കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതോണ്ട് ജാവോ എന്ന് തന്നെ പറയും, മലയാളത്തിൽ കടക്ക് പുറത്തെന്നെന്നും';പിവി അന്‍വർ

Google Oneindia Malayalam News

തിരുവനന്തപുരം: കപട ചരിത്ര നിർമ്മിതികൾ അച്ചടിക്കാനുള്ള ക്വട്ടേഷനാണ് ഇന്ന് അക്കാദമിക്ക്‌ രംഗത്തെ കാവിവത്ക്കരണം കൊണ്ട്‌ ആർ എസ് എസ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് പിവി അൻവർ എംഎൽഎ.പുതിയ തലമുറയുടെ മനസ്സിൽ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലുള്ള ചരിത്രബോധം കുത്തി വയ്ക്കാനുള്ള ശ്രമങ്ങൾ അവർ രാജ്യവ്യാപകമായി ആരംഭിച്ചിട്ടുണ്ട്‌.അതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലാത്ത, മാപ്പെഴുതി മാത്രം ചരിത്രം സൃഷ്ടിച്ചവരെയെല്ലാം കുട്ടികളുടെ സിലബസ്സിൽ വീരപരിവേഷത്തോടെ കെട്ടിയിറക്കുന്നത്‌. നമ്മുടെ അക്കാദമിക്ക്‌ രംഗത്തെ ആർ എസ്‌ എസ്സിന്റെ ഇഷ്ടാനുസരണം കാവിവത്ക്കരിക്കാൻ വിട്ട്‌ കൊടുക്കാൻ മനസ്സില്ല.ഈ നാട്ടിലെ വരുന്ന തലമുറ കേട്ട്‌ വളരേണ്ടത്‌ മതേതരത്വമാണ്,ഹിംസാത്മകതയല്ലെന്നും അൻവർ കുറിച്ചു. പോസ്റ്റ് വായിക്കാം

1

സംഘപരിവാർ ബുദ്ധിപരമായാണ് രാജ്യത്ത്‌ കരുക്കൾ നീക്കുന്നത്‌."കോൺഗ്രസ്‌ മുക്ത ഭാരതം"എന്നതിലുപരി,ഒരു"പരിപൂർണ്ണ സംഘപരിവാർ രാഷ്ട്രമായി"നമ്മുടെ രാജ്യത്തെ മാറ്റുന്നതിനുള്ള അഡ്വാൻസ്ഡ്‌ പ്ലാനാണ് അവർ ഇന്ന് നടപ്പിലാക്കുന്നത്‌.അതിനായി അവർ ആദ്യം നടപ്പിലാക്കുന്ന സ്ട്രാറ്റജി,രാജ്യത്തിന്റെ ചരിത്രത്തെ തന്നെ മാറ്റി മറിച്ച്‌,തങ്ങൾക്ക്‌ അനുകൂലമായ നിലമാക്കി മാറ്റുക എന്നതാണ്.പുതിയ തലമുറയുടെ മനസ്സിൽ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലുള്ള ചരിത്രബോധം കുത്തി വയ്ക്കാനുള്ള ശ്രമങ്ങൾ അവർ രാജ്യവ്യാപകമായി ആരംഭിച്ചിട്ടുണ്ട്‌.അതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലാത്ത,ഒരു ജന്മം മുഴുവൻ ബ്രിട്ടീഷ്‌ വിധേയത്വം ഉയർത്തിപ്പിടിച്ച്‌ മാപ്പെഴുതി മാപ്പെഴുതി,അതിൽ മാത്രം ചരിത്രം സൃഷ്ടിച്ച വ്യക്തിത്വങ്ങളെ പോലും "ബുൾ ബുൾ"പക്ഷിയുടെ ചിറകിലേറ്റി നമ്മുടെ കുട്ടികളുടെ സിലബസ്സിൽ വീരപരിവേഷത്തോടെ കെട്ടിയിറക്കുന്നത്‌.

