കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലഭിച്ച ഭക്ഷ്യസാധനങ്ങള്‍ കിറ്റുകളാക്കി സ്റ്റിക്കര്‍ ഒട്ടിച്ച് കോണ്‍ഗ്രസുകാരുടേതാക്കി'.. പിവി അന്‍വര

Google Oneindia Malayalam News

നിലമ്പൂര്‍: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാന്‍ സാധിച്ചില്ലെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ കോണ്‍ഗ്രസും എംഎല്‍എയും തമ്മിലുള്ള വാക്ക് തര്‍ക്കം രൂക്ഷമാവുകയാണ്. അന്‍വര്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ 10 മിനിറ്റ് പോലും കാത്ത് നിന്നില്ലെന്നും ക്ഷണിച്ചിട്ടും എംപി ഓഫീസ് ഉദ്ഘാടനത്തിന് എത്തിയില്ലെന്നുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വീണ്ടും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ. തന്നെ എംപിയുടെ ഓഫീസ് ഉദ്ഘാടനത്തിന് വിളിച്ചെന്ന് പറഞ്ഞ് പോകാതെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് നല്‍കണമെന്ന് അന്‍വര്‍ പറഞ്ഞു. ടോക്കണ്‍ വെച്ച് ദുരിതബാധിതരെ ക്യൂ നിര്‍ത്തി, സ്റ്റിക്കര്‍ ഒട്ടിച്ച കിറ്റ് വിതരണം ചെയ്യുന്ന കോണ്‍ഗ്രസുകാരുടെ വീഡിയോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം അന്‍വര്‍ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം

 നാടകം നടത്തുന്നത്‌ ഞാനല്ല

നാടകം നടത്തുന്നത്‌ ഞാനല്ല

നാടകം നടത്തുന്നത്‌ നാടകത്തിലും സംവിധാനത്തിലും മുൻപരിചയം ഉള്ളവരാണ്;ഞാനല്ല
'പി.വി.അൻവർ 10 മിനിറ്റ്‌ കാത്ത്‌ നിന്ന ശേഷം മടങ്ങി..മുക്കത്തെ ഓഫീസ്‌ ഉദ്ഘാടനം അറിയിച്ചിട്ടും പങ്കെടുത്തില്ല.പങ്കെടുക്കില്ല എന്ന് അറിയിക്കാനുള്ള മര്യാദ കാണിച്ചില്ല..രാവിലെ എം.പി മറ്റൊരു മീറ്റിംഗിൽ പങ്കെടുക്കുകയായിരുന്നു..കളക്ട്രേറ്റിൽ വിളിച്ച്‌ ചേർത്ത യോഗത്തിൽ നിലമ്പൂർ എം.എൽ.എ പങ്കെടുത്തില്ല..'കഴിഞ്ഞ ദിവസം വയനാട്‌ എം.പിയെ കാണാനായില്ല എന്ന് പറഞ്ഞതിന്റെ പേരിൽ ചിലർ ഉയർത്തുന്ന ബാലിശമായ വാദഗതിയിലെ ചില ഭാഗങ്ങളാണിത്‌.മുൻകൂട്ടി സമയം തന്നത്‌ പ്രകാരം,7:45-ന് തന്നെ മമ്പാട്‌ ടാനയിൽ എത്തിയിരുന്നു.എട്ടേമുക്കാലോടെ കൂടിയാണ് അവിടെ നിന്ന് മടങ്ങിയത്‌.ഈ വിഷയത്തിൽ മുൻപ്‌ പറഞ്ഞതിൽ തന്നെ ഉറച്ച്‌ നിൽക്കുന്നു.കെ.സുധാകരൻ മുതൽ താഴോട്ടുള്ള എല്ലാ നേതാക്കളും അവിടെ ഉണ്ടായിരുന്നു.അതിൽ നിലമ്പൂരിലെ ചില പ്രാദേശിക നേതാക്കളും ഉൾപ്പെടും.മുകളിൽ പറഞ്ഞിരിക്കുന്ന നേതാക്കളെ പങ്കെടുപ്പിക്കാതെ എന്ത്‌ യോഗമാണവിടെ നടന്നതെന്ന് അറിയില്ല.

