കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രവിതരണത്തിനിടെ വാഹനാപകടത്തില്‍ മരിച്ച റാഫിയുടെ സഹോദരങ്ങളുടെ പഠനം പിവി അന്‍വര്‍ എംഎല്‍എ ഏറ്റെടുത്തു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരില്‍ പത്രവിതരണത്തിനിടെ വാഹനാപകടത്തില്‍ മരിച്ച ചന്തക്കുന്ന് വൃന്ദാവനം കോളനിയിലെ പുളിക്കല്‍ മുഹമ്മദ് റാഫി (17) യുടെ കുടുംബത്തിലെ ഇളയ സഹോദരങ്ങളുടെ പത്താം ക്ലാസ് വരെയുള്ള പഠനം സ്ഥലം എംഎല്‍എ ഏറ്റെടുത്തു. വെള്ളിയാഴ്ച രാവിലെ 10ന് മുഹമ്മദ് റാഫിയുടെ കുടുംബങ്ങത്തെ നേരില്‍ കണ്ട് സന്ദര്‍ശിച്ച പിവി അന്‍വര്‍ എംഎല്‍എ പഠനം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

മൊഗ്രാലില്‍ യുപി സ്വദേശികള്‍ തീവണ്ടി തട്ടി മരിച്ചത് കടല്‍ തീരം കാണാന്‍ പോകുന്നതിനിടെമൊഗ്രാലില്‍ യുപി സ്വദേശികള്‍ തീവണ്ടി തട്ടി മരിച്ചത് കടല്‍ തീരം കാണാന്‍ പോകുന്നതിനിടെ

മൂന്നിലും ഒന്നിലും പഠിക്കുന്ന സഹോദരങ്ങളായ മുഹമ്മദ് റാഷിദ്, മുഹമ്മദ് റാഷിഖ് എന്നിവരുടെ പഠനമാണ് എംഎല്‍എ ഏറ്റെടുത്തത്. എടവണ്ണ ഒതായിലെ പി വി ഷൗക്കത്തലി മറിയുമ്മ ട്രസ്റ്റ് വഴിയാണ് തുടര്‍ പഠനസഹായങ്ങള്‍ നല്‍കുക. ചന്തക്കുന്നില്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ചരക്ക് ലോറിയിടിച്ച് മുഹമ്മദ് റാഫി വിടവാങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് ഉപേക്ഷിച്ച് പോയ കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു റാഫി.

rafi

വീട്ടിലെ സാമ്പത്തിക പ്രയാസം മൂലം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന റാഫി പത്രവിതരണവും ഹോട്ടല്‍ ജോലിയും ചെയ്താണ് കുടുംബം നോക്കിയിരുന്നത്. റാഫിയുടെ വീട്ടിലെത്തിയ എംഎല്‍എ കുടുംബത്തെ ആശ്വാസിപ്പിച്ചു. എംഎല്‍എയോടെപ്പം സിപിഎം ലോക്കല്‍ സെക്രട്ടറി വി.ടി. രഘുനാഥ്, ലോക്കല്‍ കമ്മിറ്റിയംഗം കുഞ്ഞിട്ടിമാന്‍, ബ്രാഞ്ച് സെക്രട്ടറി സഫറുള്ള, ബാപ്പു എന്നിവര്‍ കൂടെ ഉണ്ടായിരുന്നു

ചന്തക്കുന്ന് പുളളിക്കല്‍ വീട്ടില്‍ ശിഹാബിന്റെ മകന്‍ മുഹമ്മദ് റാഫിയാണ്(17) മരിച്ചത്. ആറു ദിവസം മുമ്പാണ് സംഭവം. പുലര്‍ച്ചെ അഞ്ചിന് താഴെ ചന്തക്കുന്ന് പത്രവിതരണം ചെയ്യുതിടയില്‍ ചരക്കുലോറി വ് ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പരിക്ക് ഗുരുതരമായതോടെ ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുതിനിടെയായിരുന്നു മരണം. നിലമ്പൂര്‍ കോ ഓപ്പറേറ്റീവ് കോളേജ് പ്ലസ് വ വിദ്യാര്‍ത്ഥിയാണ്. മാതാവ്: സജ്‌ന , സഹോദരങ്ങള്‍: മുഹമ്മദ് റാഷീദ് , മുഹമ്മദ് റാഷീഖ്

ഉദുമ മണ്ഡലത്തില്‍ അഞ്ചുകോടിയുടെ വികസന പ്രവൃത്തികള്‍ക്ക് അനുമതിഉദുമ മണ്ഡലത്തില്‍ അഞ്ചുകോടിയുടെ വികസന പ്രവൃത്തികള്‍ക്ക് അനുമതി

English summary
pv anwar mla carried the education expense of school student rafi who died while newspaper distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X