കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ സിപിഐക്ക് തന്നേക്കാള്‍ സ്നേഹം ലീഗിനോട്; ആവും വിധമെല്ലാം ഉപദ്രവിച്ചെന്ന് പിവി അന്‍വര്‍

Google Oneindia Malayalam News

മലപ്പുറം: തിരഞ്ഞെടുപ്പിന് മുമ്പ് വരെ പൊന്നായില്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പൊന്നാനിയില്‍ ജയിച്ചില്ലെങ്കില്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും എന്നുവരേയുള്ള പ്രഖ്യാപനം അദ്ദേഹം നടത്തുകയും ചെയ്തു.

<strong> കോണ്‍ഗ്രസിന്‍റെ പ്രചരണത്തിനായി കനയ്യ കുമാര്‍ എത്തുന്നു; കനയ്യയുടെ പ്രചരണം ഭോപ്പാലില്‍</strong> കോണ്‍ഗ്രസിന്‍റെ പ്രചരണത്തിനായി കനയ്യ കുമാര്‍ എത്തുന്നു; കനയ്യയുടെ പ്രചരണം ഭോപ്പാലില്‍

എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അദ്ദേഹം തന്‍റെ നിലപാടില്‍ നിന്ന് പിന്നോട്ടു പോവുന്നതാണ് കണ്ടത്. ഇതിന് പിന്നാലെയാണ് പൊന്നാനിയില്‍ പിവി അന്‍വര്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന സിപിഎമ്മിന്‍റെ കണക്ക് കൂട്ടലുകളും പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ രംഗത്ത് എത്തുന്നത്.

ഉപദ്രവിച്ചു

ഉപദ്രവിച്ചു

പൊന്നാനിയില്‍ സിപിഐ ആവും വിധമെല്ലാം തന്നെ ഉപദ്രവിച്ചെന്നാണ് ഒരു ടിവി ചാനലിന്‍ നല്‍കിയ അഭിമുഖത്തില്‍ പിവി അന്‍വര്‍ ആരോപിക്കുന്നത്. സിപിഐയുടെ ഉപദ്രവും ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സ്നേഹം ലീഗിനോട്

സ്നേഹം ലീഗിനോട്

മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗും സിപിഐയും തമ്മില്‍ വ്യത്യാസമില്ല. അവര്‍ക്ക് തന്നേക്കാളും സ്നേഹം ലീഗ് നേതാക്കളോടായിരിക്കാം. ബിസിനസ് രംഗത്ത് ഉള്‍പ്പടെ സിപിഐ സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും പരമാവധി ഉപദ്രവിച്ചു.

2011 ല്‍

2011 ല്‍

സിപിഐ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ മത്സരിച്ചതുകൊണ്ടാണോ അവര്‍ തന്നെ എതിരാളിയാക്കുന്നതെന്ന് അന്‍വര്‍ ചോദിക്കുന്നു. 2011 ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തിലും 2014 ല്‍ വയനാട് ലോക്സഭ മണ്ഡലത്തിലും ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെയാണ് മത്സരിച്ചത്.

പത്രസമ്മേളനം നടത്താന്‍

പത്രസമ്മേളനം നടത്താന്‍

രണ്ടിടത്തും യുഡിഎഫിന് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. 2011 ല്‍ ഏറനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തന്നെ ഐക്യകണ്ഠ്യേനയാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി പത്രസമ്മേളനം നടത്താന്‍ തന്നെ സിപിഐ ഓഫിസിലേക്ക് വിളിപ്പിച്ചു.

പിന്നില്‍ കളിച്ചത്

പിന്നില്‍ കളിച്ചത്

പത്രസമ്മേളനത്തിന് തയ്യാറായി ഇരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് വിളി വരുന്നത്. പത്രസമ്മേളനം നിര്‍ത്തിവെക്കാനായിരുന്നു നിര്‍ദ്ദേശം. ആരാണ് ഇതിന് പിന്നില്‍ കളിച്ചതെന്നാണ് അറിയില്ലെന്നും അന്‍വര്‍ പറയുന്നു.

49000 വോട്ട്

49000 വോട്ട്

ജനങ്ങളെ കണ്ടാണ് ഞാന്‍ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. അതുകൊണ്ട് തന്നെ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തയ്യാറായില്ല. ആ തിരഞ്ഞെടുപ്പില്‍ ഏറനാട്ടിലെ ജനങ്ങള്‍ തനിക്ക് 49000 വോട്ട് തരികയും ചെയ്തു.

സിപിഎമ്മും കോണ്‍ഗ്രസും

സിപിഎമ്മും കോണ്‍ഗ്രസും

സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പടേ പലരും അന്ന് സഹായിച്ചു. അല്ലെങ്കില്‍ ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ മത്സരിച്ച തനിക്ക് എങ്ങനെയാണ് അത്രയും വോട്ടുകള്‍ നേടാന്‍ കഴിയുകയെന്നും ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ ചോദിച്ചു.

പഠിച്ച ശേഷം പ്രതികരണം

പഠിച്ച ശേഷം പ്രതികരണം

അതേസമയം അന്‍വറിന്‍റെ പരാമര്‍ശങ്ങല്‍ വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് സിപിഐ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നിലപാട്. അടുത്ത ദിവസം ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ സിപിഎമ്മും ഇതുവരെ പ്രതികരിച്ചിട്ടില്ല.

എഐവൈഎഫ്

എഐവൈഎഫ്

എന്നാല്‍ സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫ് പ്രവര്‍ത്തകര്‍ അന്‍വറിന് മറുപടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. കാര്യം കഴിഞ്ഞപ്പോള്‍ തള്ളിപ്പറയാനാണ് ഭാവമെങ്കില്‍ വിവരം അറിയും എന്നാണ് എഐവൈഎഫ് പൊന്നാനി മുന്‍സിപ്പല്‍ കമ്മറിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

അന്‍വറിന് മറുപടി

<strong>കള്ളവോട്ട്: 'ന്യായീകരണ തിലകങ്ങള്‍ക്ക്' കെ എസ് യു പ്രസിഡന്‍റിന്‍റെ മറുപടി, വിടാതെ സൈബര്‍ സഖാക്കളും</strong>കള്ളവോട്ട്: 'ന്യായീകരണ തിലകങ്ങള്‍ക്ക്' കെ എസ് യു പ്രസിഡന്‍റിന്‍റെ മറുപടി, വിടാതെ സൈബര്‍ സഖാക്കളും

English summary
PV Anwar mla against cpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X