൈയിൽ ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യാൻ വിളിച്ചത്.
2012ൽ കർണാടകയിലെ ക്വാറി ബിസിനസുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തിയാണ് പരാതി നൽകിയത്.
കഴിഞ്ഞ ജൂലൈയിൽ ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യൽ. 2012ൽ കർണാടകയിലെ ക്വാറി ബിസിനസുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തിയാണ് പരാതി നൽകിയത്.
ക്രഷറിൽ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി വി അൻവർ തട്ടി എന്നാണ് പരാതി. പ്രവാസി എൻജിനീയർ നടുത്തൊടി സലീം ആയിരുന്നു പൊലീസിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡി പിവി അൻവർ എംഎൽഎയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്...












Click it and Unblock the Notifications