• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിവി അൻവർ എംഎല്‍എയുടെ അധികഭൂമി കേസ്; ഉടൻ ഭൂമി തിരിച്ചു പിടിക്കണം - ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള അധിക ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി. താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയാണ് കോടതിയുടെ നിർദ്ദേശം. പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യത്തിൽ കൂടുതല്‍ സാവകാശം തേടിയാണ് താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ കോടതിയെ സമീപിച്ചിരുന്നത്.

. എം എൽ എ പി വി അൻവർ ആദായ നികുതി വകുപ്പിന് നൽകിയ രേഖകളിൽ ഇദ്ദേഹത്തിന് വരുമാനം ഇല്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, തെരഞ്ഞെടുപ്പ് നാമ നിർദേശ പത്രികക്കൊപ്പം നൽകിയ സ്വത്തു വിവരങ്ങളിൽ 207 ഏക്കർ ഭൂമി കൈവശമുള്ളതായി കാണിച്ചിരുന്നു. ഈ രേഖകൾ ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രവർത്തകനായ മലപ്പുറം സ്വദേശി കെ.വി ഷാജിയാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

അതേ സമയം, പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി. വി അന്‍വർ എം എല്‍. എക്കെതിരെ കേസ് എടുക്കണം എന്ന് ലാന്റ് ബോര്‍ഡ് ഉത്തരവ് ഇട്ടിരുന്നു. എന്നാൽ, മൂന്ന് വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പിലാക്കിയില്ല. ഇത് ചോദ്യം ചെയ്തായിരുന്നു ഈ വിഷയം നേരത്തെ ഹൈക്കോടതിയുടെ മുന്നിൽ എത്തിയത്.

അതേ സമയം, പി വി അൻവർ എം എൽ എയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കണം എന്ന ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയാൻ കേരള സർക്കാരിന് ഹൈക്കോടതി നിർദേശം നൽ‌കിയിരുന്നു. എന്നാൽ, ആറുമാസത്തിനകം ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുളള കോടതിയലക്ഷ്യ ഹർജിയിലാണ് നപടി. മിച്ച ഭൂമി കണ്ടുകെട്ടാൻ കഴിഞ്ഞ മാർച്ച് 24 കോടതി ഉത്തരവിട്ടുരുന്നു. ഇത് നടപ്പാകാതെ വന്നതോടെയാണ് കോടതിയലക്ഷ്യ ഹർജിയെത്തിയത്.

'പന്നിയിറച്ചി കഴിക്കുമോ, ഇല്ല ബീഫില്‍ ഉള്ളിയിട്ട് കഴിക്കാനാണ് ഇഷ്ടം'; ഐഷസുല്‍ത്താനയുടെ മറുപടി വൈറല്‍'പന്നിയിറച്ചി കഴിക്കുമോ, ഇല്ല ബീഫില്‍ ഉള്ളിയിട്ട് കഴിക്കാനാണ് ഇഷ്ടം'; ഐഷസുല്‍ത്താനയുടെ മറുപടി വൈറല്‍

സംഭവത്തെ തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉണ്ടായി. അനധികൃതമായി കൈവശം വെച്ച ഭൂമി കണ്ടു കെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലായിരുന്നു പ്രതിഷേധം. ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വിവരവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദിവാസികളും ഭൂരഹിതരും സമരം നടത്തുകയും ചെയ്തിരുന്നു. അധിക ഭൂമി കണ്ടുകെട്ടി ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടി ഇ.എം.എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തോടുള്ള അനാദരവാണെന്നും കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അൻവറും കുടുംബവും കൈവശം വെയ്ക്കുന്ന ഭൂമി കണ്ടു കെട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എം എൽ എ യു ടെയും കുടുംബത്തിന്റെയും കൈവശമുള്ള 207 ഏക്കർ അധികഭൂമി കണ്ടു കെട്ടാൻ 2021 മാർച്ച് 24ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഭൂപരിഷ്‌കരണ നിയമ പ്രകാരം 15 ഏക്കർ ഭൂമിയാണ് ഒരാൾക്ക് കൈവശം വെയ്ക്കാനാവുക .

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ ഭൂമി കണ്ടു കെട്ടാൻ സർക്കാർ നടപടി എടുക്കാത്തതിനെ തുടർന്നാണ് വിവരവകാശ പ്രവർത്തകരുടെ കൂട്ടായ്മ സമരത്തിന് തയ്യാറായത്. ആദിവാസികളെയും ഭൂരഹിതരെയും സംഘടിപ്പിച്ച് 11 - ന് സെക്രട്ടറിയേറ്റ് പടിക്കലാണ് സമരം നടത്തിയത്. പി വി അൻവറിന്റെ കൈവശമുള്ള അധിക ഭൂമി കണ്ടുകെട്ടി ഭൂരഹിതർക്ക് കൈമാറണം എന്നായിരുന്നു സമരത്തിന്റെ ആവിശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണ്ണർ, റവന്യുമന്ത്രി എന്നിവർക്ക് നേരത്തെ പരാതി നൽകിയിരുന്നു.

English summary
PV Anwar MLA's extra land case; The High Court will ordered to take back the land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X