• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആകാശം വഴി പോകുന്ന പണി ഏണിവെച്ച് വാങ്ങി വിടി ബൽറാം.. ചറപറ ട്രോളുമായി പിവി അൻവർ

തിരുവനന്തപുരം: ആകാശത്ത് കൂടി പോയ പണി ഏണി വെച്ച് പിടിച്ച അവസ്ഥയിലാണിപ്പോള്‍ തൃത്താലയിലെ കോണ്‍ഗ്രസ് യുവ എംഎല്‍എ വിടി ബല്‍റാം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കെഎസ്യു സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന് പിന്തുണയുമായി സമരപ്പന്തലില്‍ ചെന്ന ബല്‍റാമിന് കിട്ടിയിരിക്കുന്നത് നല്ല എട്ടിന്റെ പണിയാണ്.

സമരപ്പന്തലില്‍ നേതാക്കള്‍ക്കൊപ്പം പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചും സജീവമായിരുന്നു വിടി ബല്‍റാം. പിന്നാലെ ബല്‍റാമിന്റെ ഒരു മുദ്രാവാക്യം വിളിയുടെ വീഡിയോ വൈറലായി. പരക്കെ ട്രോളുകളുമിറങ്ങി. പറ്റിയ ഒരു അക്ഷരത്തെറ്റ് അംഗീകരിക്കുന്നതിന് പകരം ബല്‍റാം ന്യായീകരണവുമായി രംഗത്ത് വന്നതോടെ ഇടത് സഖാക്കള്‍ കടന്നല്‍ കൂട്ടം പോലെ ഇളകി പൊങ്കാലയും തുടങ്ങി. പിവി അന്‍വര്‍ എംഎല്‍എ അടക്കമുണ്ട് ബല്‍റാമിനെ ട്രോളുന്നവരുടെ കൂട്ടത്തില്‍.

കടലില്‍ ചോരച്ചാലൊഴുകട്ടെ..

കടലില്‍ ചോരച്ചാലൊഴുകട്ടെ..

ഉയരെ നീലക്കൊടി പാറട്ടെ.. ഉടലില്‍ ചോര തിളച്ചുയരട്ടെ.. കടലില്‍ ചോരച്ചാലൊഴുകട്ടെ.. ആ ചാലൊരു പുഴയാകട്ടെ എന്നതാണ് സമരപ്പന്തലില്‍ വിടി ബല്‍റാം വിളിച്ച മുദ്രാവാക്യം. മുന്നോട്ട് വിളിക്കാനാകാതെ പതറിയ ബല്‍റാമിനെ എല്‍ദോസ് കുന്നപ്പളളിയാണ് ബാക്കി മുദ്രാവാക്യം വിളിച്ച് സഹായിച്ചത്. വര്‍ഷങ്ങളായി എസ്എഫ്‌ഐയില്‍ നിന്നും ഉയരുന്ന പ്രസിദ്ധമായ മുദ്രാവാക്യമാണ് ബല്‍റാം കെഎസ്യു സമരപ്പന്തലില്‍ സ്വന്തം മദ്രാവാക്യമായി വിളിച്ചത്. അതും തെറ്റിച്ച്.

കേട്ടവർക്കാണ് തെറ്റിയത്

കേട്ടവർക്കാണ് തെറ്റിയത്

മണ്ണിൽ ചോരച്ചാലൊഴുകട്ടെ എന്നതാണ് യഥാർത്ഥ മുദ്രാവാക്യത്തിലെ വരികൾ. എന്നാൽ ബൽറാം വിളിച്ചതാകട്ടെ കടലിൽ എന്നായിരുന്നു.. ഇടത് പക്ഷക്കാർ ട്രോളിത്തുടങ്ങിയതോടെ തനിക്ക് തെറ്റിയിട്ടില്ലെന്നും കേട്ടവർക്കാണ് തെറ്റിയത് എന്ന മട്ടിൽ ബൽറാം പോസ്റ്റിട്ടു. എസ്എഫ്ഐക്കാർ കഞ്ചാവടിക്കാരാണ് എന്ന് പറയാതെ പറയുന്ന തരത്തിലുളളതായിരുന്നു പോസ്റ്റ്. എന്നാൽ തെറ്റിയത് ബൽറാമിനാണ് എന്ന് തെളിയിക്കുന്ന വീഡിയോ വൈറലായതോടെ ബൽറാം വീണ്ടും തേഞ്ഞു.