 വെറുതേ പറഞ്ഞ്‌ പോയാൽ പോരാ

വെറുതേ പറഞ്ഞ്‌ പോയാൽ പോരാ

മുക്കത്തെ ഓഫീസ്‌ ഉദ്ഘാടനം അറിയിച്ചിരുന്നു എന്ന് ചില നേതാക്കൾ പറഞ്ഞ്‌ കണ്ടു.ബഹു:ഡി.സി.സി പ്രസിഡന്റിന്റെ പോസ്റ്റ്‌ കണ്ടപ്പോൾ മാത്രമാണ് ഞാൻ ഇത്‌ അറിയുന്നത്‌.അറിയിച്ചിട്ടില്ലാത്ത ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്ന് അറിയിക്കാനുള്ള സമയവും മര്യാദയും തൽക്കാലം ഇപ്പോൾ ഇല്ല.ഈ വിഷയം സംബന്ധിച്ച്‌,ഓഫീസ്‌ ഉദ്ഘാടനത്തിൽ പങ്കെടുക്കണം-എന്ന് എന്നെ അറിയിച്ച ഇ-മെയിലോ,കോൾ റെക്കോർഡിംഗോ ആരോപണം ഉന്നയിച്ചവർ പുറത്ത്‌ വിടണം.വെറുതേ പറഞ്ഞ്‌ പോയാൽ പോരാ.അത്‌ തെളിയിക്കണം.

 പൗഡറും പുട്ടിയുമിട്ട്‌ സമയം ചെലവഴിച്ചില്ല

പൗഡറും പുട്ടിയുമിട്ട്‌ സമയം ചെലവഴിച്ചില്ല

ആഗസ്റ്റ്‌ 8 മുതൽ ഒരാഴ്ച്ച കാലം ഏറ്റവും ഗുരുതരമായ സാഹചര്യത്തിൽ കൂടിയാണ് നിലമ്പൂർ കടന്ന് പൊയ്ക്കൊണ്ടിരുന്നത്‌.പ്രളയം രൂക്ഷമായ നിമിഷം മുതൽ കേരളത്തിന്റെ ബഹു.മുഖ്യമന്ത്രി എല്ലാ ദിവസവും ഫോണിൽ ബന്ധപ്പെട്ട്‌ വിവരങ്ങൾ ആരാഞ്ഞിരുന്നു.അദ്ദേഹത്തിന്റെ ഓഫീസ്‌,നിരന്തരം നിലമ്പൂരിൽ ഇടപെട്ടിരുന്നു.കളക്ട്രേറ്റിലെ യോഗത്തിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല നിലമ്പൂരിൽ.ഇക്കാര്യം ബഹു.മന്ത്രി ശ്രീ.കെ.ടി ജലീലിനെ അറിയിച്ചിരുന്നു.അദ്ദേഹം എല്ലാ പിന്തുണകളും നൽകുകയും ചെയ്തിട്ടുണ്ട്‌.നിലമ്പൂരിലെ ജനങ്ങൾ ദുരിതകയത്തിൽ ആയിരുന്നപ്പോൾ,മുഴുവൻ സമയവും അവർക്കൊപ്പം തന്നെ ഉണ്ടായിരുന്നു.ആ സമയത്ത്‌ ജനങ്ങൾക്കൊപ്പം നിന്നു..മറ്റ്‌ ചിലരേ പോലെ വൈകിട്ടത്തെ വീഡിയോയ്ക്കായി പൗഡറും പുട്ടിയുമിട്ട്‌ ബ്യൂട്ടിപാർലറിൽ സമയം ചിലവഴിച്ചിട്ടില്ല.

