ആ നിയമം അന്‍വർ അറിഞ്ഞില്ലേ? പണികിട്ടിയതോ? എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ പോകുന്നതിന് പിന്നില്‍
മലപ്പുറം: പിവി അന്‍വർ ഇന്ന് നിലമ്പൂർ എം എല്‍ എ സ്ഥാനം രാജിവെച്ചേക്കും. രാവിലെ 9 മണിക്ക് സ്പീക്കറെ കാണുമെന്ന് അന്‍വർ അറിയിച്ചിട്ടുണ്ട്. സ്പീക്കറെ കാണുന്ന അദ്ദേഹം രാജിക്കത്ത് നല്‍കിയേക്കും. അതിന് ശേഷം തീരുമാനം പ്രഖ്യാപിക്കാനായി 9.30 ന് വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്. എം എല്‍ എ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വ്യക്തി പദവിയില്‍ തുടരവെ ഏതെങ്കിലും ഒരു പാർട്ടിയില്‍ ചേർന്നാല്‍ അയോഗ്യനാവും എന്നാണ് ഈ ചട്ടം. ഈ സാഹചര്യത്തിലാണ് അദ്ദേഹം രാജിയിലേക്ക് നീങ്ങുന്നത്.
പിവി അന്‍വറിനെതിരെ അയോഗ്യത നീക്കങ്ങള്‍ക്ക് ഇടത് പാളയത്തില്‍ നിന്നും ശ്രമങ്ങളുണ്ടായിരുന്നു. അയോഗ്യതയുണ്ടായാല്‍ അടുത്ത അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. ഇത് മുന്നില്‍ കണ്ടാണ് പിവി അന്‍വറിന്റെ രാജി നീക്കം. എല്‍ ഡി എഫുമായും സി പി എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും ഈ നിയമസഭ കാലയളവ് തീരുവരെ എം എല്‍ എയായി തുടരും എന്നായിരുന്നു പിവി അന്‍വർ നേരത്തെ എടുത്ത തീരുമാനം.

തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗ്വത്വം എടുക്കുമ്പോള്‍ അയോഗ്യത ഭീഷണി പിവി അന്‍വർ അറിഞ്ഞില്ലെന്ന സൂചനയാണ് 24 ന്യൂസ് മുന്നോട്ട് വെക്കുന്നത്. അംഗത്വം എടുത്തില്ലെന്ന വാദം അദ്ദേഹം മുന്നോട്ട് വെച്ചെങ്കിലും അത് വിജയിച്ചില്ല. പിവി അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നുണ്ട്.
പിവി അന്‍വർ രാജിവെക്കുകയാണെങ്കില്‍ നിലമ്പൂർ നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ നിലപാട് എടുക്കാത്ത യു ഡി എഫിന് ഈ സാഹചര്യത്തില്‍ രണ്ടിലൊന്ന് തീരുമാനിക്കേണ്ടി വരും. തിരഞ്ഞെടുപ്പില്‍ അന്‍വറിനെ പിന്തുണച്ചാല്‍ നിലമ്പൂർ സീറ്റ് ലക്ഷ്യം വെക്കുന്ന കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇടയാനുള്ള സാധ്യതയുമുണ്ട്.
അന്‍വറിന്റെ നീക്കം ഇടതുപക്ഷത്തിനാണ് സ്വാഭാവികമായും ഏറ്റവും വലിയ തിരിച്ചടി നല്‍കുന്നത്. എല്‍ ഡി എഫ് പിന്തുണയില്‍ വിജയിച്ച വ്യക്തിയാണ് അന്‍വർ. മുന്നണി ബന്ധം അവസാനിപ്പിച്ച അന്‍വർ മണ്ഡലം നിലനിർത്തുകയാണെങ്കില്‍ അത് ഇടതിന് കടുത്ത ക്ഷീണമാകും. നിലമ്പൂരില്‍ എല്‍ ഡി എഫ് മുന്നണിയെ സംബന്ധിച്ച് സ്ഥാനാർത്ഥി നിർണ്ണയവും വലിയ വെല്ലുവിളിയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications