കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മകൻ മരിച്ചാലും വേണ്ടില്ല;മരുമകളുടെ കണ്ണുനീർ കാണണം' പിള്ളയെ വിമര്‍ശിച്ച് കുറിപ്പ്

  • By
Google Oneindia Malayalam News

തിരുവനന്തപുരം:ദേശീയപാതാ വികസനം അട്ടിമറിച്ചത് ബിജെപിയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപണം ഉയര്‍ത്തിയിരുന്നു. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് അയച്ച കത്തിന്‍റെ പകര്‍പ്പ് പുറത്തുവിട്ടുകൊണ്ടായിരുന്നു ഐസകിന്‍റെ ആരോപണം. ഇതിന് പിന്നാലെ ബിജെപിക്കും അധ്യക്ഷനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പിവി അന്‍വര്‍ എംഎല്‍എ. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അനവര്‍ വിമര്‍ശനം ഉന്നയിച്ചത്. കുറിപ്പ് വായിക്കാം-

മകൻ മരിച്ചാലും വേണ്ടില്ല;മരുമകളുടെ കണ്ണുനീർ കാണണം പിള്ളയെ വിമര്‍ശിച്ച് കുറിപ്പ്

"മകൻ മരിച്ചാലും വേണ്ടില്ല;മരുമകളുടെ കണ്ണുനീർ കാണണം"എന്ന ലൈനാണ് ശ്രീ.ശ്രീധരൻ പിള്ളയുടേത്‌.കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം പോലും രാഷ്ട്രീയ ആയുധമാക്കി കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന് വിലയിട്ട കേന്ദ്ര സർക്കാരും ബി.ജെ.പിയും ഈ നാട്ടിലെ ജനങ്ങൾക്ക്‌ മുന്നിൽ ഉത്തരം പറയേണ്ടി വരും.

<strong>'ചൗക്കിദാര്‍ ചോര്‍ ഹേ': പ്രയോഗത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി</strong>'ചൗക്കിദാര്‍ ചോര്‍ ഹേ': പ്രയോഗത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

ദേശീയപാത വികസനത്തിന് തുരങ്കം വച്ച ഇവർ നമ്മുടെ നാടിനെ പിന്നോട്ടടിക്കാനാണ് ശ്രമിക്കുന്നത്‌.സൂര്യന് കീഴിലുള്ള എന്തിനേയും,ആരേയും വിമർശ്ശിക്കുന്ന പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ വ്യക്താക്കളും,ഇലക്ഷൻ കാലത്ത്‌ ബി.ജെ.പിയിൽ നിന്ന് ലഭിച്ച വമ്പിച്ച സഹായത്തിന്റെ കടപ്പാട്‌ മാറ്റി വച്ച്‌,പൊതുജന താൽപര്യാർത്ഥം ഇവർക്കെതിരെ പ്രതികരിക്കും എന്ന് തന്നെ നമ്മൾക്ക്‌ പ്രത്യാശിക്കാം.

English summary
pv anwar facebook post against sreedharan pilla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X