 നിലമ്പൂരിൽ കാണാനായത്‌

നിലമ്പൂരിൽ കാണാനായത്‌

സർക്കാരിന്റെ എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രത്തെ പോലെ ചലിച്ച കാഴ്ച്ചയാണ് നിലമ്പൂരിൽ കാണാനായത്‌.മുഴുവൻ സമയവും എല്ലാ ഉദ്യോഗസ്ഥരും ക്യാമ്പുകളുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി പങ്കെടുത്തു.കാലാവസ്ഥ അനുകൂലമായ നിമിഷം മുതൽ കൂടുതൽ ഉപകരണങ്ങൾ കവളപ്പാറയിൽ എത്തിച്ചിട്ടുണ്ട്‌.ആദ്യ ദിവസങ്ങളിൽ,അവിടുത്തെ സാഹചര്യം എന്തായിരുന്നു എന്ന് മാധ്യമസുഹൃത്തുക്കൾക്ക്‌ വ്യക്തമായി അറിയാം.ദുരിതാശ്വാസ സഹായ വിതരണം ആരംഭിച്ചിട്ടുണ്ട്‌.വഴിക്കടവിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക്‌ 4 ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്‌.കവളപ്പാറയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്‌ സഹായം ഒരാഴ്ച്ചയ്ക്കകം എത്തിച്ച്‌ നൽകും എന്ന് നിലമ്പൂർ തഹസിൽദാർ വ്യക്തമാക്കിയിട്ടുണ്ട്‌.

 രാഷ്ട്രീയവും കണ്ടിട്ടില്ല

രാഷ്ട്രീയവും കണ്ടിട്ടില്ല

നാടിന്റെ നാനാഭാഗത്ത്‌ നിന്നും നിലമ്പൂരിലെ ജനങ്ങളുടെ ക്ഷേമത്തിനായി എത്തിച്ച്‌ നൽകിയ ഭക്ഷ്യവസ്തുക്കൾ വീട്ടിൽ സ്റ്റോക്ക്‌ ചെയ്ത്‌,കിറ്റുകളാക്കി,അതിൽ സ്റ്റിക്കർ ഒട്ടിച്ച്‌ നിങ്ങളുടേതാക്കി മാറ്റി വിതരണം ചെയ്ത്‌ രാഷ്ട്രീയം കളിച്ചത്‌ നിങ്ങളാണ്.ഇത്രയും കഷ്ടപ്പെടുന്ന ജനതയെ ടോക്കൺ കൊടുത്ത്‌ വീട്ടിൽ എത്തിച്ച്‌,അടിയാളന്മാർക്ക്‌ കൂലിയായി അരി അളന്ന് നൽകുന്ന രംഗം പുനരാവിഷ്ക്കരിച്ച്‌ രാഷ്ട്രീയം കളിച്ചതും ആരാണെന്ന് നിലമ്പൂരിലെ ജനങ്ങൾക്ക്‌ ഇന്ന് നന്നായി അറിയാം.ഡി.എം.കെ എത്തിച്ച്‌ നൽകിയ സഹായം,തിരുവനന്തപുരം നഗരസഭ നിലമ്പൂർ നഗരസഭയിൽ എത്തിച്ച്‌ നൽകിയ സഹായം തുടങ്ങിയവയെല്ലാം സ്റ്റിക്കർ പതിപ്പിച്ച കിറ്റുകളിലാക്കിയത്‌ ഞങ്ങളല്ല.എം.എൽ.എ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ കളക്ഷൻ സെന്റർ ആരംഭിച്ച്‌,സഹായങ്ങൾ താഴെ തട്ടുകളിൽ എത്തിക്കുന്നതിൽ ഞങ്ങൾ ഒരു രാഷ്ട്രീയവും കണ്ടിട്ടില്ല.

 റീബിൾഡ്‌ നിലമ്പൂരിന്റെ ലക്ഷ്യം

റീബിൾഡ്‌ നിലമ്പൂരിന്റെ ലക്ഷ്യം

കഴിഞ്ഞ ദിവസം എസ്‌.എഫ്‌.ഐ എടക്കര ഏരിയാ സെക്രട്ടറി അഭിനവിനെ ഗുരുതരമായി അക്രമിച്ച്‌ പരിക്കേൽപ്പിച്ച ഷിബു എന്ന യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകനടക്കം എം.എൽ.എ ഓഫീസുമായി ബന്ധപ്പെട്ട്‌ ആവശ്യവസ്തുക്കൾ വന്ന് കളക്ട്‌ ചെയ്ത്‌ കൊണ്ട്‌ പോയിരുന്നു.അതിലൊന്നും ഒരു രാഷ്ട്രീയവും എം.എൽ.എ എന്ന നിലയിൽ ഞാൻ കാണിച്ചിട്ടില്ല.
(ടോക്കൺ വെച്ച്‌ ദുരിതബാധിതരെ ക്യൂ നിർത്തി,സ്റ്റിക്കർ ഒട്ടിച്ച കിറ്റ്‌ വിതരണം ചെയ്യുന്ന വീഡിയോ ഒപ്പം ചേർക്കുന്നു)
സർക്കാരിനൊപ്പം,പ്രാദേശികമായി കഴിയുന്ന വിഭവങ്ങൾ സമാഹരിച്ച്‌ നിലമ്പൂരിന്റെ പുനർനിർമ്മാണത്തിനായി കൈ കോർക്കുക എന്നുള്ളതാണ് റീബിൾഡ്‌ നിലമ്പൂരിന്റെ ലക്ഷ്യം.അതിൽ യാതൊരുവിധ രാഷ്ട്രീയവും കണ്ടിട്ടില്ല.

