കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുവിന്‍റെ അവകാശം സംഘപരിവാറിനും മുസ്ലിമിന്‍റെ അവകാശം ലീഗിനും പതിച്ച്‌ കൊടുത്തിട്ടില്ല: അന്‍വര്‍

Google Oneindia Malayalam News

തിരുവനന്തപുരം: എ വിജയരാഘവനെ വർഗ്ഗീയവാദിയായി ചിത്രീകരിക്കുക എന്നത്‌ ഇന്ന് ചില മാധ്യമങ്ങളുടെയും വ്യക്തികളുടെയും പ്രധാനപ്പെട്ട ഹിഡൻ അജൻഡയായി മാറിയിരിക്കുന്നുവെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതുണ്ട്‌. ഹിന്ദു സമൂഹത്തിന്റെ അവകാശം സംഘപരിവാറിനും മുസ്ലീം സമൂഹത്തിന്റെ അവകാശം ലീഗിനും ആരും പതിച്ച്‌ കൊടുത്തിട്ടില്ല. ഈ മണ്ണിൽ ഇന്നും മതേതര വാദമുയർത്തി പ്രവർത്തിക്കുന്ന ആയിരങ്ങളുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. പിവി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നാദാപുരത്ത്‌ വ്യാജപ്രചരണം നടത്തി ഇന്തുള്ളിൽ ബിനു എന്ന ഒരു അന്യമതസ്ഥന്റെ ജീവനെടുക്കാൻ (കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു എന്ന ഒറ്റ കാരണം കൊണ്ട്‌)മതത്തെ ഉപയോഗിച്ചത്‌ ഏത്‌ മതേതര പാർട്ടിയാണെന്ന് കാലം പിന്നീട്‌ തെളിയിച്ചിട്ടുണ്ട്‌. സ:എ.വിജയരാഘവനെ വർഗ്ഗീയവാദിയായി ചിത്രീകരിക്കുക എന്നത്‌ ഇന്ന് ചില മാധ്യമങ്ങളുടെയും വ്യക്തികളുടെയും പ്രധാനപ്പെട്ട ഹിഡൻ അജൻഡയായി മാറിയിരിക്കുന്നു. അത്‌ വഴി ഇടതുപക്ഷത്തെ അങ്ങ്‌ കൈകാര്യം ചെയ്തുകളയാം എന്നതാണിവരുടെ ഒക്കെ ധാരണ.നിങ്ങൾക്ക്‌ കണക്കെടുക്കാം.

pvanvar-

കേരളത്തിന്റെ മണ്ണിൽ ഭൂരിപക്ഷ വർഗ്ഗീയത വേരുറപ്പിക്കാൻ തടസ്സമായതിന്റെ പേരിൽ സംഘപരിവാറിനാൽ കൊന്ന് തള്ളപ്പെട്ടവരെല്ലാം ഇടതുപക്ഷ ആശയങ്ങളെ നെഞ്ചിലേറ്റിയവരാണ്. ഈ നാട്ടിൽ ന്യൂനപക്ഷ വർഗ്ഗീയത ഉയർത്തി പിടിക്കാൻ ശ്രമിക്കുന്നവരും ജീവനെടുത്തിട്ടുള്ളത്‌ കമ്മ്യൂണിസ്റ്റുകാരുടേതാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്നിവിടെ ഇല്ല എന്ന് കരുതുക. ഇവിടെ സംഭവിക്കാൻ പോകുന്നതെന്തെന്ന് സാമാന്യ യുക്തി ഉപയോഗിച്ച്‌ ചിന്തിച്ചാൽ മനസ്സിലാക്കാം. ഭൂരിപക്ഷ വർഗ്ഗീയത ഇവിടെ കൊടി കുത്തി വാഴും.

അതിനെ പ്രതിരോധിക്കാൻ എന്ന പേരിൽ ന്യൂനപക്ഷ വർഗ്ഗീയതയും തലപൊക്കും.ഇതിൽ ഒന്നും പങ്കുചേരാത്തവർക്ക്‌ നിലനിൽപ്പുണ്ടാകില്ല. മുൻപ്‌ ഒറീസ്സയിലും ഗുജറാത്തിലും സംഭവിച്ചത്‌ ഇവിടെയും സംഭവിക്കും. ഇതിനെതിരെ ചെറുവിരൽ അനക്കാൻ കഴിയാത്ത സാഹചര്യത്തിൽ കോൺഗ്രസും നിശബ്ദമായി അവർക്കൊപ്പം ചേരും. ഗുജറാത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ്‌ എം.പി ഇഹ്സാൻ ജഫ്രിയുടെ അവസാന നിമിഷങ്ങൾ ഇത്‌ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.
ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതുണ്ട്‌.

ഹിന്ദു സമൂഹത്തിന്റെ അവകാശം സംഘപരിവാറിനും മുസ്ലീം സമൂഹത്തിന്റെ അവകാശം ലീഗിനും ആരും പതിച്ച്‌ കൊടുത്തിട്ടില്ല. ഈ മണ്ണിൽ ഇന്നും മതേതര വാദമുയർത്തി പ്രവർത്തിക്കുന്ന ആയിരങ്ങളുണ്ട്‌. അക്കൂട്ടത്തിൽ,സി.പി.ഐ.എം എന്ന പ്രസ്ഥാനത്തിനോളം മതേതര മനസ്സ്‌ അവകാശപ്പെടാൻ ഇന്ന് നിലവിൽ ഇവിടെ ഒരു സംഘടനകൾക്കും അവകാശമില്ല. ആരൊക്കെ എത്രയൊക്കെ വൈറ്റ്‌ വാഷ്‌ അടിക്കാൻ ശ്രമിച്ചാലും കേരളത്തിലെ പൊതുസമൂഹത്തിനു ഇക്കാര്യത്തിൽ കൃത്യമായ ധാരണയുണ്ട്‌.

അത്‌ കൊണ്ട്‌ തന്നെയാണ് എത്രയൊക്കെ തകർക്കാൻ ആരൊക്കെ ശ്രമിച്ചാലും ഈ പ്രസ്ഥാനം പൂർവ്വാധികം ശക്തമായി ഉയർത്തെഴുന്നേൽക്കുന്നത്‌.

Recommended Video

cmsvideo
കേരളത്തിലെ സ്‌കൂളുകൾ വേറെ ലെവൽ..വിദ്യാഭ്യാസ മേഖലയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം

English summary
PV Anwar MLA with harsh criticism against RSS and Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X