കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച് പിവി അന്‍വര്‍ എംഎൽഎ; സത്യവാങ്മൂലത്തിൽ ക്രമക്കേട്

പിവി അൻവർ എംഎൽഎ സത്യവാങ്മൂലത്തിൽ സ്വന്തമെന്ന് കാട്ടിയ ഭുമിയ്ക്ക് വേറേയും അഞ്ച് അവകാശികളുണ്ട്

  • By Ankitha
Google Oneindia Malayalam News

നിലമ്പൂർ: പിവി അൻവർ എംഎൽഎ തിരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ സത്യവാങ്മൂലത്തിൽ ക്രമക്കേട്. ഭൂമി സംബന്ധമായി നൽകിയ വിവരങ്ങളാണ് വ്യാജമെന്ന് തെളിയുന്നത്. പിവി അൻവർ എംഎൽഎ സത്യവാങ്മൂലത്തിൽ സ്വന്തമെന്ന് കാട്ടിയ ഭുമിയ്ക്ക് വേറേയും അഞ്ച് അവകാശികളുണ്ട്. പിവി അൻവർ നൽകി വിവരമനുസരിച്ച് തൃക്കാല വില്ലേജ് ഓഫീസിലെ 62/241 എന്ന സർവ്വേ നമ്പറിൽ 203.62 ഏക്കർ ഭൂമിയുണ്ട്. എന്നാൽ ഇതിനെതിരെ നടത്തിയ അന്വേഷണത്തിൽ എംഎൽഎ നൽകിയത് തെറ്റായ വിവരമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

 കേരളം ബ്രാന്‍ഡഡ് പച്ചക്കറികളിലേക്ക്; ആദ്യ ഔട്ട് ലെറ്റ് കൊട്ടാരക്കരയിൽ കേരളം ബ്രാന്‍ഡഡ് പച്ചക്കറികളിലേക്ക്; ആദ്യ ഔട്ട് ലെറ്റ് കൊട്ടാരക്കരയിൽ

anwar

വിവരാവകാശ രേഖകളിലൂടെ ഇതു വ്യക്തമാക്കുന്നത്. 62/241 എന്ന സര്‍വേ നമ്പറിലുള്ള ഭൂമി അന്‍വറിന്റേതല്ലെന്നും അത് ചൂണ്ടയില്‍ ജോണ്‍ ഫ്രാന്‍സിസ്, കമലാ ചന്ദ്രന്‍, എല്‍സി സ്ഫടികം, തെമീന കൃപ റാവു, എബി ഫ്രാന്‍സിസ് എന്നിവരുടെ പേരിലാണെന്നും വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്.

തന്നെക്കാളും കൂടുതൽ മാതാപിതാക്കളെ സ്നേഹിച്ചു; യുവതിയോട് ഭർത്താവ് ചെയ്തത്...തന്നെക്കാളും കൂടുതൽ മാതാപിതാക്കളെ സ്നേഹിച്ചു; യുവതിയോട് ഭർത്താവ് ചെയ്തത്...

എന്നാൽ വില്ലേജോഫീസിലെ രേഖപ്രകാരം 243/3 എന്ന സര്‍വ്വേ നമ്പറിലാണ് അന്‍വറിനു ഭൂമിയുള്ളത്. 1.56 ഏക്കർ ഭൂമി മാത്രമാണ് ഈ സർവെ നമ്പറിലുള്ളത്. വ്യാജവിവരങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് പി വി അന്‍വര്‍ എംഎൽഎ ചെയ്തിരിക്കുന്നത്.

English summary
nilambur mla pv anwar submit fake affidavit to election commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X