എല്‍ഡിഎഫ് കോട്ടകളില്‍ വോട്ട് പിടിച്ചു; ബേപ്പൂരിലെ കണക്കുകള്‍ നിരത്തി പിവി അന്‍വര്‍, വിമര്‍ശനം ഇല്ല

ബേപ്പൂര്‍ മണ്ഡലത്തില്‍ പരാജയപ്പെടാന്‍ കാരണമായത് യുഡിഎഫ് വോട്ടുകള്‍ കൃത്യമായി ലഭിക്കാത്തതാണ് എന്ന വിമര്‍ശനം നേരത്തെ ഉന്നയിച്ച പിവി അന്‍വര്‍ ഇന്ന് ഫേസ്ബുക്കില്‍ പുതിയ കണക്കുകള്‍ നിരത്തി. എല്‍ഡിഎഫ് കോട്ടകളായ ഡിവിഷനുകളില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് കാണിക്കുന്ന കണക്കാണ് ഇന്ന് അദ്ദേഹം വിശദീകരിച്ചത്.

ഞെട്ടിക്കുന്ന ശമ്പളം കിട്ടും, ഒന്നും കൈയ്യില്‍ നില്‍ക്കില്ല; 'യൂറോപ്പ് ജോലി എന്ന കെണിയില്‍ വീഴരുത്'
ഞെട്ടിക്കുന്ന ശമ്പളം കിട്ടും, ഒന്നും കൈയ്യില്‍ നില്‍ക്കില്ല; 'യൂറോപ്പ് ജോലി എന്ന കെണിയില്‍ വീഴരുത്'

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ബേപ്പൂര്‍ മേഖലയില്‍ പിടിക്കാന്‍ സാധിച്ചു എന്ന് പിവി അന്‍വര്‍ പറയുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും സമാനമായ പ്രകടനം യുഡിഎഫ് കാഴ്ചവച്ചുവെന്നും അദ്ദേഹം സൂചിപ്പിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് ഡിവിഷനുകളുടെ കണക്കുകള്‍ വിശദീകരിച്ച അദ്ദേഹം ചെറുവണ്ണൂര്‍ നല്ലളം മേഖലയിലെ വോട്ട് കണക്ക് നാളെ കാണിക്കാമെന്നും വ്യക്തമാക്കി.

pv anvar share bepore voting data

പിവി അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''കോഴിക്കോട് കോര്‍പ്പറേഷനിലെ 41 മുതല്‍ 54 വരെയുള്ള 14 ഡിവിഷനുകളാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.ഇതില്‍ 48 മുതല്‍ 54 വരെയുള്ള ഏഴ് ഡിവിഷനുകള്‍ ബേപ്പൂര്‍ മേഖലയിലാണ്. ഈ ഏഴു ഡിവിഷനുകളില്‍ 49 ആമത്തെ ഡിവിഷനായ ബേപ്പൂര്‍ ഒഴികെ ആറെണ്ണവും ഇടതുപക്ഷത്തിന്റേതാണ്.49 ആമത്തെ ഡിവിഷന്‍ എന്‍ഡിഎയും.യുഡിഎഫിന്റെതായി ഒരു ഡിവിഷനും ബേപ്പൂര്‍ മേഖലയില്‍ ഇല്ല എന്ന് ചുരുക്കം.

പെന്‍ഷന്‍ അവസാനിപ്പിക്കുന്നു; കടുത്ത തീരുമാനം വരുന്നു എന്ന് പ്രചാരണം, പ്രതികരിച്ച് ശിവ ഗോപാല്‍ മിശ്ര
പെന്‍ഷന്‍ അവസാനിപ്പിക്കുന്നു; കടുത്ത തീരുമാനം വരുന്നു എന്ന് പ്രചാരണം, പ്രതികരിച്ച് ശിവ ഗോപാല്‍ മിശ്ര

ഈ ഏഴു ഡിവിഷനുകളില്‍ നിന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 21343 വോട്ടുകള്‍ ആണ്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് 15453 വോട്ടുകളും നേടാന്‍ സാധിച്ചു.അതായത് 5890 വോട്ടിന്റെ ഭൂരിപക്ഷമാണ് ബേപ്പൂര്‍ മേഖലയില്‍ എല്‍ഡിഎഫിന് നേടാനായത്.2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 140000 വോട്ടുകളോളം ആയിരുന്നു.

2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍,എല്‍ഡിഎഫിന് 17244 വോട്ടും യുഡിഎഫിന് 11664 വോട്ടും ആണ് നേടാനായത്.5580 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തില്‍ എല്‍ഡിഎഫ് 20430 വോട്ടുകള്‍ ഈ ഏഴ് ഡിവിഷനുകളില്‍ നിന്നും സമാഹരിക്കും എന്നും,യുഡിഎഫ് ന് 16134 വോട്ടുകള്‍ നേടാനാകും എന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്ക്.

തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കില്‍ നിന്നും 681 വോട്ടുകള്‍ കുറവായാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് ലഭിച്ചത്.ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഈ കണക്കില്‍ നിന്നും 913 വോട്ടുകള്‍ കൂടുതല്‍ രേഖപ്പെടുത്തി.ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയം എന്നിരിക്കെ,ആയിരത്തോളം വോട്ടുകളുടെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ല.

ഏഴു ഡിവിഷനുകളില്‍ ഒന്നു പോലും യുഡിഎഫിന്റെതായി ഇല്ലാത്ത ഒരിടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ച ഭൂരിപക്ഷത്തില്‍ നിന്നും 8000 ത്തോളം വോട്ടുകള്‍ കുറക്കാന്‍ ഈ മേഖലയില്‍ യുഡിഎഫിന് സാധിച്ചു എന്നത് വ്യക്തമാക്കുന്നത് ഇടതുപക്ഷത്തു നിന്നും കണക്കില്ലാത്ത വോട്ടുകള്‍ യുഡിഎഫിനായി രേഖപ്പെടുത്തി എന്നത് തന്നെയാണ്.

ഉസ്‌ബെക്കിസ്താന്‍ വിസ ഇളവ് പ്രഖ്യാപിച്ചു; ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് നേട്ടം, 30 ദിവസം കഴിഞ്ഞാല്‍ ചെയ്യേണ്ടത്
ഉസ്‌ബെക്കിസ്താന്‍ വിസ ഇളവ് പ്രഖ്യാപിച്ചു; ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് നേട്ടം, 30 ദിവസം കഴിഞ്ഞാല്‍ ചെയ്യേണ്ടത്

ഇടതുപക്ഷ കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്.സംസ്ഥാനത്തൊട്ടാകെ ഇടതുപക്ഷ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച സാഹചര്യം നമുക്ക് അറിയാവുന്നതാണല്ലോ.ബേപ്പൂരിലും ഇതുതന്നെ സംഭവിച്ചു ഇടതുപക്ഷത്തു നിന്നും വോട്ടുകള്‍ കൃത്യമായി യുഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടായി.

ബേപ്പൂര്‍ മേഖലയിലും യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വലിയതോതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് ലഭിച്ച സാഹചര്യം ഉണ്ടായപ്പോള്‍ പ്രത്യക്ഷത്തില്‍ ഈ ചോര്‍ച്ച കാണാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. ചെറുവണ്ണൂര്‍ നല്ലളം മേഖലയിലെ കണക്കുകളുമായി നാളെ കാണാം-പി.വി അന്‍വര്‍.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+