പിവി അന്‍വർ എംഎല്‍എ തവനൂർ ജയിലില്‍; ഇന്ന് ജാമ്യാപേക്ഷ നല്‍കും: പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസില്‍ റിമാന്‍ഡിലായ പിവി അന്‍വർ എം എല്‍ എ ഇന്ന് ജാമ്യാപേക്ഷ നല്‍കും. 14 ദിവസത്തേക്ക് റിമാന്‍ഡിലായ എം എല്‍ എയെ പുലർച്ചെയോടെ തവനൂർ ജയിലിലേക്ക് എത്തിച്ചിരുന്നു. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഫോറസ്റ്റ് ഓഫീസ് തകർത്ത കേസില്‍ ഒന്നാം പ്രതിയായ അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആദിവാസി യുവാവായ മണിയെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് പി വി അന്‍വറിന്റേയും അനുയായികളും നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.
തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് ജനാധിപത്യവിരുദ്ധമായ "വനനിയമ ഭേദഗതി"ക്കെതിരെ നടത്തിയ ജനകീയ യാത്രയുടെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണെന്നാണ് എം എല്‍ എ പ്രതികരിച്ചത്. വന്യമൃഗ അക്രമണങ്ങളിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്ക് നീതി നിഷേധിക്കരുത് എന്ന് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. എൻ്റെ അറസ്റ്റിന്റെ ഭാഗമായി ഒരുതരത്തിലുമുള്ള അനിഷ്ട സംഭവങ്ങളോ,ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികളോ ഉണ്ടായിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം അറസ്റ്റ് ചെയ്യപ്പെടും എന്നുറപ്പായ ഈ സന്ദർഭത്തിൽ തന്നെ നേതാക്കളോടും പ്രവർത്തകരോടും പങ്കുവെക്കുകയാണ്. ഞാൻ പുറത്തുവന്നതിനുശേഷം നമ്മൾ ഏറ്റെടുത്ത സമരപരിപാടികളുടെ ഭാഗമായി ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും,ശക്തമായ നിയമ പോരാട്ടം സംഘടിപ്പിക്കുകയും,കൂടുതൽ ശക്തിയോടെ മുന്നോട്ടുപോവുകയും ചെയ്യുമെന്നും എം എല്‍ എ കൂട്ടിച്ചേർത്തു.
അതേസമയം അന്‍വറിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. എംഎല്‍എയുടെ അറസ്റ്റിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചത്. തുമുതല്‍ നശിപ്പിച്ച കേസിന്റെ പേരില്‍ പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണ്. പൊതുപ്രവര്‍ത്തകനും എംഎല്‍എയുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിനു പൊലീസ് അമിത വ്യഗ്രത കാണിച്ചുവെന്നും കെ സുധാകരന്‍ വിമർശിക്കുന്നു.
സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോള്‍ അന്ന് കേസെടുക്കാന്‍ മടിച്ച പോലീസിന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാര്‍ത്ഥത അന്‍വറെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും കെ പി സി സി അധ്യക്ഷന്‍ വാർത്താ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications