Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെടക്കാക്കി തനിക്കാക്കുക എന്ന സ്റ്റൈൽ, മനസിലാക്കാനുള്ള ബുദ്ധി പ്രതിപക്ഷ നേതാവിന് ദൈവം നൽകിയതുമില്ല'

തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും പരോക്ഷമായി പരിഹസിച്ച് പിവി അൻവർ എംഎൽഎ.ഭരണത്തിൽ എത്തില്ലെങ്കിലും,അടുത്ത യു.ഡി.എഫ്‌ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം കോൺഗ്രസ്സിനുള്ളിലെ കോവിഡ്‌ രാഷ്ട്രീയത്തിലൂടെ വ്യക്തമാകുന്നുണ്ടെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.രൂക്ഷ പരിഹാസമാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ എംഎൽഎ ഉയർത്തുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 സ്വയം ചാവേറായി

സ്വയം ചാവേറായി

കോൺഗ്രസ്സിനുള്ളിലെ കോവിഡ്‌ രാഷ്ട്രീയം
ഭരണത്തിൽ എത്തില്ലെങ്കിലും,അടുത്ത യു.ഡി.എഫ്‌ മുഖ്യമന്ത്രി സ്ഥാനാർത്ഥി
ആരെന്ന ചോദ്യത്തിന്റെ ഉത്തരം കോൺഗ്രസ്സിനുള്ളിലെ കോവിഡ്‌ രാഷ്ട്രീയത്തിലൂടെ വ്യക്തമാകുന്നുണ്ട്‌.
ആദ്യ ഘട്ടത്തിൽ നമ്മുടെ പഴയ താക്കോൽ സ്ഥാനീയൻ എടുത്തുചാടി രംഗത്തിറഞ്ഞി
സ്വയം ചാവേറായി പൊട്ടിത്തെറിച്ചിട്ടുണ്ട്‌.

 അവമതിപ്പുണ്ടാക്കിയിട്ടുണ്ട്

അവമതിപ്പുണ്ടാക്കിയിട്ടുണ്ട്

അദ്ദേഹത്തിന്റെ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായുള്ള പൊതുസമൂഹത്തിലെ ഇടപെടൽ ജനങ്ങൾക്കിടയിൽ തീർത്തും അവമതിപ്പുണ്ടാക്കിയിട്ടുണ്ട്‌.ഈ നിലപാടുകൾ സ്വീകരിക്കാൻ അദ്ദേഹത്തിനോട്‌ ഉപദേശിച്ചവർ തന്നെയാണദ്ദേഹത്തിന്റെ ശത്രുക്കൾ.ചതിയറിയാതെ എടുത്ത്‌ ചാടി അദ്ദേഹം സ്വയം കുഴിയിൽ വീണു കിടക്കുന്നു.

 വെടക്കാക്കി തനിക്കാക്കുക

വെടക്കാക്കി തനിക്കാക്കുക

ഈ സമയത്താണ് യഥാർത്ഥ വില്ലന്റെ കടന്ന് വരവ്‌.അവിടെയും ഇവിടെയും തൊടാത്ത നിലപാടുകളുമായി അദ്ദേഹം മാധ്യമങ്ങളിൽ ഇടം തേടി.ജനങ്ങളെ വെറുപ്പിക്കുന്ന ഒരു വാക്കുകളും വായിൽ നിന്ന് വീഴാതെ,അദ്ദേഹം നില ഭദ്രമാക്കിയിട്ടുണ്ട്‌.ഇതൊന്നും മനസ്സിലാകാത്ത ആദ്യത്തെ ആൾ പരമാവധി ജനങ്ങൾക്കിടയിൽ വെറുക്കപ്പെട്ടവനായതിന്റെ പിന്നിൽ ഈ വില്ലന്നും റോളുണ്ട്‌.വെടക്കാക്കി തനിക്കാക്കുക എന്ന സ്റ്റൈൽ.!

 എന്നത്തേയും പോലെ പ്രമോഷൻ

എന്നത്തേയും പോലെ പ്രമോഷൻ

മനോരമ എന്നത്തെയും പോലെ കനത്ത പ്രൊമോഷനും നൽകുന്നുണ്ട്‌.ഇനിയും മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകുമോ എന്ന ചോദ്യത്തിന്റെ മറുപടി-പാർട്ടി ചുമതലപ്പെടുത്തിയാൽ ഏത്‌ ഉത്തരവാദിത്വവും ഏറ്റെടുക്കും എന്നതായിരുന്നു.ഇതിൽ എല്ലാത്തിന്റെയും ഉത്തരമുണ്ട്‌.ഇതൊന്നും മനസിലാക്കാനുള്ള ബുദ്ധി പ്രതിപക്ഷ നേതാവിനൊട്ട്‌ ദൈവം നൽകിയതുമില്ല.ഇനിയെങ്കിലും അദ്ദേഹം ഇതൊക്കെ തിരിച്ചറിയും എന്ന് കരുതുന്നു.ഇനി നിങ്ങൾ പറയൂ..ആരാവും ആ വില്ലൻ?

ഉമ്മൻചാണ്ടി പറഞ്ഞത്

ഉമ്മൻചാണ്ടി പറഞ്ഞത്

മനോരമാ ന്യൂസ് നേരേ ചൊവ്വേയിലാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ, പാര്‍ട്ടിയെ നയിക്കാന്‍ മുന്നില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി പറയുന്നതു പോലെ ചെയ്യുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ ഏതു ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

Recommended Video

cmsvideo
    ഉമ്മൻചാണ്ടിയെ കളത്തിലിറക്കി കോൺഗ്രസ് : Oneindia Malayalam
     ചെന്നിത്തലയുടെ പ്രവർത്തനം

    ചെന്നിത്തലയുടെ പ്രവർത്തനം

    യുഡിഎഫിനെ നയിക്കുന്ന പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചതാണ്.തല്ലിപ്പൊളിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് ചിലര്‍ വിശ്വസിക്കുന്നു. അത് പറയുന്നവര്‍ കാണുന്നത് മറ്റുള്ളവരുടെ ഉദാഹരണമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റേയോ ശൈലി അങ്ങനെയല്ല. അതിന് രമേശ് ചെന്നിത്തലയെയോ മറ്റേതെങ്കിലും കോണ്‍ഗ്രസുകാരെയോ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+