പിവി അന്‍വറിന്റെ ടിഎംസി ഉള്‍പ്പെടെ 3 പാര്‍ട്ടികള്‍ യുഡിഎഫില്‍; തദ്ദേശത്തില്‍ മുന്നണി തനിച്ച്
കൊച്ചി: യുഡിഎഫ് വിപുലീകരിക്കാന്‍ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള മുന്നണിയുടെ ആദ്യ യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് വിശദീകരിച്ചു. പിവി അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, വിഷ്ണുപുരം ചന്ദ്രശേഖരന് നയിക്കുന്ന കേരള കാമരാജ് കോണ്‍ഗ്രസ് എന്നിവരെ യുഡിഎഫില്‍ അസോസിയേറ്റഡ് അംഗങ്ങളായിട്ടാണ് എടുത്തിരിക്കുന്നത്.
മൂന്ന് പാര്‍ട്ടികളും യുഡിഎഫില്‍ ചേരുന്നതിന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്നത്തെ യുഡിഎഫ് ഏകോപന സമിതി യോഗം ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതതും. തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫുമായി സഹകരിക്കേണ്ടതില്ല എന്നും യോഗം തീരുമാനിച്ചതായി വിഡി സതീശന് പറഞ്ഞു. ഇതോടെ പാലക്കാട്, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളിലും തിരുവനന്തപുരം കോര്‍പറേഷനിലും ബിജെപി ഭരിക്കുമെന്ന് ഉറപ്പായി.

ടിഎംസി ഒഴികെയുള്ള കക്ഷികള്‍ എന്‍ഡിഎയില്‍ നിന്നാണ് യുഡിഎഫില്‍ എത്തിയിരിക്കുന്നത്. യുഡിഎഫില്‍ നിന്ന് ചരിത്രപരമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത് എന്ന് പിവി അന്‍വര്‍ പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനും തനിക്കും പുതുയുഗ പിറവിയാണെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫ് പ്രവേശനത്തെ പായസം വെച്ച് ആഘോഷിക്കുകയാണ് എന്ന് സികെ ജാനു പ്രതികരിച്ചു. സ്വാഗതാര്‍ഹമായ തീരുമാനമാണ് എന്നും അവര്‍ പറഞ്ഞു.
പിവി അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഐക്യ ജനാധിപത്യ മുന്നണിയില്‍ നിന്നും ചരിത്രപരമായ ഒരു തീരുമാനം വന്നെത്തിയിരിക്കുന്നു,''നീതിക്ക് വേണ്ടിയുള്ള തിരിഞ്ഞു നടത്തം'' ഇവിടെ എത്തിനില്ക്കുമ്പോള്, ജനാധിപത്യ-മതേതര ചേരിയിലേക്ക് കാലെടുത്തുവക്കുമ്പോള്‍, പുതു യുഗപിറവിയാണ് എനിക്കും എന്റെ പ്രസ്ഥാനത്തിനും. ഈ സര്‍ക്കാറിന്റെ ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ നമ്മുടെ പ്രതിജ്ഞ പൂര്‍ണ്ണമായില്ലെങ്കിലും അവസാന ചുവടുകളിലേക്ക് മാര്‍ഗം തെളിഞ്ഞതായി ഞാന്‍ മനസ്സിലാക്കുന്നു.
ഭൂതകാലം അവസാനിച്ചു, ഇപ്പോള്‍ നമ്മെ ക്ഷണിക്കുന്നത് ഭാവിയാണ്.
ഐക്യ ജനാധിപത്യ മുന്നണിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉന്നതമായ പ്രതിജ്ഞാബദ്ധത പകരം നല്കാന് ഞാനും ആള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസും സദാ സന്നദ്ധമായിരിക്കും. ഐക്യ ജനാധിപത്യ മുന്നണി നല്കിയ ഈ അംഗീകാരത്തോടൊപ്പം എന്റെയും ഉത്തരവാദിത്വങ്ങളും ചുമതലകളും വര്‍ധിക്കുന്നതായി ഞാന്‍ മനസിലാക്കുന്നു.നമ്മുടെ നാടിനും ആള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കാകെയും യശ്ശസായിത്തീരുന്നതും പക്വതയാര്ന്നതു മായ പ്രവര്‍ത്തനം ഞാന്‍ ഉറപ്പു നല്കുന്നു.
ഈ മഹത്തായ ദിവസത്തില്‍ , കേരളത്തിലെ സാധാരണ ജനങ്ങളെയും,തൊഴിലാളികളെയും സേവിക്കുന്നതിനും മതേതരത്വത്തിനും,ജനഹിത വികസനത്തിനും അതിലും വലിയ ലക്ഷ്യത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കാനും നിലകൊള്ളാനും ആവര്‍ത്തിച്ച് പ്രതിജ്ഞയെടുക്കുക.
ഭാവി വിശ്രമിക്കാനുള്ളതല്ല, മറിച്ച് നമ്മുടെ നാടിന്റെ നന്മയ്ക്കായി നാം എടുത്തിട്ടുള്ള പ്രതിജ്ഞകള്‍ നിറവേറ്റുന്നതിനായി നിരന്തരമായ പരിശ്രമത്തിന്റെതാണ്.
നമുക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്;
എന്നതിനര്‍ത്ഥം,
കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്കായുള്ള സേവനമാണ്.ഏകാധിപത്യ പ്രവണതകള്‍ ,ഫാഷിസം,ദാരിദ്ര്യം,തൊഴിലില്ലായ്മ,രോഗം, അവസരങ്ങളുടെ അസമത്വം എന്നിവ അവസാനിപ്പിക്കുക എന്നതാണ്.
