ഇനി യുഡിഎഫിനൊപ്പമെന്ന് അന്‍വര്‍; 'പിണറായി സ്വന്തം കുഴി തോണ്ടുന്നു, താഴെയിറക്കും'
മലപ്പുറം: ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസില്‍ ജാമ്യം ലഭിച്ച നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ജയില്‍ മോചിതനായി. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ മാലയിട്ടും മുദ്രാവാക്യം വിളിച്ചുമാണ് അന്‍വറിനെ വരവേറ്റത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം കുഴി തോണ്ടുകയാണ് എന്ന് ജയിലിന് പുറത്ത് അന്‍വര്‍ പ്രതികരിച്ചു. യുഡിഎഫ് പിന്തുണയില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
യുഡിഎഫിനൊപ്പം കൈകോര്‍ക്കാന്‍ തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യം. ഇതുവരെ നടത്തിയിരുന്നത് ഒറ്റയാള്‍ പോരാട്ടമായിരുന്നു എന്നും ഇനി കൂട്ടായ ശ്രമത്തിലൂടെ പോരാട്ടം തുടരും എന്നും അന്‍വര്‍ പ്രതികരിച്ചു. ഡിഎംകെ പ്രവര്‍ത്തകര്‍ നല്കിയ ഇളനീര് കുടിച്ചാണ് പി വി അന്‍വര്‍ ജയിലിന് പുറത്തേക്ക് വന്നത്.

ഇന്ത്യയിലെ നിയമവ്യവസ്ഥിതിയില്‍ വിശ്വാസമുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. 'കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ട്,' അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയിലാണ് അന്‍വറിനെ ഒതായിയിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യപ്പെട്ട അന്‍വര്‍ 24 മണിക്കൂര്‍ തികയും മുമ്പെയാണ് പുറത്തിറങ്ങിയത്.
അതേസമയം അന്‍വറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ അന്‍വറിന്റെ അനുയായിയും ഡിഎംകെ പ്രവര്‍ത്തകനുമായ ഇ എ സുകുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്‍വറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. അതില്‍ അന്‍വറടക്കം അഞ്ച് പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള ആറ് പേരില്‍ ഒരാളായിട്ടാണ് സുകുവിനെ ഇന്ന് അറസ്റ്റ് ചെയ്തത്.
നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. അന്‍വര്‍ ജനപ്രതിനിധി ആണെന്നും മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ തുടരുന്നത് ഇത് തടസപ്പെടുത്തുമെന്നും കോടതി പറഞ്ഞു.
സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തയാളല്ല അന്‍വര്‍ എന്നും കോടതി നിരീക്ഷിച്ചു. ഗൂഢാലോചന എന്ന പ്രോസിക്യൂഷന്റെ ആരോപണവും കോടതി തള്ളി. ഡി എഫ് ഒ ഓഫീസിലെ അക്രമവും നഷ്ടങ്ങളും ജാമ്യം നിഷേധിക്കാന്‍ കാരണം അല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഉപാധികളോടെയാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ് അന്‍വര്‍ പുറത്തിറങ്ങുന്നത്.
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications