കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിവി അന്‍വര്‍ 35000 വോട്ടിന് പൊന്നാനിയില്‍ തോല്‍ക്കുമെന്ന് സിപിഎം!! ഇടിക്ക് ഒരു ലക്ഷം ഭൂരിപക്ഷം

  • By
Google Oneindia Malayalam News

ലീഗ് കോട്ടയായ പൊന്നാനിയില്‍ ഇത്തവണ ശക്തമായ മത്സരമാണ് നടന്നത്. തുടര്‍ച്ചയായ വാദ പ്രതിവാദങ്ങളായിരുന്നു മണ്ഡലത്തെ ഇത്തവണ ശ്രദ്ധേയമാക്കിയത്. വിവാദങ്ങളുടെ നായകനായ ഇടതുമുന്നണി എംഎല്‍എ പിവി അന്‍വര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതോടെ മത്സരവും ചൂടു പിടിച്ചു.

<strong>ചേര്‍ത്ത് നിര്‍ത്തി സ്നേഹം പങ്കിട്ട് രാഹുല്‍!എങ്ങനെ നല്ല ചേട്ടനാവാം,ചിരിയടക്കാനാവാതെ പ്രിയങ്ക,വീഡിയോ</strong>ചേര്‍ത്ത് നിര്‍ത്തി സ്നേഹം പങ്കിട്ട് രാഹുല്‍!എങ്ങനെ നല്ല ചേട്ടനാവാം,ചിരിയടക്കാനാവാതെ പ്രിയങ്ക,വീഡിയോ

എന്നാല്‍ പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്താക്കി പൊന്നാനി മണ്ഡലം ലീഗ് തന്നെ കാക്കും എന്നാണ് സിപിഎം വിലയിരുത്തല്‍. ഇത്തവണ അന്‍വര്‍ 35,000 വോട്ടിന് പൊന്നാനിയില്‍ തോല്‍ക്കുമെന്നാണ് സിപിഎമ്മിന്‍റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.വിശദാംശങ്ങളിലേക്ക്

 വിവാദങ്ങളും പ്രചരണവും

വിവാദങ്ങളും പ്രചരണവും

വിവാദങ്ങളുടെ തോഴനായ പിവി അന്‍വര്‍ മത്സര രംഗത്ത് എത്തിയതോടെ പൊന്നാനിയില്‍ ഇത്തവണ മത്സരം ചൂടിപിടിച്ചു. പ്രചരണത്തിലല്‍ ഉടനീളം വിവാദങ്ങളും അന്‍വറിനെ പിന്തുടര്‍ന്നു. യുഡിഎഫുമായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു കൈ സഹായത്തിന് തന്നെ വിജയിപ്പിക്കണമെന്നതടക്കമുള്ള പ്രസ്താവനകള്‍ അനവര്‍ നടത്തിയിരുന്നു.

 രാജി വെയ്ക്കും

രാജി വെയ്ക്കും

മണ്ഡലത്തില്‍ തോറ്റാല്‍ നിലമ്പൂരിലെ എംഎല്‍എ സ്ഥാനം തന്നെ രാജിവെയ്ക്കുമെന്ന് വരെ അനവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അന്‍വര്‍ തന്‍റെ പ്രസ്താവനയില്‍ നിന്ന് മലക്കം മറിയുകയും ചെയ്തു.

 പരാജയപ്പെടും

പരാജയപ്പെടും

തെരഞ്ഞെടുപ്പിന്‍റെ അവസാനവട്ട പ്രചരണത്തില്‍ എല്‍ഡിഎഫിന് മണ്ഡലത്തില്‍ മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും അന്തിമ കണക്ക് കൂട്ടലുകളില്‍ മണ്ഡലത്തില്‍ പരാജയം ഉറപ്പാകുമെന്നാണ് സിപിഎം കണക്കുകള്‍ പറയുന്നു. മണ്ഡലത്തില്‍ പിവി അനവര്‍ കുറഞ്ഞത് 35,000 വോട്ടിന് തോല്‍ക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ കണക്ക്.

 ബൂത്ത് കമ്മിറ്റികള്‍

ബൂത്ത് കമ്മിറ്റികള്‍

മൂന്ന് നിയോജക മണ്ഡലങ്ങളിലും നല്ല ഭൂരിരക്ഷം ഉണ്ടാകുമെന്നും സിപിഎം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്‍റെ നിഗമനം.

