Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ വിഴുപ്പിന്റെ ബോര്‍ഡ് എടുത്ത് മാറ്റിയ സിപിഐക്ക് അഭിവാദ്യങ്ങള്‍'; ജയശങ്കറിനെ പരിഹസിച്ച് പിവി അന്‍വര്‍

തിരുവനന്തപുരം: സിപിഐ അംഗത്വത്തില്‍ നിന്ന് അഡ്വ ജയശങ്കറിനെ ഒഴിവാക്കിയ നടപടിയില്‍ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എ രംഗത്ത്. എ ജയശങ്കറിനെ പരിഹസിച്ച് കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചാണ് അന്‍വറിന്റെ പ്രതികരണം.

ഈ വിഴുപ്പിന്റെ ബോര്‍ഡ് എടുത്തുമാറ്റിയ സിപിഐക്ക് പിവി അന്‍വര്‍ അഭിവാദ്യങ്ങള്‍ എന്ന് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയിലും ചാനലിലും സിപിഐയെയും എല്‍ഡിഎഫിനെയും കിറിച്ച് മോശമായി അഭിപ്രായ പ്രകടനം നടത്തിയതിനാണ് സിപിഐ നടപടി സ്വീകരിച്ചത്.

kerala

ജയശങ്കറിന്റെ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു. അതേസമയം, പിവി അന്‍വര്‍ ജയശങ്കറിനെ രൂക്ഷമായാണ് പരിഹസിച്ചത്. 'രാവിലെ എണ്ണീക്കുന്നു. ഇന്ന് സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാന്‍ കഴിയും എന്ന് ആലോചിക്കുന്നു. ചാനല്‍ ജഡ്ജിമാരെ വിളിച്ച് ത്രെഡ് പങ്കുവയ്ക്കുന്നു'

നേരേ കുളിച്ചൊരുങ്ങി ഏതെങ്കിലും യു.ഡി.എഫ് പരിപാടിയില്‍ പങ്കെടുത്ത് ഇടതുപക്ഷത്തെ തെറി പറയാന്‍ പോകുന്നു. ഉച്ചയ്ക്ക് ശേഷം സ്വതന്ത്ര ഭാവമുള്ള ഏതെങ്കിലും തട്ടികൂട്ട് സംഘടന സര്‍ക്കാരിനെ ചീത്ത വിളിക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നു..വൈകിട്ട് ഏതെങ്കിലും ആര്‍എസ്എസ് ശാഖയില്‍ പോയി ബൈഠക്കിലും രക്ഷാബന്ധനിലും പങ്കെടുക്കുന്നു.

രാത്രി ചാനല്‍ ജഡ്ജിമാര്‍ക്കൊപ്പം അല്‍പ്പം ചര്‍ച്ച. അവിടെയും പണി ഇടതുപക്ഷത്തെ കുരിശില്‍ കയറ്റല്‍. ഞാന്‍ സിപിഐയും ഇടതുപക്ഷവുമാണെന്ന് പുട്ടിനൊക്കെ പീരയിടും പോലെയുള്ള ഇടയ്ക്കിടെയുള്ള ഓര്‍മ്മപ്പെടുത്തല്‍- പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+