Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആസ്ഥാന ഫേസ്ബുക്ക് ബുദ്ധിജീവി'; ബല്‍റാമിനെ വീണ്ടും 'തേച്ച്' പിവി അന്‍വര്‍

പാലക്കാട്: കല്യാശേരിയില്‍ മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റിനെതിരേയും നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതോടെ വിഷയത്തില്‍ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടിരുന്ന യുഡിഎഫും വെട്ടിലായി. മീണയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ വിടി ബല്‍റാം എംഎല്‍എയെ ട്രോളി പിവി അന്‍വര്‍ എംഎല്‍എ യും രംഗത്ത് എത്തിയിരിക്കുകയാണ്..

പരിഹാസം

പരിഹാസം

കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യുഡിഎഫ് രീതിയല്ലെന്നും ഈ കാലഘട്ടത്തില്‍ വലത് പക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകള്‍ക്ക് വളമാകുമെന്ന ആമുഖത്തോടെ അന്‍വര്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ബല്‍റാമിനെ പരിഹസിക്കുന്നത്...

യഥാര്‍ത്ഥ യുഡിഎഫ് രീതിയല്ല

യഥാര്‍ത്ഥ യുഡിഎഫ് രീതിയല്ല

കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യുഡിഎഫ് രീതിയല്ല. ഈ കാലഘട്ടത്തില്‍ വലത് പക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകള്‍ക്ക് വളമാകും.ഈ സര്‍ക്കാരിന് മുന്‍പ ഭരിച്ച മുഖ്യന്റെ അഞ്ച് വര്‍ഷത്തെ(സോളാര്‍ ഉള്‍പ്പെടെ)എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതില്‍ ഇരുപത് സീറ്റും വലതുപക്ഷത്തിന് തൂത്തുവാരാന്‍ എന്ന് മനസ്സിലാക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതാണെന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം പോസ്റ്റിട്ട പ്രമുഖന്‍

കഴിഞ്ഞ ദിവസം പോസ്റ്റിട്ട പ്രമുഖന്‍

ഇത്രയും പറയുന്നത് "ആസ്ഥാന ഫേസ്ബുക്ക് ബുദ്ധിജീവി' എന്നും അന്‍വര്‍ പറയുന്നു. ലീഗുകരാടെ കള്ളവോട്ടുകള്‍ സ്ഥിരീകരിച്ച് ടീക്കാറാം മീണ നടത്തുന്ന വാര്‍ത്താ സമ്മേളനം കാണുന്ന "കഴിഞ്ഞ ദിവസം പോസ്റ്റിട്ട പ്രമുഖന്‍റെ" ഭാവവും ഒരു ട്രോളിലൂടെ അന്‍വര്‍ പങ്കുവെച്ചു.

സിപിഎമ്മിനെ പരിഹസിച്ച്

സിപിഎമ്മിനെ പരിഹസിച്ച്

കണ്ണൂര്‍ പിലാത്തറയില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തിയെന്ന വാര്‍ത്ത പുറത്ത് വന്ന സമയത്ത് സിപിഎമ്മിനെ പരിഹസിച്ച് ബല്‍റാം ഫേസ്ബുക്കിലിട്ട കുറിപ്പ് കമന്‍റ് ബോക്സില്‍ അന്‍വര്‍ പങ്കുവെച്ചിട്ടുണ്ട്.

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് രീതിയല്ല

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് രീതിയല്ല

സിപിഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് രീതിയല്ല. ഈ കാലഘട്ടത്തില്‍ ഇടതുപക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകള്‍ക്ക് വളമാകും.

ഇരുപത് സീറ്റും

ഇരുപത് സീറ്റും

മാനവരില്‍ മഹോന്നതനായ നവോത്ഥാന നായകന്റെ ആയിരം ദിവസത്തെ എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതില്‍ ഇരുപത് സീറ്റും ഇടതുപക്ഷത്തിന് തൂത്തുവാരാന്‍ എന്ന് മനസ്സിലാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതാണ്. - ലെ ആസ്ഥാന ബുദ്ധിജീവി എന്നായിരുന്നു ബല്‍റാം കുറിച്ചത്.

തൊഴിലാളി ദിനത്തില്‍

തൊഴിലാളി ദിനത്തില്‍

പിവി അന്‍വര്‍ വാട്ടര്‍ തീം പാര്‍ക്കിനു മുന്നില്‍ നില്‍ക്കുന്ന അന്‍വറിന്റെ ഫോട്ടോയും ചേര്‍ത്ത് മെയ് 1 തൊഴിലാളി ദിനത്തില്‍ വിടി ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നേരത്തേയും സോഷ്യല്‍ മീഡിയയില്‍ വാക്പോര് നടന്നിരുന്നു.

മെയ് ദിനാശംസകള്‍

മെയ് ദിനാശംസകള്‍

തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്കാര്‍ക്ക്, പ്രത്യേകിച്ച് സിപിഐക്കാര്‍ക്ക് മെയ് ദിനാശംസകള്‍ എന്നായിരുന്നു ബല്‍റാമിന്‍റെ പോസ്റ്റ്. സാധാരണ ഫേസ്ബുക്കില്‍ സജീവമല്ലാതിരിന്നിട്ടും ബല്‍റാമിനു മറുപടിയുമായി അന്‍വര്‍ രംഗത്തെത്തുകയും ചെയ്തു.

മറുപടി

മറുപടി

ഫേസ്ബുക്കില്‍ നിന്ന് പുറത്തിറങ്ങി, ചുറ്റുമുള്ള സഹജീവികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പലര്‍ക്കും സമയമില്ല. അയല്‍പക്കക്കാരുടെ അടുക്കളയിലെ വിശേഷങ്ങള്‍ തിരക്കി ട്രോളാക്കി, ലൈക്കുകള്‍ വാരി കൂട്ടുന്നതിനിടയില്‍, സ്വന്തം വീട്ടിലെ അവസ്ഥയും വല്ലപ്പോഴും അന്വേഷിക്കാന്‍ ഇത്തരക്കാര്‍ കൂട്ടാക്കണം'- എന്നായിരുന്നു അന്‍വറിന്റെ മറുപടി.

ബല്‍റാമിന്‍റെ സിപിഎം പരിഹാസം

ഫേസ്ബുക്ക് പോസ്റ്റ്

ബല്‍റാമിനുള്ള മറുപടി

അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+