കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് ഇതല്ല, ആവേശമല്ല,വിവേകമാണ് നല്ല നേതൃത്വത്തിന് ആവശ്യം;അൻവർ

Google Oneindia Malayalam News

തിരുവനന്തപുരം; കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച് പിവി അൻവർ എംഎൽഎ.സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ശത്രുവായി പ്രഖ്യാപിക്കലല്ല കോൺഗ്രസ്‌ നേതൃത്വത്തിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നതെന്ന് അൻവർ പറഞ്ഞു. ബി.ജെ.പിക്ക്‌ മുന്നിൽ ഇനി കേരളത്തിൽ വളരാൻ ഒറ്റ ഓപ്ഷനേ ഉള്ളൂ.രാജ്യത്ത്‌ മറ്റിടങ്ങളിൽ നടപ്പിലാക്കിയ പോലെയുള്ള "കോൺഗ്രസിനെ വിഴുങ്ങൽ" എന്ന നയം.അതിനെ മുന്നണിയിൽ നിന്ന് നയിച്ച്‌ എതിർത്ത്‌ തോൽപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ സിപിഎമ്മിനെ ശത്രുവായി പ്രഖ്യാപിക്കലല്ലെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

PV anwar

കോവിഡ് മുന്നണിപ്പോരാളികള്‍ക്കായി കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്സ് അവതരിപ്പിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ കാണാം

ഓഫ്‌ റെക്കോർഡായി ആർക്കും ആരെ കുറിച്ചും എന്തും പറയാം.എന്നാൽ അത്‌ അങ്ങനെയല്ല എന്ന് മറ്റുള്ളവർ പറയരുതെന്ന് ആരും വാശി പിടിക്കരുത്‌.
കേരളത്തിൽ കോൺഗ്രസ്‌ എന്നൊന്ന് ഇല്ല.കേരളത്തിനപ്പുറം ഈ പാർട്ടിയെ മുഴുവനായി തന്നെ ബി.ജെ.പി വിഴുങ്ങി കൊണ്ടിരിക്കുന്നു.ഇന്നത്തെ എ.ഐ.സി.സി വ്യക്താവ്‌ നാളെ നേരം പുലരുമ്പോൾ ബി.ജെ.പി ആയിരിക്കുമോ എന്ന് അവർക്ക്‌ പോലും ഉറപ്പില്ലാത്ത അവസ്ഥ.!

കേരള ജനതയ്ക്ക്‌ എന്നും ഒരു മതനിരപേക്ഷ മുഖമുണ്ട്‌.അത്‌ കൊണ്ട്‌ തന്നെ സംഘപരിവാർ രാഷ്ട്രീയത്തിന് ഒരു പരിധിക്കപ്പുറം ഇങ്ങോട്ട്‌ കടന്നുകയറാൻ കഴിഞ്ഞിട്ടില്ല.ബി.ജെ.പിക്ക്‌ മുന്നിൽ ഇനി കേരളത്തിൽ വളരാൻ ഒറ്റ ഓപ്ഷനേ ഉള്ളൂ.രാജ്യത്ത്‌ മറ്റിടങ്ങളിൽ നടപ്പിലാക്കിയ പോലെയുള്ള "കോൺഗ്രസിനെ വിഴുങ്ങൽ" എന്ന നയം.അതിനെ മുന്നണിയിൽ നിന്ന് നയിച്ച്‌ എതിർത്ത്‌ തോൽപ്പിക്കാതെ,സി.പി.ഐ.എമ്മിനേയും മുഖ്യമന്ത്രിയേയും ശത്രുവായി പ്രഖ്യാപിക്കലല്ല കോൺഗ്രസ്‌ നേതൃത്വത്തിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്‌.

Recommended Video

cmsvideo
ഗുരുതര ആരോപണവുമായി പിണറായി.തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ നോക്കി

ബി.ജെ.പിയല്ല,സി.പി.ഐ.എമ്മാണ് മുഖ്യശത്രു എന്ന് ആദ്യം പറഞ്ഞത്‌ കുഞ്ഞാലികുട്ടിയാണ്.ഒക്കചങ്ങായിമാരായി ഇവർ രണ്ടും കൂടെയുള്ളപ്പോൾ ബി.ജെ.പിക്ക്‌ പ്രതീക്ഷയ്ക്ക്‌ നല്ല വകയുണ്ട്‌.കോൺഗ്രസ്‌ കേരളത്തിൽ ഒരുകാലത്തും നന്നാവാൻ പോകുന്നില്ല.

പത്രസമ്മേളനത്തിൽ അവതരിപ്പിച്ച ഗോപി വൻദുരന്തമായി.എഫ്‌.ഐ.ആർ ഇട്ടില്ലെങ്കിൽ,അയാൾക്ക്‌ അന്ന് കോടതിയെ സമീപിക്കാമായിരുന്നു.അതുണ്ടായിട്ടില്ല.തൊട്ടതിനും പിടിച്ചതിനുമെല്ലാം സി.പി.ഐ.എമ്മിനെതിരെ കോടതിയെ സമീപിക്കുന്ന നിങ്ങൾക്ക്‌ ഈ വിഷയത്തിൽ എന്ത്‌ കൊണ്ട്‌ അങ്ങനെ ഒരു ഇടപെടൽ നടത്താൻ കഴിഞ്ഞില്ല?വർഷങ്ങൾക്ക്‌ ശേഷം ഇന്ന് വന്നിരുന്ന് വർത്തമാനം പറഞ്ഞാൽ അത്‌ ജനം അംഗീകരിക്കില്ല.
പത്രപ്രവർത്തകരോട്‌ ചൂടായിട്ട്‌ കാര്യമില്ല.ആവേശമല്ല,വിവേകമാണ് ഒരു നല്ല നേതൃത്വത്തിന് ആവശ്യം.

സിമ്പില്‍ ലുക്കില്‍ സുന്ദരിയായി അനു സിത്താര; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
PV anwar slams k sudhakaran over brennan controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X