ചാനലിലെ എച്ചിൽ തീനികൾക്ക് വിരോധമുണ്ടെങ്കിൽ, അങ്ങ് കയ്യില്‍ വച്ചാല്‍ മതി; ചുട്ടമറുപടിയുമായി പിവി അൻവർ
മലപ്പുറം : നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വര്‍ ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു . അന്‍വറിന്റെ 140 സെന്റ് സ്ഥലവും വസ്തുവകകളുമാണ് ബാങ്ക് ജപ്തി ചെയ്യുക . ഈ വിവരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് അന്‍വര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പത്രപ്രവര്‍ത്തക സംഘടനയായ കെ യു ഡബ്ല്യു ജെ രംഗത്തെത്തിയിരുന്നു .

വസ്തുതാപരമായി വാര്‍ത്ത നിഷേധിക്കുന്നതിനു പകരം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എം എല്‍. എയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്നും കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് കെ പി റജി പറഞ്ഞു. ജപ്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെയുള്ള എം എല്‍ എയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെയാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയത്.

ജപ്തി ചെയ്യുന്നെങ്കില്‍ ഞാന്‍ അതങ്ങ് സഹിച്ചോളാം. എന്റെ ഭൂമിയയല്ലേ ഷാജഹാനേ ജപ്തി ചെയ്യുന്നത്.പൊതുജനങ്ങള്‍ക്കോ സര്‍ക്കാരിനോ അത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. അതിന് നീ രാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ. നിന്റെ സൂക്കേട്, നീ തന്നെ എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കുന്നുണ്ട്. പോമറേനിയന്‍ നായകളെ കണ്ടിട്ടില്ലേ? വെറുതെ കിടന്ന് കുരയ്ക്കും. അതിനപ്പുറം ഒരു ചുക്കും അവയ്ക്ക് ചെയ്യാന്‍ പറ്റില്ല. ആ വിലയേ നിനക്ക് ഞാന്‍ ഇട്ടിട്ടുള്ളൂ എന്നാണ് അന്‍വര്‍ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

വലിയ വിമര്‍ശനമാണ് അന്‍വര്‍ എം എല്‍ എയ്ക്ക് എതിരെ ഉയരുന്നത്. എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അന്‍വര്‍. ഇടതുപക്ഷ സഹയാത്രികനായതിന്റെ പേരില്‍ എനിക്കുണ്ടായിട്ടുള്ള ഈ നഷ്ടങ്ങളൊക്കെ, എന്റെ വ്യക്തിപരമായി നഷ്ടങ്ങള്‍ മാത്രമാണെന്നും അതൊക്കെ അങ്ങനെ തന്നെ കാണാനാണ് എനിക്കിഷ്ടമെന്നും പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കള്ളപ്പണ ഇടപാടും നടക്കുന്ന സ്ഥലത്ത് നിന്നും ഇന്‍കം ടാക്സുകാരേ കണ്ട് ഞാന്‍ ഓടി പോയിട്ടില്ല . ജ്വല്ലറി നടത്തി ഉള്ളില്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ ,

കടുത്ത സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച് തന്നെയാണ് നില്‍ക്കുന്നത്.ആഫ്രിക്കയില്‍ നിന്ന് ആദ്യത്തെ തവണ തിരികെ എത്തിയപ്പോള്‍ തന്നെ അത് മാധ്യമങ്ങള്‍ക്ക് മുന്പില് തുറന്ന് പറഞ്ഞിട്ടുമുണ്ട്. നാട്ടിലുണ്ടായിരുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളും ചിലരുടെ പ്രത്യേക ലക്ഷ്യങ്ങളുടെ പുറത്ത് പൂട്ടികെട്ടിച്ചു. ഒരു പക്ഷേ, പി. വി. അന്‍വര്‍ ഇടതുപക്ഷ എം. എല്‍ .എ ആയിരുന്നില്ലെങ്കില്‍, അതൊക്കെ ഇന്നും അവിടെ തന്നെ നിലനില്ക്കുമായിരുന്നു.

ഇതിന്റെയെല്ലാം പിന്നില്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിച്ചത് നമ്മുടെ മാധ്യമങ്ങളാണ്. ഏഷ്യാനെറ്റ് എന്ന സ്ഥാപനമാണ് അതിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. വ്യക്തിവിരോധത്തിനപ്പുറം, ഒന്നിനോടുമുള്ള പ്രതിബദ്ധതയൊന്നുമല്ല ഇവരെ കൊണ്ട് ഈ നിലപാടെടുപ്പിക്കുന്നത്.അങ്ങനെയെങ്കില്‍, ഏഷ്യാനെറ്റിന്റെ ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ കുമരകത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടും,അതീവ പരിസ്ഥിതി ലോല പ്രദേശത്ത് റിസോര്‍ട്ടിന്റെ പേരില്‍ നടത്തിയ നിര്‍മ്മാണങ്ങളും ചോദ്യപ്പെടേണ്ടതുണ്ട്.