നമുക്ക് പരിമിതികളുണ്ടാവാം. പക്ഷേ കണ്ണീരും കഷ്ടപ്പാടും ഉള്ളിടത്തോളം കാലം ജനാധിപത്യക്രമത്തില്‍ നമ്മുടെ ജോലി അവസാനിക്കില്ല.
അതുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍, നമ്മുടെ പൂര്‍വ്വികരുടെ അയോഗ്യരായ പിന്മുറക്കാരായി മാറാതിരിക്കാന്‍, നാം അധ്വാനിക്കണം, പ്രവര്‍ത്തിക്കണം, കഠിനാധ്വാനം ചെയ്യണം. ആ ലക്ഷ്യങ്ങള്‍ നാടിന് വേണ്ടിയുള്ളതാണ്.
ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകരെ,
അഭിവാദ്യങ്ങള്‍ ....
കേരളത്തിനാകെ നിര്‍ഭാഗ്യകരമായ അനുഭവങ്ങള്‍ പകര്‍ന്ന സര്‍ക്കാറാണ് നമുക്ക് മുന്നിലുള്ളത്. ഒരു ബദല്‍ സംവിധാനം കേരളം കൊതിക്കുന്നു. ഒരു പുതിയ പ്രതീക്ഷ. പുതിയ സര്‍ക്കാര്‍. കേരളത്തിലെ ജനങ്ങള്‍ മനസ്സില്‍ കൊത്തിയെടുത്ത ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണം.ആ പ്രതീക്ഷയാണ് കേരളത്തെ മുന്നോട്ട് നയിക്കുന്നത്. ജനാധിപത്യവും മതേതരത്വവും അവിഭാജ്യമാണ്.
അതിലേക്കായി ഉത്തരവാദിത്തങ്ങളും ഭാരങ്ങളും നമുക്കൊന്നായി ഏറ്റെടുക്കാം.കഠിനാധ്വാനികളും, അച്ചടക്കമുള്ളവരും,ഐഖ്യത്തില്‍ ആത്മവിശ്വാസം കണ്ടെത്തുന്നവരും ആയി നമുക്ക് വെല്ലുവിളികളെ നേരിടാം.
ജനാധിപത്യ മതേതര സങ്കല്പത്തെ ഇല്ലായ്മ ചെയ്യാന്‍ കേരളത്തിലും അവിശുദ്ധ കൂട്ടുകെട്ടുകള്‍ പിറക്കുമ്പോള്‍ ബഹുസ്വരതയുടെ ദീപം അണയാതിരിക്കാന്‍ നമുക്ക് കൈകള്‍ കോര്‍ത്തു പിടിച്ചു ചേര്‍ന്നു നില്ക്കാം.
കേരളത്തിലെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസവും ക്ഷേമവും അവസരവും എത്തിക്കുക; ദാരിദ്ര്യവും രോഗവും തൊഴിലില്ലായ്മയും ഫാഷിസവും,വര്‍ഗീയതയും ചെറുത്ത് അവസാനിപ്പിക്കുക; സമ്പന്നവും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു നാളെയെ കെട്ടിപ്പടുക്കുക; ഓരോ പുരുഷനും സ്ത്രീക്കും കുഞ്ഞുങ്ങള്‍ക്കും നീതിയും ജീവിതത്തിന്റെ പൂര്‍ണ്ണതയും ഉറപ്പാക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ നടപ്പാക്കുക തുടങ്ങി ബൃഹത്തായ ലക്ഷ്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്.
നമ്മുടെ പ്രതിജ്ഞ പൂര്‍ണമായി പാലിക്കുന്നതുവരെ, കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ക്ഷേമം ഉറപ്പാക്കുന്നതുവരെ, നമുക്ക് വിശ്രമിക്കാനാവില്ല. നമ്മള് എല്ലാവരും, ഏത് മതത്തില്‍ പെട്ടവരായാലും, തുല്യ അവകാശങ്ങളും പദവികളും കടമകളുമുള്ളവരാണ് . വര്‍ഗീയതയെയോ ഇടുങ്ങിയ ചിന്താഗതിയെയോ നമുക്ക് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല, കാരണം ചിന്തയിലോ പ്രവൃത്തിയിലോ ഇടുങ്ങിയ ആളുകളുള്ള ഒരു നാടിനും മഹത്തരമാകാന്‍ കഴിയില്ല.
ജാതിയുടെയോ മതത്തിന്റെയോ പേരില്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ ഒരു ശക്തിക്കും സാധിക്കരുത്.എല്ലാ ജാതി മത വിശ്വാസികള്‍ക്കും സമാധാനത്തോടെ താമസിക്കാനും അഴിമതി മുക്തമായതും സ്വജന പക്ഷപാതത്തിന് ഇടമില്ലാത്തതുമായ ഒരു പുതിയ കേരളം നാം പണിയണം. എല്ലാ ജനാധിപത്യ വിശ്വാസികളോടും , ഈ മഹത്തായ ദൗത്യത്തില്‍ വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും അണിചേരാന്‍ ചേരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിസ്സാരവും വിനാശകരവുമായ വിമര്ശനങ്ങള്ക്കോ, ശത്രുതയ്ക്കോ, മറ്റുള്ളവരെ കുറ്റപ്പെടുത്താനോ ഉള്ള സമയമല്ല ഇനി നമുക്ക് മുന്നിലുള്ളത്.''
-
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications