കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസുകാരുടെ ട്രോളിന് കലക്കൻ മറുപടിയുമായി അൻവർ, പൗഡർ കുട്ടപ്പന്മാർ ഈ ഓഫീസിൽ ഇല്ല!

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ്-ലീഗ് അനുഭാവികളും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും ഫേസ്ബുക്കിലെ സ്ഥിരം ഏറ്റുമുട്ടലുകാരാണ്. കോണ്‍ഗ്രസുകാരുടെ ഫേസ്ബുക്ക് താരമായ തൃത്താല എംഎല്‍എ വിടി ബല്‍റാമിനെ പിവി അന്‍വര്‍ കാര്യമായി ട്രോളാറുണ്ട് എന്നതാണ് അതിനുളള പ്രധാന കാരണം. യുഡിഎഫുകാര്‍ ബല്‍റാമിനെ ആഘോഷിക്കുന്നത് പോലെ ഇടത് പക്ഷത്തുളളവര്‍ അന്‍വറിനേയും ആഘോഷിക്കുന്നു..

എ സമ്പത്തിന്റെ ബോര്‍ഡ് വിവാദത്തിലടക്കം കോണ്‍ഗ്രസ് നേതാക്കളെ ട്രോളി അന്‍വര്‍ രംഗത്ത് എത്തിയിരുന്നു. അതിനിടെ അന്‍വറിനെ കളിയാക്കിക്കൊണ്ട് കോണ്‍ഗ്രസുകാര്‍ ഒരു ട്രോള്‍ പ്രചരിപ്പിക്കുന്നുണ്ട്. ട്രോളിന് കലക്കന്‍ മറുപടിയുമായി അന്‍വര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

അൻവറിനെതിരെ ട്രോൾ

അൻവറിനെതിരെ ട്രോൾ

ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് വയനാട്ടുകാർക്ക് നന്ദി പറയാൻ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിലമ്പൂരിൽ അടക്കം 12 ഇടങ്ങളിൽ റോഡ് ഷോ നടത്തിയിരുന്നു. അന്ന് രാഹുൽ ഗാന്ധിയെ കാണാനായി ഒരു കൂട്ടം സ്ത്രീകൾ പിവി അൻവർ എംഎൽഎയുടെ ഓഫീസിന് മുകളിലും കയറി നിൽക്കുകയുണ്ടായി. ഈ ചിത്രം ഉപയോഗിച്ചാണ് അൻവറിനെതിരെ ട്രോൾ പ്രചരിപ്പിക്കുന്നത്.

രാഹുൽ ഗാന്ധിയെ കാണാൻ

രാഹുൽ ഗാന്ധിയെ കാണാൻ

പിവി അൻവർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: ''ശ്രീ. രാഹുൽ ഗാന്ധി എം.പിയുടെ നിലമ്പൂർ സന്ദർശ്ശനവുമായി ബന്ധപ്പെട്ട്‌ എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ട്രോളാണിത്‌. റോഡ്‌ ഷോയ്ക്കിടെ രാഹുൽ ഗാന്ധിയെ കാണാൻ പ്രദേശവാസികളായ കുറച്ച്‌ സ്ത്രീകൾ എന്റെ എം.എൽ.എ ഓഫീസിന് മുകളിൽ കയറി നിന്നു എന്നതായിരുന്നു ട്രോളിന് ആധാരം.

മുഖവിലയ്ക്ക്‌ എടുക്കുന്നുമില്ല

മുഖവിലയ്ക്ക്‌ എടുക്കുന്നുമില്ല

പുതിയ എം.പിയെ നേരിൽ കാണാനെത്തിയ സ്ത്രീകൾ (കോൺഗ്രസ്‌ അനുഭാവികൾ) അവിടെ കയറി നിന്നു എന്നതിൽ ഞാൻ തെറ്റ്‌ കാണുന്നില്ല. നിലമ്പൂരിലെ അവരുടെ സാഹചര്യം അതാണ്. അത്‌ കൊണ്ട്‌ തന്നെ ഈ ട്രോളിനെ ഞാൻ മുഖവിലയ്ക്ക്‌ എടുക്കുന്നുമില്ല.

മറ്റ്‌ എവിടെ നിൽക്കാനാവും?

മറ്റ്‌ എവിടെ നിൽക്കാനാവും?

ആ സഹോദരിമാർക്ക്‌ നിലമ്പൂരിൽ ഇത്രയും സുരക്ഷിതമായി മറ്റ്‌ എവിടെ നിൽക്കാനാവും? അവരുടെ പാർട്ടി ഓഫീസിൽ പോകുന്നത്‌ അവരിൽ ജീവഭയം ജനിപ്പിക്കുന്ന കാര്യമാണ്. കോൺഗ്രസ്‌ ഓഫീസിലെ സ്റ്റാഫായിരുന്ന രാധ എന്ന സ്ത്രീയെ ചില ആളുകളുടെ പേഴ്സണൽ സ്റ്റാഫുകൾ, മാനഭംഗം ചെയ്ത്‌ കൊലപ്പെടുത്തി ചാക്കിൽ കെട്ടി, കുളത്തിൽ താഴ്ത്തിയത്‌ അവരും മറക്കാനിടയില്ലല്ലോ!

പൗഡർ കുട്ടപ്പന്മാർ ഈ ഓഫീസിൽ ഇല്ല

പൗഡർ കുട്ടപ്പന്മാർ ഈ ഓഫീസിൽ ഇല്ല

അവരുടെ സുരക്ഷിതത്വം, അതിന് തന്നെ എന്റെ ഓഫീസ്‌ പ്രധാന്യം നൽകി. അവർക്ക്‌ ടെറസിൽ സൗകര്യം ഒരുക്കി നൽകി. കുറച്ച്‌ ട്രോൾ എറ്റുവാങ്ങേണ്ടി വന്നെങ്കിലും, ഞാൻ ഇതിൽ എന്നും അഭിമാനിക്കുന്നു. ഒരുകൂട്ടം സഹോദരിമാർക്ക്‌ കുറച്ച്‌ നേരത്തേക്ക്‌ മരണഭയം ഇല്ലാതാക്കാനായി. (പൗഡർ കുട്ടപ്പന്മാർ ഈ ഓഫീസിൽ ഇല്ല). പണി എന്നേ തുടങ്ങി''.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

യുഡിഎഫ് അണികൾ പ്രചരിപ്പിക്കുന്ന ട്രോൾ പോസ്റ്റിന് പിവി അൻവർ എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകിയ മറുപടി വായിക്കാം

''അതേ, കുഞ്ഞാലികുട്ടിയല്ല, പിണറായി വിജയനാണ് മുഖ്യമന്ത്രി''അതേ, കുഞ്ഞാലികുട്ടിയല്ല, പിണറായി വിജയനാണ് മുഖ്യമന്ത്രി".. ഫിറോസിനെ വലിച്ച് കീറി പിവി അൻവർ

English summary
Nilambur MLA, PV Anwar's reply to troll against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X