 പൊന്നാനിയില്‍

പൊന്നാനിയില്‍

അനവറിന് പൊന്നാനി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. ഇവിടെ 11,000 വോട്ടുകളുടെ ലീഡ് ലഭിക്കുമെന്ന് സിപിഎം കണക്കുകള്‍ പറയുന്നു.

 മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

കൂടാതെ തൃത്താല, തവനൂര്‍ നിയോജക മണ്ഡലങ്ങളിലും നല്ല ഭൂരിപക്ഷം ലഭിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.മന്ത്രി കെടി ജലീലിന്‍റെ നിയോജക മണ്ഡലമായ തവനൂരില്‍ നിന്ന് 5000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സിപിഎം പ്രതീക്ഷ.

 ഇടി തന്നെ

ഇടി തന്നെ

അതേസമയം തൃത്താല നിയോജക മണ്ഡലത്തില്‍ 4,000 വോട്ടാണ് പ്രതീക്ഷ. എന്നാല്‍ വി അബ്ദുറഹ്മാന്‍റെ തവനൂര്‍ നിയോജക മണ്ഡലത്തിലും മറ്റ് നാല് മണ്ഡലങ്ങളിലും ഇടി മുഹമ്മദ് ബഷീര്‍ തന്നെ വിജയിക്കുമെന്നാണ് സിപിഎം കണക്കാക്കുന്നത്.

 ഭൂരിപക്ഷം ഇങ്ങനെ

ഭൂരിപക്ഷം ഇങ്ങനെ

സിപിഎം കണക്ക് കൂട്ടല്‍ അനുസരിച്ച് തിരൂരങ്ങാടിയില്‍ ഇടിക്ക് 22000 വോട്ടുകളുടെ ലീഡ് ലഭിക്കും. തിരൂരില്‍ 12000 ത്തിന്‍റേയും കോട്ടക്കലില്‍ 15000 ത്തിന്‍റേയും ലീഡ് ലഭിക്കും. താനൂരില്‍ 6000 വോട്ടീന്‍റെ ലീഡാണ് ഇടിക്ക് സിപിഎം കണക്കാക്കുന്നത്.

 ഉജ്ജ്വല വിജയം

ഉജ്ജ്വല വിജയം

അതേസമയം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ വി അബ്ദുറഹ്മാന്‍ 6500 വോട്ടിന് പരാജയപ്പെടുമെന്നായിരുന്നു സിപിഎം കണക്ക്. എന്നാല്‍ 25410 വോട്ടിനായിരുന്നു അന്ന് മണ്ഡലത്തില്‍ ഇടിയുടെ വിജയം.

 ഒരു ലക്ഷത്തിന് മുകളില്‍

ഒരു ലക്ഷത്തിന് മുകളില്‍

അതേസമയം ഇത്തവണ ഇടി ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. കോട്ടക്കല്‍, തിരൂരങ്ങാടി , തിരൂര്‍ മണ്ഡലങ്ങളില്‍ ഇടി മുഹമ്മദ് ബഷീറിന് മുന്‍തൂക്കമുണ്ടാകും.

 ലീഡ് ലഭിക്കും

ലീഡ് ലഭിക്കും

താനൂരില്‍ ഇത്തവണ ലീഡ് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തവനൂരിലും പൊന്നാനിയിലും ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക. തൃത്താല മണ്ഡലത്തിലും യുഡിഎഫ് തന്നെ മുന്നേറുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും യുഡിഎഫിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

<strong>കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര വിരിഞ്ഞു! സംഭവം സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍</strong>കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര വിരിഞ്ഞു! സംഭവം സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

<strong>9 സംസ്ഥാനങ്ങള്‍.. 'ന്യായ് സ്ട്രൈക്കു'മായി പ്രിയങ്ക ഗാന്ധി!! ലക്ഷ്യം 46 ലക്ഷം ജനങ്ങള്‍</strong>9 സംസ്ഥാനങ്ങള്‍.. 'ന്യായ് സ്ട്രൈക്കു'മായി പ്രിയങ്ക ഗാന്ധി!! ലക്ഷ്യം 46 ലക്ഷം ജനങ്ങള്‍

English summary
pv anwar will loose in ponnani says cpm report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X