Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരിഫ് ഖാന്‍ ഗവര്‍ണര്‍ ആയാല്‍ പിണറായി മുഖ്യമന്ത്രി; സംഘി ആയാല്‍ കമ്യൂണിസ്റ്റ്- കമന്റ്

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ തൃശൂരിലെത്തി കണ്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഒരു ജനപ്രതിനിധിയല്ലാത്ത വ്യക്തിയെ അങ്ങോട്ട് പോയി കണ്ടത് എന്തിന് എന്ന ചോദ്യമാണ് അന്‍വര്‍ ഉന്നയിക്കുന്നത്. മാത്രമല്ല, ആര്‍എസ്എസിന്റെ തീവ്ര നിലപാടും അദ്ദേഹം സൂചിപ്പിക്കുന്നു.

ഭരണഘടനാ പദവിയില്‍ ഇല്ലാത്ത വ്യ്ക്തിയെ സന്ദര്‍ശിക്കുന്നതിന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ വാഹനത്തില്‍ എന്തിന് പോയി എന്ന് ചോദിക്കുന്ന അന്‍വര്‍ ഈ ചെലവ് സ്വന്തം ശമ്പളത്തില്‍ നിന്നെടുക്കുമോ എന്ന മറ്റൊരു ചോദ്യവും ഉന്നയിക്കുന്നു. സര്‍ക്കാരിന് ക്ലാസെടുക്കുന്ന ഗവര്‍ണറുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ വന്ന കമന്റാണ് വ്യത്യസ്തം...

1

പിവി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം- ഗവര്‍ണ്ണര്‍ ആര്‍.എസ്.എസ് മേധാവിയെ അങ്ങോട്ട് പോയി സന്ദര്‍ശിച്ചതിന്റെ ആവശ്യകത എന്തായിരുന്നു എന്ന് കേരളത്തിലെ ജനങ്ങളോട് വെളിപ്പെടുത്താനുള്ള ബാധ്യത രാജ് ഭവനുണ്ട്.

2

മോഹന്‍ ഭാഗവത് തിരഞ്ഞെടുക്കപ്പെട്ട ഒരു അധികാരസ്ഥാനങ്ങളും ഉള്ളയാളല്ല.ഭരണഘടനാ പദവിയുള്ള ഗവര്‍ണ്ണര്‍ ഒരു തീവ്ര നിലപാടുള്ള സംഘടനയുടെ നേതാവിനെ അങ്ങോട്ട് ചെന്ന് കണ്ട് കുമ്പിടേണ്ട അവസ്ഥ ഇന്നിവിടെയില്ല.

3

രാജ് ഭവന്റെ നിത്യനിദാന ചിലവുകള്‍ വഹിക്കുന്നത് 'നാഗ്പൂരില്‍' നിന്നല്ല.ഞാനും നിങ്ങളും ഉള്‍പ്പെടുന്ന കേരളത്തിലെ പൊതുസമൂഹത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത്,ആര്‍.എസ്.എസ് മേധാവിയെ സ്വകാര്യമായി സന്ദര്‍ശ്ശിച്ച ഗവര്‍ണ്ണര്‍ ഈ ചിലവൊക്കെ സ്വന്തം ശമ്പളത്തില്‍ നിന്നെടുത്ത് ചിലവാക്കണം.എന്നിട്ട് മതി സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ക്ലാസെടുക്കുന്നത്.- ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

4

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചാല്‍ പിണറായി മുഖ്യമന്ത്രിയായി പെരുമാറും. അതല്ല, സംഘിയായി പ്രവര്‍ത്തിച്ചാല്‍ പിണറായി കമ്മ്യൂണിസ്റ്റാകും എന്നാണ് അന്‍വറിന്റെ കുറിപ്പിന് താഴെ അന്‍ഷാദ് എന്നയാളുടെ കമന്റ്. നിരവധി പേരാണ് ഈ കമന്റിന് ലൈക്കടിച്ചിരിക്കുന്നത്. പ്രബുദ്ധ കേരളത്തിന് ഇതില്‍പ്പരം എന്തുണ്ട് നാണക്കേട് എന്നാണ് മറ്റൊരു കമന്റ്.

5

ജനങ്ങളുടെ നികുതിപ്പണം എന്ന ഓര്‍മ എപ്പോഴും ഉണ്ടായാല്‍ മതിയെന്ന കമന്റുകളുമുണ്ട്. പിവി അന്‍വറിനുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ഇത്തരം കമന്റുകള്‍. സര്‍ക്കാരിനെതിരെ എങ്ങനെ അടുത്ത നീക്കം നടത്തണമെന്ന് ചര്‍ച്ച ചെയ്യാന്‍ പോയതാണ് എന്നാണ് ജഗദീശന്‍ അടുമ്പില്‍ എന്ന വ്യക്തിയുടെ കമന്റ്. ഇയാള്‍ ബിജെപി ഏജന്റാണെന്നും ഇയാള്‍ പറയുന്നതിനെ ന്യായീകരിക്കാന്‍ ഒരു കേന്ദ്രമന്ത്രിയും- എന്നാണ് സി നാരായണന്‍ എന്നയാളുടെ കമന്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+