Get Updates
Get notified of breaking news, exclusive insights, and must-see stories!

വിടാതെ അന്‍വര്‍; പൊലീസിലെ ക്രിമിനലുകളെ കുറിച്ച് പരാതി നല്‍കാന്‍ വാട്‌സാപ്പ് നമ്പര്‍ പുറത്തുവിട്ടു

മലപ്പുറം: കേരള പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷ എന്ന് പിവി അന്‍വര്‍ എംഎല്‍എ. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വറിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും ഇത് സംബന്ധിച്ച് കൃത്യമായ പരാതി നല്‍കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത് സര്‍ക്കാര്‍ തന്റെ ആരോപണങ്ങളില്‍ നടപടി സ്വീകരിക്കും എന്നതിന്റെ ആദ്യ സൂചനയാണ്. നാളെ തൃശൂര്‍ ഡി ഐ ജി മൊഴി നല്‍കും എന്നും അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാതിയില്‍ പറയുന്ന പ്രധാന കാര്യം സ്വര്‍ണക്കള്ളക്കടത്തും പൊലീസിലെ ക്രിമിനലുകളെയും കുറിച്ചാണ് എന്നും അന്‍വര്‍ വ്യക്തമാക്കി.

pv anvar

'പൊലീസില്‍ പുഴുക്കുത്തുകളുണ്ട്. തൃശൂര്‍ ഡിഐജി നല്ല ഉദ്യോഗസ്ഥന്‍ എന്നാണ് മനസിലാക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കും എന്ന് പ്രതീക്ഷിക്കുന്നു. ഐജി നേരിട്ട് കേസ് അന്വേഷിക്കുന്നത് നല്ല കാര്യമാണ്. കേസ് വഴിതിരിച്ചുവിടാനുള്ള സാധ്യത മുന്‍കൂട്ടി കാണുന്നു,' എന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. അതേസമയം പൊലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്ക് പരാതി അറിയിക്കാനുള്ള വാട്‌സാപ്പ് നമ്പറും അന്‍വര്‍ പുറത്തുവിട്ടു.

8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകള്‍ ജനങ്ങള്‍ക്ക് അറിയിക്കാമെന്നും പേടിച്ച് മാറി നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് വാട്‌സാപ്പ് നമ്പര്‍ പങ്ക് വെക്കുന്നത് എന്നും അന്‍വര്‍ പറഞ്ഞു. എടവണ്ണയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട റിദാന്‍ ബാസിലിന്റെ മരണത്തില്‍ പൊലീസിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി അന്‍വര്‍ പറഞ്ഞു. സുജിത് ദാസിനും അദ്ദേഹത്തിന്റെ ഡാന്‍സാഫ് സംഘത്തിനും കൊലപാതകത്തിലെ പങ്ക് എത്രത്തോളമുണ്ടെന്ന് അന്വേഷിക്കണം.

രാത്രി പത്ത് മണി കഴിഞ്ഞാല്‍ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാതെ ഉത്തരവിറക്കിയത് സുജിത് ദാസാണ്. കള്ളക്കടത്തുകാരെ സഹായിക്കാനാണ് ഇത്. കരിപ്പൂര്‍ വിമാനത്താവളം കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രമാണ്. സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പിടിക്കുന്ന കള്ളക്കടത്തുകാരെ കസ്റ്റംസിന് കൈമാറാറില്ല എന്നും അദ്ദേഹം ആരോപിച്ചു.

കളവ് ശീലമാക്കിയ ഉദ്യോഗസ്ഥനാണ് സുജിത്ത് ദാസ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയില്‍ പി.ശശിയുടെ പേര് പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നേരത്തെ അന്‍വറിന്റെ പരാതിയില്‍ ശശിയുടെ പേരില്ല എന്ന് എംവി ഗോവിന്ദനും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+