ഗുളു ഗുളു ഗുളു കൊണ കൊണ കൊണ

ഗുളു ഗുളു ഗുളു കൊണ കൊണ കൊണ

''ഉയരേ നീലക്കൊടി പാറട്ടെ

ഉടലിൽ ചോര തിളച്ചുയരട്ടെ

മണലിൽ ചോരച്ചാലൊഴുകട്ടെ

ഗുളു ഗുളു ഗുളു കൊണ കൊണ കൊണ എച്ചപ്പൈക്കാർ "ഉടലിൽ'' എന്നതിന് പകരം ''കടലിൽ" എന്ന് കേട്ട് ഫേസ്ബുക്കിൽ കുരു പൊട്ടിക്കുന്നതിന് ഞാൻ ഉത്തരവാദിയല്ല. പിടിക്കപ്പെടാതിരിക്കാൻ ഉത്തരക്കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ കൂട്ടത്തിൽ ഏതൊക്കെയോ ഇലകൾ കയറിക്കൂടിയതാവാനേ സാധ്യതയുള്ളൂ'' എന്നാണ് ബൽറാം പോസ്റ്റിട്ടത്.

മണ്ണിൽ ചോരച്ചാലോഴുകട്ടെ..

മണ്ണിൽ ചോരച്ചാലോഴുകട്ടെ..

ബൽറാം തെറ്റിച്ച് വിളിച്ച എസ്എഫ്ഐയുടെ യഥാർത്ഥ മുദ്രാവാക്യം ഇതാണ്:

ഉയരെ വെള്ള കൊടി പാറട്ടെ..

ഉടലിൽ ചോര തിളച്ചുയരട്ടെ..

മണ്ണിൽ ചോരച്ചാലോഴുകട്ടെ..

ചാലുകൾ ചേർന്നൊരു പുഴയാകട്ടെ..

പുഴയോ ചേർന്നൊരു കടലാകട്ടെ..

ആർത്തിരമ്പും കടലിനെ നോക്കി..

വേട്ടപ്പട്ടി കുരക്കട്ടെ..

വെടിവെക്കട്ടെ വിരുദ്ധന്മാർ..

ലാത്തികൾ വീശി അടിക്കട്ടെ...

ഇല്ല ഇല്ല പുറകോട്ടില്ല..

ഓരോ അടിയും മുന്നോട്ടു.. സഖാക്കളേ നാം മുന്നോട്ടു..

ആന മുക്കുന്നത്‌ കണ്ട്‌,അണ്ണാൻ മുക്കാൻ നിൽക്കരുത്‌

ആന മുക്കുന്നത്‌ കണ്ട്‌,അണ്ണാൻ മുക്കാൻ നിൽക്കരുത്‌

ബൽറാമിന്റെ പോസ്റ്റിന് താഴെ പൊങ്കാല കൊണ്ട് നിറയുകയാണ്. നിലമ്പൂരിലെ ഇടത് എംഎൽഎ പിവി അൻവറും ബൽറാമിനെ ട്രോളി രംഗത്ത് എത്തിയിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി ഫേസ്ബുക്കിൽ അൻവർ ബൽറാമിനെ പരിഹസിച്ച് കുറിപ്പിട്ടുണ്ട്. ആദ്യ പോസ്റ്റ് ഇങ്ങനെയാണ്: "കടലിൽ ചോര ചാലൊഴുകട്ടെ..ആ ചാലൊരു പുഴയാകട്ടെ.." എൽ.എൽ.ബിക്ക്‌ പ്രിൻസിപ്പാളിന്റെ സഹായത്തോടെ മാർക്ക്‌ ലിസ്റ്റ്‌ തിരുത്തി, മാർക്ക്‌ കൂട്ടി ഇടീച്ചത്‌ പെട്ടെന്ന് ഓർമ്മയിൽ തികട്ടി വന്നു.പിന്നീട്‌ പറഞ്ഞതെല്ലാം യാന്ത്രികമായിരുന്നു! ആരും ട്രോളരുത്‌.. ഗുണപാഠം: ആന മുക്കുന്നത്‌ കണ്ട്‌,അണ്ണാൻ മുക്കാൻ നിൽക്കരുത്‌..''

