കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാക്കന്മാരെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല; കവളപ്പാറയിലെ സെല്‍ഫി മനുഷ്യസഹജമായ തെറ്റെന്ന് അന്‍വര്‍

Google Oneindia Malayalam News

മലപ്പുറം: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്ന കവളപ്പാറ സന്ദര്‍ശിച്ച് ഗ്രൂപ്പ് സെല്‍ഫിയെടുത്ത ക്രൈസ്‌തവ പുരോഹിതര്‍ക്കെതിരെ വലിയ വിമര്‍ശനാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്നത്. ദുരന്തം നടന്ന മുത്തപ്പൻ കുന്ന് പശ്ചാത്തലത്തിൽ വരുന്ന സെല്‍ഫിക്കായി ഉന്നത പദവി അലങ്കരിക്കുന്ന പുരോഹിതനടക്കം 12 പേരാണ് പോസ് ചെയ്തത്.

തൊട്ടാല്‍ വിവരമറിയും; അടിച്ചാല്‍ തിരിച്ചടിക്കാന്‍ പാക് അതിര്‍ത്തിയിലേക്ക് യുദ്ധസജ്ജ സേനയുമായി ഇന്ത്യതൊട്ടാല്‍ വിവരമറിയും; അടിച്ചാല്‍ തിരിച്ചടിക്കാന്‍ പാക് അതിര്‍ത്തിയിലേക്ക് യുദ്ധസജ്ജ സേനയുമായി ഇന്ത്യ

സെല്‍ഫി ചിത്രം പുറത്തുവന്നതോടെയാണ് പുരോഹിതന്‍മാര്‍ക്കെതിരെ സാമൂഹ്യമാധ്യങ്ങളില്‍ വിമര്‍ശനം ശക്തമായത്. എന്നാല്‍ പുരോഹതിന്‍മാരെ ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ അഭിപ്രായപ്പെടുന്നത്. ഒരാൾ കാണിച്ച മനുഷ്യസഹജമായ തെറ്റിന്റ പേരിൽ,ആദരണീയരായ പിതാക്കന്മാരെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല എന്ന അഭിപ്രായമാണുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. പിവി അന്‍വറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

Recommended Video

cmsvideo
കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നു | Oneindia Malayalam
ചർച്ചകൾ

ചർച്ചകൾ

കഴിഞ്ഞ ദിവസങ്ങളിൽ കവളപ്പാറ സന്ദർശിക്കവേ,ആദരണീയരായ കേരള കാത്തലിക്‌ ബിഷപ്സ്‌ കോൺഫ്രൻസ്‌ സാമൂഹിക സേവന വിഭാഗം ചെയർമാൻ തോമസ്‌ മാർ കൂറിലോസ്‌ തിരുമേനിക്കും ബത്തേരി ബിഷപ്പ്‌ ജോസഫ്‌ മാർ തോമസിനുമൊപ്പം,ഒരു പുരോഹിതൻ എടുത്ത ചിത്രത്തെ,സംബന്ധിച്ച്‌ ചർച്ചകൾ കൊഴുക്കുകയാണല്ലോ.

മനുഷ്യസഹജമായ തെറ്റ്

മനുഷ്യസഹജമായ തെറ്റ്

ചില മാധ്യമങ്ങളും ഈ വാർത്ത ആഘോഷിക്കുന്നുണ്ട്‌.ഒരാൾ കാണിച്ച മനുഷ്യസഹജമായ തെറ്റിന്റ പേരിൽ,ആദരണീയരായ പിതാക്കന്മാരെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല എന്ന അഭിപ്രായമാണുള്ളത്‌. അന്നേ ദിവസം പോത്തുകല്ലിൽ നടന്ന"റീബിൾഡ്‌ നിലമ്പൂർ"രൂപീകരണത്തിനായുള്ള സർവ്വകക്ഷി യോഗത്തിൽ ബത്തേരി ബിഷപ്പ്‌ പങ്കെടുത്തിരുന്നു.

സഹായങ്ങളും

സഹായങ്ങളും

പാതാർ ഉൾപ്പെടെയുള്ള ദുരന്ത മേഖലകളിലും അവർ പോയിരുന്നു.പോത്തുകല്ലിലെ യോഗത്തിൽ പങ്കെടുത്ത്‌ നാട്ടുകാരുടെ ദു:ഖത്തിൽ പങ്ക്‌ ചേർന്നതിനൊപ്പം,വ്യക്തിപരമായി സംസാരിച്ചപ്പോൾ കഴിയുന്ന സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ബത്തേരി അതിരൂപതയുടെ"ശ്രേയസ്‌"പദ്ധതി വഴി അവർ നിരവധി നിർദ്ധനരുടെ കണ്ണീരൊപ്പുന്നുണ്ട്‌. ബത്തേരി ബിഷപ്പിനെ കാലങ്ങളായി നേരിട്ടറിയാം.

അവസാനിപ്പിക്കേണ്ടതുണ്ട്‌

അവസാനിപ്പിക്കേണ്ടതുണ്ട്‌

മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്‌.അതിരൂപതയുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റിയും വ്യക്തമായ ധാരണയുണ്ട്‌. എക്കാലവും,അശരണർക്ക്‌ കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ മുൻപോട്ട്‌ പോകുന്ന സഭയെയും ആദരണീയരായ പിതാക്കന്മാരേയും ഈ വിഷയത്തിന്റെ പേരിൽ ക്രൂശിക്കുന്ന സമീപനം അവസാനിപ്പിക്കേണ്ടതുണ്ട്‌.

ആരുടെയോ അഭ്യർത്ഥന പ്രകാരം

ആരുടെയോ അഭ്യർത്ഥന പ്രകാരം

ആരുടെയോ അഭ്യർത്ഥന പ്രകാരം,പോസ്‌ ചെയ്യുന്നതിനിടയിൽ നിമിഷ നേരത്തിനകം,ഒരാൾ ചെയ്ത പ്രവർത്തി മാത്രമാണിത്‌.പുറത്ത്‌ വന്ന ചിത്രങ്ങളിൽ നിന്ന് അത്‌ മനസ്സിലാക്കാൻ കഴിയും.
ഞങ്ങൾ നിലമ്പൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം,ഞങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും എത്തിയ ദൈവദൂതർ തന്നെയാണവർ. ഈ വിവാദം ദയവായി ഇനിയും മുൻപോട്ട്‌ കൊണ്ട്‌ പോകരുത്‌. അപേക്ഷയാണ്.

ഫേസ്ബുക്ക് പോസ്റ്റ്

പിവി അന്‍വര്‍

സംവരണ വിഷയത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്സംവരണ വിഷയത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്

English summary
pv anvar on christian priests group selfie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X