 കാണുന്നുണ്ട്‌,വിലയിരുത്തുന്നുണ്ട്‌

കാണുന്നുണ്ട്‌,വിലയിരുത്തുന്നുണ്ട്‌

രണ്ട്‌ മാസം കൂടുമ്പോഴോ,മാസത്തിൽ ഒരിക്കലോ കൂടാനുള്ള സംവിധാനമല്ല റീബിൾഡ്‌ നിലമ്പൂർ.ഓരോ നിമിഷവും നിലമ്പൂർ ജനതയ്ക്കൊപ്പം നിൽക്കുന്ന എന്നത്‌ മാത്രമാണ് ഉദ്ദേശം.ഈ പദ്ധതിയെ തകർക്കാനുള്ള ശ്രമം ചില തൽപ്പരകക്ഷികളുടെ ഭാഗത്ത്‌ നിന്ന് കൃത്യമായി ഉണ്ടാകുന്നുണ്ട്‌.അത്‌ തന്നെയാണ് ഇന്നലെ എം.പിയെ കാണാൻ കഴിയാഞ്ഞതിന്റെ കാരണവും.നിലമ്പൂരിലെ പ്രബുദ്ധരായ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്‌,വിലയിരുത്തുന്നുണ്ട്‌.
ബഹു.രാജ്യസഭാ അംഗം ശ്രീ.പി.വി.അബ്ദുൾ വഹാബ്‌ എല്ലാ പിന്തുണകളും നൽകി കൂടെയുണ്ട്‌.രാഷ്ട്രീയം മാറ്റിവച്ച്‌,ജനങ്ങൾക്ക്‌ വേണ്ടി ചിന്തിക്കാനും,അതിനനുസരിച്ച്‌ പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്‌.ആ മന:സ്ഥിതിയാണ് നിലമ്പൂരിലെ മറ്റ്‌ പലർക്കും ഇല്ലാതെ പോയത്‌.അത്‌ കൊണ്ട്‌ തന്നെയാണ് നിലമ്പൂരിലെ ജനങ്ങൾ പലരേയും വീട്ടിൽ ഇരുത്തിയതും.വഴിക്കടവിൽ ഉൾപ്പെടെ,ലീഗ്‌ നേതാക്കളെ എം.പിയുടെ പരിപാടികളിൽ പങ്കെടുപ്പിച്ചില്ല എന്ന വ്യാപക ആരോപണവും നിലവിലുണ്ട്‌.നിലമ്പൂരിലെ ചില ഉപചാപക വൃന്ദങ്ങൾ എം.പിയുടെ സന്ദർശ്ശനത്തെ ഹൈജാക്ക്‌ ചെയ്യുകയാണുണ്ടായത്‌.ഇത്തരക്കാരെ ഒഴിവാക്കി,രാഷ്ട്രീയത്തിനും അതീതമായി നിലകൊണ്ടില്ല എങ്കിൽ വയനാട്‌ അമേഠിയായി മാറും.ഒരു സംശയവും വേണ്ട.അപ്പോൾ മറക്കേണ്ട..പി.വി.അൻവർ മമ്പാട്‌ വന്ന് പത്ത്‌ മിനിറ്റിനുള്ളിൽ മടങ്ങുന്ന സി.സി.ടി.വി വിഷ്വൽ ഒന്ന് പുറത്ത്‌ വിടണം..പ്ലീസ്‌...

English summary
PV Anwar facebook post against Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X