#KSU v/s #SFI

ഇതൊക്കെയെന്ത്‌?

ഇതൊക്കെയെന്ത്‌?

ബൽറാമിനെ ട്രോളുന്ന പിവി അൻവറിന്റെ മറ്റൊരു പോസ്റ്റ്: '' പുറത്തുവന്ന വീഡിയോ പ്രകാരം, വിളിച്ച ആൾക്കൊഴികെ, മറ്റ്‌ എല്ലാവർക്കും"കടൽ"എന്ന് തന്നെയാണ് കേൾക്കാനാകുന്നത്‌. ലിപി അനുസരിച്ച്‌ "ഉടലിൽ"എന്ന് എഴുതുമെങ്കിലും, ഞങ്ങൾ ഉച്ചരിക്കുന്നത്‌ "കടൽ"എന്നാണ്.. രണ്ടും ഒന്ന് തന്നെയാണ്!! ഒരു പ്രത്യേകതരം ഭാഷയാണ് ഞങ്ങളുടേത്‌! അത്‌ കൊണ്ടാണ്..

#ഇതൊക്കെയെന്ത്‌? ''

നാക്കുപിഴയ്ക്ക്‌ ന്യായീകരണം

നാക്കുപിഴയ്ക്ക്‌ ന്യായീകരണം

പ്രിയങ്ക ഗാന്ധിയെ ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരിക്കാതെ എസ്എഫ്ഐക്കെതിരെ പോസ്റ്റ് ഇടുന്നതിനേയും അൻവർ ട്രോളിയിട്ടുണ്ട്. മൂന്നാമത്തെ പോസ്റ്റ് വായിക്കാം: '' അഖിലേന്ത്യാ നേതാവായ പ്രിയങ്ക വാദ്രയെ അറസ്റ്റ്‌ ചെയ്തതൊന്നും അവർക്കൊരു വാർത്തയേ അല്ല. അത്‌ കൊണ്ട്‌ പ്രതിഷേധവും ഇല്ല.സൈബർ ഇടങ്ങളിലെ യുവതുർക്കികൾ പോലും ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച്‌, അവരുടെ നാക്കുപിഴയ്ക്ക്‌ ന്യായീകരണം കണ്ടെത്തി അവതരിപ്പിക്കുന്ന തിരക്കിലാണ്.

എസ്‌.എഫ്‌.ഐയാണ് ശത്രുക്കൾ

എസ്‌.എഫ്‌.ഐയാണ് ശത്രുക്കൾ

ഇതൊക്കെ കൊണ്ട്‌ തന്നെ ആവും,പലരും എല്ലാം വിട്ട്‌ കളമൊഴിഞ്ഞത്‌.അവസാനം ഒറ്റയ്ക്കേ ഉണ്ടാവൂ എന്ന ബോധ്യം! ഇവരുടെ കണ്ണിൽ മോദിയും അമിത്‌ ഷായും യോഗിയുമൊന്നുമല്ല, യൂണിവേഴ്സിറ്റി കോളേജിലെ എസ്‌.എഫ്‌.ഐയാണ് ശത്രുക്കൾ. ഇന്നല്ലെങ്കിൽ നാളെ, ഈ കോൺഗ്രസ്‌ പാഴുകളും ചാലുകളുമൊക്കെ സംഘപരിവാർ പുഴകളിൽ തന്നെ ചെന്ന് ചേരും.. #CongRss'' എന്നാണ് പോസ്റ്റ്.

വീഡിയോ കാണാം

വിടി ബൽറാം എംഎൽഎയുടെ വൈറലാകുന്ന മുദ്രാവാക്യം വിളി വീഡിയോ കാണാം

English summary
PV Anwar MLA trolls VT Balram in facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more