കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

MLA തന്തക്ക് വിളിച്ചൂന്ന് പറഞ്ഞ്‌ വൈറലാകാനല്ലേ!അങ്ങനെ സുഖിക്കണ്ട, മൂരിയെന്ന് വിളിച്ചതിന് ചുട്ടമറുപടി

Google Oneindia Malayalam News

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണാന്‍ എത്തിയപ്പോള്‍ കുട പിടിക്കാന്‍ ആരുടേയും സഹായം തേടാഞ്ഞത് ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ്. സംവിധായകന്‍ പ്രിയദര്‍ശന്‍, നടി കങ്കണ റണാവത്ത് അടക്കമുളളവര്‍ മോദിയെ പ്രശംസിച്ച് രംഗത്ത് വന്നു. എതിരാളികള്‍ ആകട്ടെ മോദി സഹായിയെ കൊണ്ട് കുട ചൂടിക്കുന്ന പഴയ ചിത്രങ്ങളൊക്കെ കുത്തിപ്പൊക്കി ട്രോളുകളും ഇറക്കുന്നു.

മോദിയെ പ്രിയദര്‍ശന്‍ അടക്കമുളളവര്‍ പുകഴ്ത്തുന്നതിനെ പരിഹസിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും രംഗത്ത് വന്നു. '' മോദി ഒറ്റയ്ക്ക്‌ കുടപിടിക്കുന്നത്‌ മാത്രം കാണുന്ന.. ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി സാധാരണക്കാരുടെ കഴുത്തിന് പിടിക്കുന്നത്‌ മാത്രം കാണാത്ത.. പ്രത്യേക തരം കണ്ണടയാണ് ഈ കഴുത ധരിച്ചിരിക്കുന്നത്‌'' എന്നാണ് പിവി അൻവർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കണ്ണട വെച്ച് നിൽക്കുന്ന ഒരു കഴുതയുടെ ചിത്രവും പിവി അൻവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

1

Recommended Video

cmsvideo
WHO says decision on emergency approval for Covaxin likely in 4 to 6 weeks

ഈ പോസ്റ്റിന് വന്ന പരിഹാസ കമന്റിന് പിവി അൻവർ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അൻസാരി എന്നുളള ഐഡിയിൽ നിന്നും എംഎൽഎയെ മൂരി എന്ന് വിളിക്കുന്ന കമന്റാണ് വന്നത്. മൂരി അൻവറിനു നല്ല മാച്ച് ഇത് എന്നായിരുന്നു കമന്റ്. കള്ളാ.. MLA തന്തയ്ക്ക്‌ വിളിച്ചൂന്ന് പറഞ്ഞ്‌ വൈറലാകാനല്ലേ! അങ്ങനിപ്പം സുഖിക്കണ്ട എന്നാണ് അൻവർ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകിയത്. അൻവർ പങ്കുവെച്ച ഫോട്ടോ പ്രിയദർശനെ ഉദ്ദേശിച്ചാണോ എന്നാണ് പലരും ചോദിക്കുന്നത്. കുട പിടിച്ച് പോകുന്ന തന്റെ ഫോട്ടോയ്ക്ക് ഒപ്പം '' #ട്രെൻഡിനൊപ്പം ഒറ്റയ്ക്ക്‌ കുട പിടിച്ച്‌ പോകുന്ന
ലാളിത്യത്തിന്റെ നിറകുടമായ പി.വി.അൻവർ എന്ന ഞാൻ..'' എന്ന പുതിയ കുറിപ്പും എംഎൽഎയുടെ വകയായുണ്ട്.

English summary
PV Anwar MLA gives befitting reply to defaming comment in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X