2

സംഘപരിവാറിന്റെ ആശയങ്ങൾ ചെറുപ്രായത്തിലെ നമ്മുടെ കുട്ടികളിൽ അടിച്ചേൽപ്പിക്കാനായി,അക്കാദമിക്ക്‌ രംഗം പിടിച്ചടക്കാനുള്ള ഇവരുടെ ശ്രമങ്ങൾ പല സംസ്ഥാനങ്ങളിലും ഇന്ന് വിജയം കണ്ടിട്ടുണ്ട്‌.ആർ.എസ്‌.എസ്സ്‌ നേതൃത്വം നേരിട്ട്‌ ഈ വിഷയങ്ങളിൽ ഇടപെടുന്നത്‌ നമ്മൾക്ക്‌ കാണാനാവും.അവർക്ക്‌ വേണ്ടി,അവർ എഴുതി തയ്യാറാക്കുന്ന,"കപട ചരിത്ര നിർമ്മിതികൾ"അച്ചടിക്കാനുള്ള ക്വൊട്ടേഷനാണ് ഇന്ന് അക്കാദമിക്ക്‌ രംഗത്തെ കാവിവത്ക്കരണം കൊണ്ട്‌ അവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്‌.

92 ശതമാനം മാർക്ക് നേടി, തുടർ പഠനത്തിന്വഴിയില്ല; ഇടപെട്ട് കലക്ടർ കൃഷ്ണ തേജ,പഠന ചെലവ് ഏറ്റെടുത്ത് അല്ലു അർജുൻ92 ശതമാനം മാർക്ക് നേടി, തുടർ പഠനത്തിന്വഴിയില്ല; ഇടപെട്ട് കലക്ടർ കൃഷ്ണ തേജ,പഠന ചെലവ് ഏറ്റെടുത്ത് അല്ലു അർജുൻ

3

ചാൻസിലറുടെ ഇഷ്ടക്കാരനായ ഒരു പുതിയ വിസി ആർ.എസ്‌.എസ്‌ വേദി പങ്കിട്ടത്‌ നമ്മൾ കണ്ടതാണല്ലോ.ഈ രാജ്യത്തിന്,നമ്മുടെ ഒരു ചരിത്രമുണ്ട്‌.അത്‌ മാറ്റി മറിച്ച്‌,സംഘപരിവാർ പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്ക്‌ കുടപിടിക്കാനാണ് ഇന്ന് കോൺഗ്രസ്‌ ഉൾപ്പെടെയുള്ള ചിലർ ശ്രമിക്കുന്നത്‌.ചാൻസിലർ ആർ.എസ്‌.എസ്‌ മേധാവിയെ സന്ദർശ്ശിച്ചതിനു ശേഷമാണ് അദ്ദേഹം വൈസ്‌ ചാൻസിലർമാരിൽ"അപ്രീതി രേഖപ്പെടുത്തി തുടങ്ങിയത്‌"എന്നതും,ഇതിന്റെ കൂടെ ചേർത്ത്‌ വായിക്കേണ്ടത്‌ തന്നെയാണ്.

നടി പാർവ്വതിക്കെതിരെ വീട്ടുജോലിക്കാരൻ, പോലീസിൽ പരാതി, 'നടിയും ആൺസുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു'നടി പാർവ്വതിക്കെതിരെ വീട്ടുജോലിക്കാരൻ, പോലീസിൽ പരാതി, 'നടിയും ആൺസുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു'

4

നമ്മുടെ അക്കാദമിക്ക്‌ രംഗത്തെ ആർ.എസ്‌.എസ്സിന്റെ ഇഷ്ടാനുസരണം കാവിവത്ക്കരിക്കാൻ വിട്ട്‌ കൊടുക്കാൻ മനസ്സില്ല.ഈ നാട്ടിലെ വരുന്ന തലമുറ കേട്ട്‌ വളരേണ്ടത്‌ മതേതരത്വമാണ്.ഹിംസാത്മകതയല്ല..
അത്‌ കൊണ്ട്‌ മലയാളത്തിൽ"കടക്ക്‌ പുറത്ത്‌"എന്ന് തന്നെ പറയണം..ഹിന്ദിയിൽ "ജാവോ"എന്നും..

സണ്ണി ലിയോണിന്റേയും ദർശ ഗുപ്തയുടേയും വസ്ത്രം താരതമ്യം ചെയ്ത് പരിഹാസം; വെട്ടിലായി നടൻ, വിശദീകരണംസണ്ണി ലിയോണിന്റേയും ദർശ ഗുപ്തയുടേയും വസ്ത്രം താരതമ്യം ചെയ്ത് പരിഹാസം; വെട്ടിലായി നടൻ, വിശദീകരണം

English summary
PV Anwar MLA against Governor and RSS, says Will Ask Them To Get Out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X