Get Updates
Get notified of breaking news, exclusive insights, and must-see stories!

പിവി അന്‍വര്‍ ട്രാക്ക് മാറ്റി; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, മറ്റുള്ളവര്‍ വരും

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി നേതാവ് പിവി അന്‍വറിന് സ്വാധീനമുള്ള നിലമ്പൂര്‍, കളമശേരി നഗരസഭകള്‍, ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകള്‍, കൊച്ചി കോര്‍പറേഷന്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്‍വറിന്റെ നീക്കം എന്നറിയുന്നു.

ഇടതുപാളയം വിട്ട പിവി അന്‍വര്‍ അന്നുതന്നെ യുഡിഎഫ് പ്രവേശത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുംപിടിത്തമാണ് തടസമായത് എന്നായിരുന്നു വാര്‍ത്തകള്‍. നിലമ്പൂര്‍ ഉപതിരഞ്ഞടുപ്പില്‍ തനിച്ച് മല്‍സരിച്ച് 20000 വോട്ട് നേടിയ അന്‍വറിനെ കൂടെ ചേര്‍ക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് അഭിപ്രായമുണ്ട്.

pv anvar party candidates

വൈകാതെ യുഡിഎഫ് യോഗം നടക്കുമെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസ്, സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്നീ കക്ഷികളെ യുഡിഎഫില്‍ എടുക്കുന്നത് ചര്‍ച്ചയാകും. തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരണം പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു. അതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്.

കോണ്‍ഗ്രസിലും അനുകൂല സ്വരം

യുഡിഎഫില്‍ ചേര്‍ന്നാല്‍ മാത്രമേ കേരള രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ എന്ന് അന്‍വറിന് അറിയാം. അതുകൊണ്ടാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ശ്രമം നടത്തിയത്. എന്നാല്‍ അന്‍വറിന്റെ പിന്തുണയില്ലാതെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. എങ്കിലും അന്‍വര്‍ ഏറനാട്ടില്‍ നിര്‍ണായക ശക്തിയാണ് എന്ന് തെളിയിക്കുകയും ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ അന്‍വറിനെ കൂടെ ചേര്‍ത്താല്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നുണ്ട്. മലബാറില്‍ സ്വാധീനം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഏറെ കാലമായി വിജയം കണ്ടിട്ടില്ല. അന്‍വറിനെ കൂടെ ചേര്‍ക്കുന്നതോടെ ഈ വെല്ലുവിളി മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ചില നേതാക്കള്‍ പങ്കുവയ്ക്കുന്നു.

മുന്നണി പ്രവേശനം ഇല്ലെങ്കില്‍...

അന്‍വറുമായി സഹകരിക്കുന്നതില്‍ മുസ്ലിം ലീഗിന് എതിര്‍പ്പില്ല. കോണ്‍ഗ്രസിലും വലിയൊരു വിഭാഗം തടസം ഉന്നയിക്കുന്നില്ല. ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കിയ ശേഷം വൈകാതെ തീരുമാനം കൈകൊള്ളുമെന്നാണ് വിവരം. അതേസമയം, അന്‍വറിന്റെ പാര്‍ട്ടി മല്‍സരിക്കുന്നത് മുസ്ലിം ലീഗിനെ ബാധിക്കില്ല എന്നാണ് ഇടി മുഹമ്മദ് ബഷീര്‍ പറയുന്നത്. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്ന വിഷയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ മാത്രമാണ് നിലനില്‍പ്പുള്ളത്. തനിച്ച് മുന്നോട്ട് പോകുന്നത് പ്രയാസകരമാകും. എല്‍ഡിഎഫിനെ നിശിതമായി വിമര്‍ശിക്കുന്നതാണ് സമീപകാലത്തെ അന്‍വറിന്റെ നിലപാട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം യുഡിഎഫ് പ്രവേശനത്തിന് ശ്രമിക്കുന്നതും. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പ് നേരിടുമെന്നാണ് അന്‍വറിന്റെ നിലപാട്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതോടെ മറ്റുള്ള കക്ഷികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നാണ് തൃണമൂല്‍ നേതൃത്വം കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+