തങ്ങളുടെ അന്നദാതാവ് നടത്തിയ,നടത്തികൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പിന്നാലെ പോയാല്‍ വിനുവിനും ഷാജഹാനുമൊക്കെ അതിനേ നേരം കാണൂ. ഇടതുപക്ഷ സഹയാത്രികനായതിന്റെ പേരില്‍ എനിക്കുണ്ടായിട്ടുള്ള ഈ നഷ്ടങ്ങളൊക്കെ, എന്റെ വ്യക്തിപരമായി നഷ്ടങ്ങള്‍ മാത്രമാണ്. അതൊക്കെ അങ്ങനെ തന്നെ കാണാനാണ് എനിക്കിഷ്ടം. ഒന്നിന്റെയും പേരില്ല നഷ്ടബോധമോ, പശ്ചാത്താപമോ ഇല്ല. ഒരു നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് വേട്ടയാടപ്പെടുന്നത് എന്നതില്‍ അഭിമാനമുണ്ട്.

അതില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകാനില്ല. ആരുടെയും സഹതാപമോ,സഹായമോ ആവശ്യമില്ല.മുന്‍പൊക്കെ,ഒരുപാട് തവണ പറഞ്ഞിട്ടുള്ളത് പോലെ പറയാനുള്ളത് വിളിച്ച് പറഞ്ഞ് കൊണ്ടേ ഇരിക്കും. സാമ്പത്തിക പ്രതിസന്ധി എല്ലാവര്ക്കും ഉണ്ടാകാറുണ്ട്.ചന്ദ്രിക ദിനപത്രത്തില്‍ ശമ്പളം മുടങ്ങിയിട്ട് കാലങ്ങളായി. ഇന്ത്യാവിഷന് എന്ന ലീഗ് നേതാക്കള്‍ നേതൃത്വം നല്കിയ ചാനല്‍ കടം കയറി പൂട്ടിയിട്ട് കാലങ്ങളായി. റിപ്പോര്‍ട്ടര്‍, മംഗളം എന്നീ ചാനലുകള്‍ എവിടെയെങ്കിലും ഇന്‍വെസ്റ്റേഴ്സിനെ കിട്ടുമോ എന്ന് തിരഞ്ഞ് നടക്കുന്നു എന്നും വ്യക്തായ അറിവുണ്ട്.

മാധ്യമ രംഗത്ത് ഉള്‍പ്പെടെ എല്ലായിടത്തും സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവാറുണ്ട്.അത് ഇങ്ങനെ വ്യക്തിപരമായി അക്രമിക്കാനുള്ള വടിയായി ഉപയോഗിക്കാനാണെങ്കില്‍, എനിക്ക് പറ്റുന്ന പ്ലാറ്റ്ഫോമുകളിലൂടെ പ്രതിരോധിക്കും. ഏഷ്യാനെറ്റിന്റെ ഉടമസ്ഥരായ ജൂപിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തന്നെ പടുതുയര്ത്തിയിരിക്കുന്നത് ചതിയുടെയും വഞ്ചനയുടെയും പുറത്താണ്. ബി. പി. എല്‍ എന്ന സ്ഥാപനം ഇല്ലാതായിടത്ത് നിന്നാണ് അവരുടെ തുടക്കം.

600 കോടിയില്‍പ്പരം രൂപ കഴിഞ്ഞ ദിവസങ്ങളില്‍ പിഴ അടച്ച മാധ്യമ മുതളാളിമാരും കേരളത്തിലുണ്ട്.ഇങ്ങോട്ട് എങ്ങനെയോ,ആ മാന്യത മാത്രം തിരിച്ചും പ്രതീക്ഷിച്ചാല്‍ മതി.നിന്നെയൊക്കെ തൊഴാന്‍ സൗകര്യമില്ല. ഒരു മാധ്യമ മേലാളന്റെയും ഒരു പിന്തുണയും എനിക്ക് ആവശ്യമില്ല. ഇന്ത്യയില്‍ ആദ്യമായി ഭൂമി പണയപ്പെടുത്തി ലോണ്‍ എടുത്ത്, ജപ്തി നടപടി നേരിടുന്ന വ്യക്തിയൊന്നുമല്ല പി. വി അന്‍വര്‍.

ചില ചാനലിലെ എച്ചില് തീനികള്‍ക്ക് വ്യക്തിപരമായി എന്തെങ്കിലും വിരോധമുണ്ടെങ്കില്‍, അത് തല്ക്കാലം അങ്ങ് കൈയ്യില്‍ വച്ചാല്‍ മതി.
ഒരു കള്ളപ്പണ ഇടപാട് നടക്കുന്ന സ്ഥലത്ത് നിന്നും ഇന്‍കം ടാക്സുകാരേ കണ്ട് ഞാന്‍ ഓടി പോയിട്ടില്ല. ജ്വല്ലറി നടത്തി,ഉള്ളില്‍ പോയിട്ടില്ല. അങ്ങനെ ഉടയാത്ത ഒരു തങ്കപ്പെട്ട വിഗ്രഹങ്ങളും ഇന്ന് ലീഗിലോ കോണ്‍ഗ്രസിലോ ഇല്ല. അതും ആഘോഷ കമ്മറ്റിക്കാര് മറക്കരുത് - പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications