''ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണ്'', ഷാജിയെ ട്രോളി പിവി അൻവർ
കോഴിക്കോട്: വിജിലന്‍സ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ പരിഹസിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഫേസ്ബുക്കിലാണ് ഷാജിയെ ട്രോളി അന്‍വര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണ് എന്നാണ് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നേരത്തെ കെഎം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നപ്പോള്‍ തനിക്ക് ഇഞ്ചിക്കൃഷി ഉള്ളതായും അത് വഴിയാണ് പണം സമ്പാദിച്ചത് എന്നും കെഎം ഷാജി പ്രതികരിച്ചിരുന്നു. ഇത് ഓര്‍മ്മപ്പെടുത്തിയാണ് പിവി അന്‍വറിന്റെ പരിഹാസം. കണ്ണൂരിലെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും കണക്കില്‍ പെടാത്ത അരക്കോടിയോളം രൂപ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

വിജിലന്‍സ് റെയ്ഡ് നടക്കുമ്പോള്‍ കെഎം ഷാജി വീടിന് പുറത്ത് ചായ കുടിച്ച് കൊണ്ട് നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും അണികള്‍ ഈ ചിത്രം ആഘോഷിക്കുകയും ചെയ്തിരുന്നു. '' വീട്ടിൽ വിജിലൻസ് റെയ്ഡ്, വീട്ടുകാരൻ കൂളായി ചായ കുടിക്കുന്നു. ഇതു കൊണ്ടാണ് K M ഷാജിയെ ആളുകൾ പോരാളിയെന്ന് വിളിക്കുന്നതും, KT ജലീലിനെ പരിഹസിക്കുന്നതും....'' എന്നാണ് കെഎം ഷാജിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് കെഎസ്യു നേതാവായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. ഈ ചിത്രത്തേയും പിവി അന്‍വര്‍ കണക്കിന് ട്രോളിയിട്ടുണ്ട്..
താന്‍ ചായ കുടിക്കുന്ന ഒരു ചിത്രമാണ് പിവി അന്‍വര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചായ, ചായ ഇഞ്ചിയിട്ട ചായ എന്നുളള അടിക്കുറിപ്പും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ഷാജി വിരുദ്ധര്‍ ഈ ചിത്രവും ട്രോളും ആഘോഷമാക്കിയിരിക്കുകയാണ്. അതിനിടെ 15 മണിക്കൂര്‍ നീണ്ട റെയ്ഡ് വിജിലന്‍സ് സംഘം അവസാനിപ്പിച്ചു. വിജിലന്‍സ് തന്നെ മനപ്പൂര്‍വ്വം കുടുക്കുകയാണ് എന്നാണ് കെഎം ഷാജിയുടെ ആരോപണം. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഉളളതായിരുന്നുവെന്നും അത് വിജിലന്‍സിന് തിരികെ തരേണ്ടി വരുമെന്നും ഷാജി പ്രതികരിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications